Modern Theories and Literary Criticism

Dr. Sr. Minimol Mathew

Critical theory has attained a remarkable stance in the past decades and it now entails and is extended to literary and cultural studies in all parts of the world. The growth of Critical theory is quite unassuming that it has been formed into an independent discipline. When we trace back the history, we can grasp the impact and influence of Germanic tradition in the Nineteenth century. Earlier literary criticism was considered almost equivalent to philology. Later in the twentieth century, Eliot and Richards paved the way for criticism. In the second half of the twentieth century, an era of theory gradually evolved from the era of criticism. The philosophy of theory is thoroughly rooted in existentialism. So, now there is a paradigm shift from humanism. The primary concern of theory is the human discourse in general. Some have the opinion that English studies are biased by theories. When theories became an indispensable discipline in the higher education sector, many teachers and students feel helpless. Students who are not motivated by these streams of theories find themselves in difficulty. Many questions can spring up for instance they may ask why should anyone bother about them?. Or do they help to learn literature in a better manner? These questions are worth considering.

Keywords: Theory, Structure, Structuralism, Linguistics, Sign-Culture, Cultural Materialism, Deconstruction

Bibliography:

Culler Jonathan. (1982). On Deconstruction: Theory and Criticism after Structuralism. London: Routledge and Kegan Paul.
Culler Jonathan. (1975). Structuralist Poetics: Structuralism, Linguistics and the study of Literature. London: Routledge and Kegan Paul.
Ellis, John. (1989).  Against Deconstruction. Princeton: Princeton University Press.
Greenblatt, Stephen and Catherine Gallagher (2000). Practicing New Historicism. Chicago: University of Chicago Press.
Hawkes, Terence, (1977). Structuralism and Semiotics. London: Methuen.
Lane, Michael, ed. (1970) Structuralism: A Reader. London: Jonathan Cape.
Lentricchia, Frank (1980). After the New Criticism. Chicago: University of Chicago Press.
Levi-Strauss, Claude (1968). Structural Anthropology. Trans. C. Jacobson and B. G Schoepf. London: Allen Lane.
Lodge, David (1977). The Modes of Modern Writing Metaphor, Metonymy and the Typology of Modern Literature. London: Edward Arnold.
Propp Vladimir, (1968). The Morphology of the Folktale. Austin: University of Texas Press.
Spivak, Gayatri Chakravorty (1987). In Order World: Essay in Cultural Politics: London: Routledge
Todorov, Tzvettan (1988). Literature and its Theories. London: Routledge.
Dr. Sr. Minimol Mathew
Associate Professor
Dept.of Malayalam
Alphonsa College Pala
Kottayam,Kerala,India
Pin: 686574
Phone: +91 9074151439
Email id: minijees2010@gmail.com
ORCID: 0000-0003-2297-9996


js

dlkdn

നവീനസിദ്ധാന്തങ്ങളും സാഹിത്യവിമര്‍ശനവും

ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു

സാഹിത്യത്തെ പ്രശ്നവല്‍ക്കരിക്കുകയും യുക്തികളെ വിമര്‍ശനാത്മകമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്ത സാഹിത്യസിദ്ധാന്തങ്ങള്‍ മലയാളിയുടെ ലോകബോധത്തിന്‍റെ അടയാളങ്ങള്‍ കൂടിയായി എന്ന് പരിശോധിക്കുന്ന പ്രബന്ധം

താക്കോല്‍ വാക്കുകള്‍: തിയറി, ഘടന, ഘടനാവാദം, ഭാഷാശാസ്ത്രം, ചിഹ്നം, സംസ്കാരം, സാംസ്കാരിക ഭൗതികവാദം, അപനിര്‍മ്മാണം.

ആമുഖം

ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സാഹിത്യസാംസ്കാരിക പഠനമേഖലയില്‍ വിമര്‍ശനസിദ്ധാന്തങ്ങള്‍ കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഗണ്യമായ സ്വാധീനം ചെലുത്തുന്നു. സിദ്ധാന്തം ഇന്ന് ഒരു വിജ്ഞാനമേഖലയായി വളര്‍ന്നുകഴിഞ്ഞു. ഒരു ദശാബ്ദത്തിനു പിന്നിലേയ്ക്കു നോക്കുമ്പോള്‍ സാഹിത്യപാണ്ഡിത്യം ഭാഷാശാസ്ത്രത്തിനു തുല്യമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ പാരമ്പര്യത്തില്‍നിന്ന് ഇത് സാഹിത്യപണ്ഡിതന്മാര്‍ക്ക് പാരമ്പര്യമായി ലഭിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ എലിയട്ടിനും റിച്ചാര്‍ഡ്സിനും ഇത് നല്‍കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയുടെ അവസാനത്തില്‍ വിമര്‍ശനസിദ്ധാന്തത്തിന്‍റെ യുഗത്തിന് ഇടം ലഭിച്ചു. അതിന്‍റെ തത്വചിന്ത അസ്തിത്വവാദത്തില്‍ വേരൂന്നിയാണ് നില്ക്കുന്നത്. അതിനാല്‍ അത് ലിബറല്‍ ഹ്യൂമനിസത്തില്‍നിന്ന് വ്യക്തമായി വേറിട്ടുനില്ക്കുന്നു. സിദ്ധാന്തം എന്ന പദം പ്രത്യേക കൃതികളുടെ വ്യാഖ്യാനത്തിലല്ല, മറിച്ച് മാനുഷികവ്യവഹാരത്തിലാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ലോകമെങ്ങുമുള്ള ഇംഗ്ലീഷ് പഠനത്തിന്‍റെ സ്വഭാവംതന്നെ മാറ്റിമറിച്ചത് സിദ്ധാന്തമാണെന്ന കാഴ്ചപ്പാടുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് അത് ഒഴിച്ചുകൂടാനാവാത്ത ഒരു പഠനമേഖലയായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സിദ്ധാന്തങ്ങള്‍ പഠിക്കേണ്ടത്? സാഹിത്യത്തെ നന്നായി മനസ്സിലാക്കാന്‍ അവ ഏതെങ്കിലും വിധത്തില്‍ നമ്മെ സഹായിക്കുന്നുണ്ടോ? സാഹിത്യത്തോടുള്ള നമ്മുടെ വ്യക്തിപരമായ പ്രതികരണത്തിന് അവ തടസ്സമല്ലേ? പരിഗണന അര്‍ഹിക്കുന്ന പ്രസക്തമായ ചില ചോദ്യങ്ങളാണിവ. സാഹിത്യത്തെ പ്രശ്നവല്ക്കരിക്കുകയും യുക്തികളെ വിമര്‍ശനാത്മകമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്ത സാഹിത്യ സിദ്ധാന്തങ്ങളെ പരിചയപ്പെടാം. മലയാളിയുടെ ലോകബോധത്തിന്‍റെ അടയാളങ്ങള്‍ കൂടിയായി അവ എങ്ങനെമാറി എന്നും പരിശോധിക്കാം.

ഘടനാവാദ വിമര്‍ശനം

ഇരുപതാം നൂറ്റാണ്ടില്‍ വികസിതമായ ഘടനാവാദം അടിസ്ഥാനപരമായി മനുഷ്യചിന്തയുടെ ഫലമാണ്. തത്ത്വചിന്ത, നരവംശശാസ്ത്രം, സാഹിത്യവിമര്‍ശനം തുടങ്ങി നിരവധി വിഷയങ്ങളെ ഇത് സ്വാധീനിച്ചിട്ടുണ്ട്. ഘടന എന്ന പദത്തിന്‍റെ അര്‍ത്ഥം ഘടനാപരമായ പ്രവര്‍ത്തനമല്ല. ഒരു കവിത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ നാം ഘടനാപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നില്ല. ധാരാളം കവിതകളും കഥകളും പരിശോധിക്കുമ്പോള്‍ അവയുടെ രചനയെ നിയന്ത്രിക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ചിത്രങ്ങള്‍, രൂപകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും ഘടനാപരമായ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുക. ഒരു കവിതയെടുക്കുകയും അതിന്‍റെ രചനയില്‍ കവിതകളുടെ ഘടനാപരമായ വ്യവസ്ഥിതിയിലെ അടിസ്ഥാനതത്ത്വങ്ങളുടെ ഒരു ഉദാഹരണം കണ്ടെത്തുകയും ചെയ്താല്‍ എല്ലാ മനുഷ്യാനുഭവങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും അടിവരയിടുന്ന അടിസ്ഥാനഘടകങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യശാസ്ത്രമാണ് ഘടനാവാദം എന്ന് കാണാന്‍ സാധിക്കും. ഘടനാപരമായ വിമര്‍ശനം അതിനാല്‍ പ്രധാനപ്പെട്ട മൂലകങ്ങളും അവയുടെ ക്രമവും കണ്ടെത്തുന്നതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഒരു പഠനമേഖലയോ തത്ത്വചിന്തയുടെ സമ്പ്രദായമോ അല്ല. ഘടനാപരമായ വിമര്‍ശനത്തിന്‍റെ ചുമതല അതിന്‍റെ ആന്തരികനിയമങ്ങള്‍ വെളിപ്പെടുത്തുന്നതിന് അതിന്‍റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുക എന്നതാണ്. ഘടനാപരമായ വീക്ഷണത്തില്‍ ഏതൊരു വിജ്ഞാനമേഖലയുടെയും ആശയപരമായ സംവിധാനം പരസ്പരബന്ധങ്ങളുടെ ഒരു വലയമാണ്. നരവംശശാസ്ത്രം, ഭാഷാശാസ്തം, മനഃശാസ്ത്രം, സാഹിത്യം എന്നിങ്ങനെ വിവിധ പഠനമേഖലകളില്‍ ഉപയോഗിക്കുന്ന മനുഷ്യാനുഭവങ്ങളെ ചിട്ടപ്പെടുത്തുന്ന രീതിയാണിത്. ഭാഷാപഠനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍  വരുത്തിയ ഘടനാവാദം സാഹിത്യ പഠനത്തിലും പ്രസക്തമാണെന്നു വന്നു. ലാംഗ് - പരോള്‍ എന്നീ സങ്കല്പനങ്ങള്‍ സാഹിത്യപഠനത്തില്‍ യുക്തിസഹമാണ്. ഒരു നോവല്‍ പരോളായും അതിന്‍റെ ഘടകങ്ങളെ ലാംഗായും കാണാവുന്നതാണ്.

ഘടനാവാദ ഭാഷാശാസ്ത്രം

ഈ മേഖല വികസിപ്പിച്ചത് സ്വിസ് ഭാഷാശാസ്ത്രജ്ഞനായ ഫെര്‍ഡിനാന്‍ഡ് ഡി. സൊസൂര്‍ ആണ്. അദ്ദേഹത്തിന്‍റെ മരണാനന്തരം 1915-ല്‍ പ്രസിദ്ധീകരിച്ച  څസാമാന്യഭാഷാശാസ്ത്രപദ്ധതിچ എന്ന തന്‍റെ പഠനത്തിലാണ് ഈ ആശയം അദ്ദേഹം പറയുന്നത്. 1906-11 കാലഘട്ടത്തില്‍ ജനീവ സര്‍വ്വകലാശാലയില്‍ നടത്തിയ പ്രഭാഷണപരമ്പരയുടെ ഫലമാണിത്. ഭാഷാശാസ്ത്രത്തിന്‍റെ പുതിയ സമ്പ്രദായം കണ്ടെത്തുന്നതിനുമുമ്പ് ഭാഷയും അതിന്‍റെ മാറ്റങ്ങളും ഭാഷയുടെ വികാസപരിണാമങ്ങള്‍ക്കനുസൃതമായി സൊസൂര്‍ പഠിച്ചു. ഭാഷ എന്നത് വ്യക്തിഗത പദങ്ങളുടെ ശേഖരമല്ലെന്നും ഒരു നിശ്ചിതസമയത്ത് അവ തമ്മിലുള്ള ബന്ധത്തിന്‍റെ ഘടനാപരമായ സംവിധാനമാണെന്നും സൊസൂര്‍ പറഞ്ഞു. ഘടനാവാദം ഭാഷയുടെ ഉത്ഭവം കണ്ടെത്തുന്നതിലല്ലാ, മറിച്ച് ഭാഷയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ കണ്ടെത്തുന്നതിലാണ് ശ്രദ്ധിക്കുന്നത്. അതിന്‍റെ ഘടനയില്‍ താത്പര്യം കാണിക്കുന്നു. മനുഷ്യമനസ്സ് ഏറ്റവും എളുപ്പത്തില്‍ വിരുദ്ധമായ വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നു. ഇവയെ ബൈനറി എതിര്‍പ്പുകള്‍ എന്നു വിളിക്കുന്നു.

ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മനുഷ്യന് അവന്‍റെ ബോധമണ്ഡലത്തിന്‍റെ ഭാഗമായി സഹജമായിട്ടുള്ള ആശയപരമായ ചട്ടക്കൂടിന്‍റെ ഫലമാണെന്ന് ഘടനാവാദികള്‍ എപ്പോഴും വാദിക്കുന്നു. ലോകം അവിടെ ഉണ്ടെന്ന് കരുതുന്നതുപോലെയല്ല മറിച്ച് മനുഷ്യന്‍ അവന്‍റെ ബുദ്ധിവൈഭവത്താല്‍ അത് കണ്ടെത്തുന്നു. നമ്മുടെ ബോധത്തിനുള്ളിലെ അന്തര്‍ലീനമായ ഘടനകള്‍ക്കനുസൃതമായി നാം ലോകത്തെ സൃഷ്ടിക്കുന്നു. ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേയ്ക്ക് നമ്മുടെ വിശ്വാസം കൈമാറുന്നതിലുള്ള ഏറ്റവും അടിസ്ഥാനപരമായ മാര്‍ഗ്ഗമാണ് ഭാഷ. ലോകത്തെ സൃഷ്ടിക്കുന്ന ഭാഷ ലോകത്തെ ഗ്രഹിക്കുവാന്‍ നമ്മെ സഹായിക്കുന്നു. മനുഷ്യാനുഭവങ്ങളെ രൂപപ്പെടുത്തുന്നത് ഭാഷയാണ്. ഘടനാവാദത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ആശയം മനസ്സിലാക്കുന്നതിന് ഭാഷ അത്യന്താപേക്ഷിതവും അനിവാര്യവുമാണ്.

ഘടനാവാദ നരവംശശാസ്ത്രം

1950 കളുടെ അവസാനത്തില്‍ ഫ്രഞ്ച് സാംസ്കാരിക നരവംശശാസ്ത്രജ്ഞനായ ക്ലോഡ്-ലെവിസ്ട്രോസ് മനുഷ്യസംസ്കാരങ്ങളിലെ വ്യത്യാസങ്ങള്‍ക്കിടയിലും മനുഷ്യജീവിതത്തില്‍ പൊതുവായ ചില സ്വഭാവഗുണങ്ങള്‍, പെരുമാററരീതികള്‍ മുതലായവ ഉണ്ടെന്ന് പറയുന്നു. വ്യത്യസ്തമായ സംസ്കാരങ്ങള്‍ക്കിടയില്‍ ഘടനാപരമായ സമാനതകള്‍ നിലനില്ക്കുന്നത് അദ്ദേഹത്തിന്‍റെ താത്പര്യമേഖലയായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സംസ്കാരം അതിന്‍റെ എല്ലാ വശങ്ങളിലും ഭാഷയാണ്. വിവിധ സംസ്കാരങ്ങളുടെ മിത്തുകള്‍, മിത്തുകളുടെ അടിസ്ഥാന ഘടകങ്ങളായ څാ്യവേലാലെچ എന്ന പേരില്‍ ഒരു കൂട്ടം ബന്ധങ്ങളായി ചുരുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇവ ഉപയോഗിച്ച് ഈ ലോകത്തിലെ കെട്ടുകഥകളുടെ എണ്ണംകുറയ്ക്കാനും മനസ്സിലാക്കാനും കഴിയും. 

ചിഹ്നം എന്ന അര്‍ത്ഥം വരുന്ന പദത്തില്‍നിന്നാണ് സെമിയോട്ടിക് എന്ന പദം ഉരുത്തിരിഞ്ഞത്. ഈ ചിഹ്നങ്ങളുടെ ശാസ്ത്രം ലോകമെമ്പാടും നിലവിലുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇത് വ്യവസ്ഥാപിതവും തത്വാധിഷ്ഠിതവുമായ അന്വേഷണത്തിന് വിധേയമായിട്ടുണ്ട്. ചിഹ്നരീതികളെക്കുറിച്ചുള്ള പഠനത്തില്‍ ഇത് ഘടനാപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കുന്നു. ഭാഷയെപ്പോലെ വിശകലനം ചെയ്യാന്‍ കഴിയുന്ന ഭാഷാപരമായ വസ്തുവാണ് ചിഹ്നസംവിധാനം. പരസ്യങ്ങളും ജനപ്രിയസംസ്കാരങ്ങളും സെമിയോട്ടിക് രീതികളെ ആശ്രയിക്കുന്നു. സെമിയോട്ടിക് ചിഹ്നരീതികള്‍ പ്രതീകാത്മകപ്രവര്‍ത്തനത്തെ സമന്വയിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. സെമിയോട്ടിഷ്യന്‍മാരെ സംബന്ധിച്ചിടത്തോളം ലോകം മുഴുവന്‍ ചിഹ്നസംവിധാനമാണ്. അതിനെ വ്യാഖ്യാനിക്കാനുള്ള ചട്ടക്കൂട് ഘടനാവാദം അവര്‍ക്ക് നല്‍കുന്നു. ഒരു സാഹിത്യകൃതി കേവലം ഔപചാരികമായ നിര്‍മ്മാണമോ രചയിതാവിന്‍റെ വീക്ഷണത്തിന്‍റെ ചിത്രമോ ഒരു നിശ്ചിത ചുറ്റുപാടിന്‍റെ പ്രതിഫലനമോ അല്ല. സെമിയോട്ടിക് സൗന്ദര്യശാസ്ത്രം എല്ലാത്തരം നിശ്ചയദാര്‍ഢ്യത്തിന്‍റെയും നിഷേധമാണ്. കലയെക്കുറിച്ചുള്ള മറ്റെല്ലാ വീക്ഷണങ്ങള്‍ക്കും എതിരെയാണ് ഇത് നിലകൊള്ളുന്നത്. അനുകരണം, ആവിഷ്കാരം, ഔപചാരികം, സാമൂഹികശാസ്ത്രം, സംഗീതം, പെയിന്‍റിംഗ്, സാഹിത്യം എന്നിങ്ങനെ വിവിധ തരത്തിലുള്ള കലകളും രൂപകങ്ങളും വ്യത്യസ്ത ചിഹ്നസംവിധാനങ്ങള്‍ പിന്‍തുടരുന്നു. ഈ അടയാളങ്ങള്‍ പരസ്പരം വ്യത്യസ്തമാണ്. ഓരോ കലയ്ക്കും അതിന്‍റേതായ അടയാളപ്പെടുത്തല്‍ സംവിധാനമുണ്ട്.

ഘടനാവാദവും സാഹിത്യവും

സാഹിത്യവിമര്‍ശനത്തില്‍ ഇന്ന് ഘടനാവാദത്തിന് വലിയ പ്രാധാന്യമുണ്ട്. സാഹിത്യത്തിന്‍റെ മാധ്യമം ഭാഷയാണ്. മനസ്സ് ലോകത്തെ രൂപപ്പെടുത്തുകയും അതിനെ വിശദീകരിക്കുകയും ചെയ്യുന്നു. അതിനു സഹായിക്കുന്ന മാര്‍ഗ്ഗമാണ് സാഹിത്യം. അതിനാല്‍ ഒരു പഠനമേഖല എന്ന നിലയില്‍ സാഹിത്യവും ഒരു വിശകലനരീതിയെന്ന നിലയില്‍ ഘടനാവാദവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. തന്നിരിക്കുന്ന കൃതി നല്ലതാണോ അല്ലയോ എന്ന് വ്യാഖ്യാനിക്കാന്‍ ഘടനാവാദം ശ്രമിക്കുന്നില്ല. സാഹിത്യഘടകങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന നിയമങ്ങള്‍ കാരണം ഇത് സാഹിത്യഗ്രന്ഥങ്ങളുടെ ഭാഷ കണ്ടെത്തുന്നു. പലപ്പോഴും വ്യാകരണമെന്ന് ഇതിനെ വിളിക്കുന്നു. ഇത് സാഹിത്യപഠനത്തിന്‍റെ മൂന്ന് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. (1) സാഹിത്യവിഭാഗങ്ങളുടെ വര്‍ഗ്ഗീകരണം, (2) ആഖ്യാനവിഭാഗങ്ങളുടെ വര്‍ഗ്ഗീകരണം, (3) സാഹിത്യവ്യാഖ്യാനങ്ങളുടെ വിശകലനം. 

സാഹിത്യവും മറ്റേതൊരു സാമൂഹികസാംസ്കാരിക പ്രവര്‍ത്തനവാദം പോലെയാണ്. സാഹിത്യം ഭാഷപോലെ ചിട്ടപ്പെടുത്തിയത് മാത്രമല്ല, അത് ഭാഷകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ റ്റൊഡറോവ് പറയുന്നത് പോലെ എഴുത്തുകാരന്‍ ഭാഷ വായിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ഘടനാവാദം ഒരു പുനരാവിഷ്കരണമോ അമൂര്‍ത്തസിദ്ധാന്തമോ അല്ല. 

ഘടനാവാദം സാങ്കല്പികമായി പുതിയതോ അതിശയിപ്പിക്കുന്നതോ ആയ വ്യാഖ്യാനങ്ങള്‍ നല്കുന്നില്ല. ഇത് കൃതികളെ വ്യാഖ്യാനിക്കുന്നതിനുള്ള ഒരു പുതിയരീതി അല്ല. മറിച്ച് കൃതികള്‍ നമുക്ക് എങ്ങനെ അര്‍ത്ഥവത്താകുന്നു എന്നതിനുള്ള ശ്രമം മാത്രമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പാഠത്തിന്‍റെ ശക്തി മനസ്സിലാക്കാനും വിരസതയുടെ സാധ്യതകള്‍ കുറയ്ക്കാനുമുള്ള ശ്രമമാണിത്. പാഠത്തിന്‍റെ ആനന്ദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സൗന്ദര്യാത്മക സമീപനമാണ് ഘടനാവാദം. പുതിയ വിമര്‍ശനത്തിന്‍റെ പ്രകടനാത്മകവിമര്‍ശനത്തെ ഘടനാവാദം നിരാകരിക്കുന്നു. എല്ലാറ്റിനുമുപരി ഘടനാവാദം പരമ്പരാഗതവിമര്‍ശനത്തിന്‍റെ അനുമാനങ്ങളില്‍നിന്നും സമൂലമായി വ്യതിചലിക്കുന്നു.

അപനിര്‍മ്മാണം

ബ്രിട്ടീഷ് അമേരിക്കന്‍ അക്കാദമിക തത്വചിന്തകര്‍ക്ക് അപരിചിതമായ ദാര്‍ശനിക പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ദറിദ അവതരിപ്പിച്ച പദ്ധതിയാണ് അപനിര്‍മ്മാണം.

ഘടനാവാദത്തില്‍ പല വിഷയങ്ങളും ഉള്‍പ്പെടുന്നു.

1. ഭാഷയുടെ സമന്വയ വിശകലനം.
2. ഭാഷയും അതിന്‍റെ ഉപയോഗവും തമ്മിലുള്ള വ്യത്യാസം
3. ഭാഷാപരമായ ചിഹ്നത്തിന്‍റെ ഏകപക്ഷീയമായ സ്വഭാവം.

ഒരു സമ്പൂര്‍ണ്ണസംവിധാനമെന്ന നിലയില്‍ ഭാഷ യാഥാര്‍ത്ഥ്യത്തില്‍നിന്ന് സ്വതന്ത്രമാണ്. ഘടനാവാദത്തിന്‍റെ ചില അനുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ശ്രമമായി പോസ്റ്റ് സ്ട്രക്ചറലിസത്തെ കണക്കാക്കാം. സമകാലിക സൈദ്ധാന്തികര്‍ - മാര്‍ക്സിസ്റ്റുകള്‍, മനോവിശകലനവാദികള്‍, ഫെമിനിസ്റ്റുകള്‍ തുടങ്ങിയവരെല്ലാം ഘടനാവാദത്തില്‍ തങ്ങളുടെ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. സ്ട്രക്ചറലിസത്തിന്‍റെ ശാസ്ത്രീയമായ ഉറപ്പുകളും ഭാവനകളും ഘടനാവാദത്തെ പരിഹസിച്ചുകൊണ്ട് പോസ്റ്റ് സ്ട്രക്ചറലിസം ഇല്ലാതാകുന്നു. വിവിധ രീതികളില്‍ ചിഹ്നത്തിന്‍റെ രണ്ട് ഭാഗങ്ങളെ (സൂചകവും അടയാളവും) വേര്‍തിരിക്കുന്നു. അടയാളപ്പെടുത്തലിന്‍റെ അസ്ഥിരസ്വഭാവം അവര്‍ കണ്ടെത്തി. അതിനാല്‍ അടയാളം രണ്ട് വശങ്ങളുള്ള ഒരു യൂണിറ്റല്ല. എന്നാല്‍ ചലിക്കുന്ന രണ്ട് പാളികള്‍ക്കിടയിലുള്ള ഒരു ക്ഷണികപരിഹാരം മാത്രം.

1960 കളുടെ അവസാനത്തില്‍ ജാക്ക് ദറിദ അപനിര്‍മ്മാണസിദ്ധാന്തം ഉദ്ഘാടനം ചെയ്തു. 1970 കളുടെ അവസാനത്തില്‍ അത് സാഹിത്യപഠനത്തില്‍ വലിയ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്‍റെ രചനകള്‍ ഘടനാവാദത്തിന്‍റെ തുടര്‍ച്ചയും വിമര്‍ശനവുമാണ്. ഭാഷയില്‍ പോസിറ്റീവ് പദങ്ങളില്ലാതെ വ്യത്യാസങ്ങളേ ഉള്ളൂ എന്ന സൊസൂറിന്‍റെ വാദത്തിന്‍റെ കാര്‍ക്കശ്യമായ പര്യവേക്ഷണം ഘടനാവാദത്തിന്‍റെ രണ്ട് പ്രധാന ആശയങ്ങളായ ചിഹ്നവും ഘടനയും ചോദ്യം ചെയ്യാന്‍ ദറിദയെ പ്രേരിപ്പിച്ചു. ലോകമെമ്പാടുമുള്ള സാഹിത്യപഠനത്തെ സ്വാധീനിച്ചുകൊണ്ട് യു. എസില്‍ ഒരു പുതിയ പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. 1969-ലെ സ്ട്രകചര്‍ സൈന്‍ ആന്‍ഡ് പ്ലേ ഇന്‍ ദി ഡിസ്കോഴ്സ് ഓഫ് ഹ്യൂമന്‍ സയന്‍സ് എന്ന തന്‍റെ ഏറെ സമാഹരിച്ച പ്രബന്ധത്തിലാണ് ദറിദ ഇത് ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ ജീവിതത്തിലും അനുഭവങ്ങളിലും നിയന്ത്രിക്കപ്പെടുന്നത് നമ്മുടെ ഭാഷയില്‍ അന്തര്‍ലീനമായിരിക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളാണ്. ഭാഷ നമ്മുടെ അനുഭവത്തിന്‍റെ ഉല്‍പ്പന്നമോ നമ്മുടെ ചിന്തകളെ അറിയിക്കുന്നതിനുള്ള മാധ്യമമോ അല്ല, മറിച്ച് നമ്മുടെ അനുഭവം സൃഷ്ടിക്കുന്ന ചട്ടക്കൂടാണ്. ലോകം നമ്മുടെ ഭാഷയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് ഘടനാവാദികള്‍ കണ്ടെത്തി. കൂടാതെ ഭാഷ ജനിക്കുന്നത് മനുഷ്യ അവബോധത്തിന്‍റെ സുസ്ഥിരവും സഹജവുമായ ഘടനയാലാണെന്ന് അവര്‍ വിശ്വസിച്ചു.

എന്നാല്‍ പോസ്റ്റ് സ്ട്രക്ചറലിസം ഭാഷയുടെയും മനുഷ്യാനുഭവത്തിന്‍റെയും ക്രമീകൃതദര്‍ശനത്തെക്കുറിച്ചുള്ള ഈ ആശയത്തെ നിരാകരിക്കുന്നു. ഭാഷയാണ് അസ്തിത്വത്തിന്‍റെ അടിസ്ഥാനം. ലോകം എന്നത് പാഠമാണ്. അത് എല്ലായ്പോഴും അനന്തമായ സൂചകങ്ങള്‍കൊണ്ട് നിര്‍മ്മിച്ചതാണ്. ഭാഷ സ്വന്തം വിമര്‍ശനത്തിന്‍റെ ആവശ്യകത ഉള്ളില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ദറിദ പറയുന്നു. സംസ്കാരം തന്നെ നമ്മള്‍ ഊഹിക്കുന്നതുപോലെ സ്ഥിരത ഉള്ളതല്ല. കാരണം അത് ഭാഷയില്‍ ആലേഖനം ചെയ്തിരിക്കുന്നു. അങ്ങനെ ഒരു അനന്യതയില്ല. എല്ലാവരും പരസ്പരവിരുദ്ധമായ വിശ്വാസങ്ങളില്‍ വിഭജിക്കപ്പെടുകയും ഭയത്താല്‍ ഛിന്നഭിന്നമാക്കപ്പെടുകയും ചെയ്യുന്നു. സംസ്കാരം നിര്‍ണ്ണയിക്കുന്ന സ്വന്തം സ്വത്വം അങ്ങനെ കണ്ടുപിടിക്കപ്പെട്ടു. 

ഒരു ഉദാഹരണത്തിലൂടെ നമുക്ക് څപാരഡൈസ് ലോസ്റ്റില്‍چ നിന്നുള്ള അറിയപ്പെടുന്ന ഒരു ഖണ്ഡികയുടെ ഹില്ലിസ് മില്ലറുടെ നിര്‍മ്മിതവായന തെരഞ്ഞെടുക്കാം.

മെലിഞ്ഞ അരക്കെട്ടിലേയ്ക്ക് ഒരു മൂടുപടം. അവള്‍ അവളുടെ അലങ്കരിച്ച സ്വര്‍ണ്ണ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അസ്വാസ്ഥ്യമുള്ള എന്നാല്‍ ഇഷ്ടാനുസൃതമല്ലാത്ത വളയങ്ങളില്‍ മുന്തിരിവള്ളി അവളുടെ ഞരമ്പുകളെ ചുരുട്ടുമ്പോള്‍ അത് വിധേയത്വത്തെ സൂചിപ്പിക്കുന്നു. ഏദന്‍ തോട്ടത്തെയും ആദ്യമാതാപിതാക്കളായ ആദാമിനെയും ഹവ്വയെയും കുറിച്ചുള്ള സാത്താന്‍റെ ആദ്യ കാഴ്ചയെ വിവരിക്കുന്ന വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിന്‍റെ ഒരു നീണ്ട ഭാഗമാണ് ഈ വരികള്‍.

ദറിദിയന്‍ സിദ്ധാന്തത്തിന്‍റെ സഹജമായ ആശയങ്ങള്‍ പ്രകോപനപരവും വെല്ലുവിളി നിറഞ്ഞതുമാണ്. നീഷെ, ഫ്രോയിഡ്, ഹൈഡെഗര്‍, ഹസ്സര്‍ എന്നിവരായിരുന്നു ദറിദയുടെ മുന്‍ഗാമികള്‍. ഭാഷ സ്വന്തം വിമര്‍ശനത്തിന്‍റെ ആവശ്യകത ഉള്ളില്‍ ഉള്‍ക്കൊള്ളുന്നു എന്ന് ദറിദ പറയുന്നു.

സാംസ്കാരിക ഭൗതികവാദം

ജോനാഥന്‍ ഡോളിയാറും അലന്‍ സിന്‍ഫീല്‍ഡും അവരുടെ പൊളിറ്റിക്കല്‍ ഷേക്സ്പിയര്‍ എന്ന ഉപന്യാസ പുസ്തകത്തില്‍ (1980) സാംസ്കാരിക ഭൗതികവാദം നിര്‍ണ്ണായക അന്വേഷണരീതി എന്ന നിലയില്‍ സ്ഥാനം നേടിയതായി അവതരിപ്പിക്കുന്നു. ഷേക്സ്പിയറുടെയും അദ്ദേഹത്തിന്‍റെ സമകാലികരുടെയും നാടകത്തിലെ മതം, പ്രത്യയശാസ്ത്രം, ശക്തി എന്നിവയെക്കുറിച്ചുള്ള ഈ ലേഖനങ്ങള്‍ രാഷ്ട്രീയ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ള വായനയ്ക്ക് കാരണമായി. നാനൂറ് വര്‍ഷത്തിലേറെയായി അതിന്‍റെ ഗതിയില്‍ പ്രവര്‍ത്തിച്ച ഷേക്സ്പിയര്‍, വിമര്‍ശനത്തിന്‍റെ പരമ്പരാഗത ക്രിസ്ത്യന്‍ ചട്ടക്കൂടിന് ബദലായി പ്രവര്‍ത്തിച്ചു. സാംസ്കാരിക ഭൗതികവാദത്തിനും പുതിയ ചരിത്രവാദത്തിനും നിരവധി ബന്ധങ്ങളുണ്ട്. രണ്ട് പ്രസ്ഥാനങ്ങളും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. അവര്‍ തമ്മിലുള്ള വഴക്ക് കുടുംബവഴക്കാണെന്ന് പറയപ്പെടുന്നു. രണ്ടും ഒരേ സ്രോതസ്സുകളെ ആശ്രയിക്കുന്നു. അവ പരസ്പരം വേര്‍തിരിച്ചറിയാന്‍ കഴിയില്ല. സാംസ്കാരിക ഭൗതികവാദം പ്രത്യക്ഷത്തില്‍ മാര്‍ക്സിസ്റ്റ് ആണ്. അതനുസരിച്ച് സംസ്കാരത്തിന് ഒരിക്കലും ഭൗതികശക്തികളെയും ഉത്പാദനബന്ധങ്ങളെയും മറികടക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ തലമുറയിലെ പൈഡ് പൈപ്പര്‍ ആയിരുന്ന ഏറ്റവും വ്യാപകമായി അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഇടതുപക്ഷവിമര്‍ശകനായ റെയ്മണ്ട് വില്യംസാണ് ഇതിന് അതിന്‍റെ പേര് നല്‍കിയത്. സാഹിത്യത്തെക്കുറിച്ചുള്ള ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ തൊഴിലാളിവര്‍ഗ്ഗങ്ങളുടെ സംസ്കാരം ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് അതിന്‍റെ വാദം. ഏതൊരു സമൂഹത്തിലും നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളുമായി ഇവ വ്യത്യസ്തവും വിരുദ്ധവുമാണ്. ഈ സങ്കീര്‍ണ്ണമായ പ്രക്രിയയില്‍ പല ഘടകങ്ങളും ഉള്‍പ്പെടുന്നു. വംശം, ലിംഗഭേദം, സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍, വംശീയത, ലൈംഗികവ്യത്യാസങ്ങള്‍ ഇവയെല്ലാം സംസ്കാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

പുതിയ ചരിത്രവാദവും സാംസ്കാരിക വിമര്‍ശനവും സാഹിത്യത്തെക്കുറിച്ചുള്ള നമ്മുടെ അവബോധം ശക്തിപ്പെടുത്തുന്നതിന് പല തരത്തില്‍ സഹായിക്കുന്നു. സാഹിത്യഗ്രന്ഥങ്ങള്‍ എങ്ങനെയാണ് വ്യവഹാരങ്ങളുടെ പ്രചാരത്തില്‍ പങ്കാളികളാകുന്നതെന്ന് കാണാന്‍ സഹായിക്കുന്നു. വ്യവഹാരങ്ങളുടെയും അധികാരഘടനകളുടെയും രക്തചംക്രമണം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഒടുവില്‍ സ്വന്തം സ്ഥാനം എങ്ങനെ സാഹിത്യേതരഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തെ നിര്‍ണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുവെന്നും വിശകലനം ചെയ്യുന്നു.

പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം

1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഭരണം വന്നത്. 1980 ആയപ്പോഴേയ്ക്കും ഇംഗ്ലണ്ടിന് മിക്കവാറും എല്ലാ കൊളോണിയല്‍ സ്വത്തുക്കളും നഷ്ടപ്പെട്ടു. ഒരു രാഷ്ട്രം മറ്റൊന്നിനെ ഭരിക്കുക എന്ന ആശയം ഇന്നത്തെ കാലത്ത് അചിന്തനീയമാണ്. എന്നിരുന്നാലും സാഹിത്യപഠനത്തിലെ ഒരു മേഖല എന്ന നിലയില്‍ 1980 കളുടെ അവസാനത്തിലോ 1990 കളുടെ തുടക്കത്തിലോ പോസ്റ്റ് കൊളോണിയലിസം ഉയര്‍ന്നുവന്നു.

ഓറിയന്‍റലിസം തുടങ്ങിയ കൃതികളുടെ സ്വാധീനം നിമിത്തം ഈ മേഖല വലിയ സ്വാധീനം നേടിയിട്ടുണ്ട്. ഹോമി ഭാഭയുടെ څനേഷന്‍ ആന്‍ഡ് നറേഷന്‍چ (1989), ഹെലന്‍ ടിഫിന്‍റെയും ബില്‍ ആഷ് ക്രോഫ്റ്റ്സിന്‍റെയും څഎംപയര്‍ റൈറ്റ്സ് ബാക്ക്چ എന്നിവയ്ക്ക് വളരെ മുമ്പുതന്നെ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അതിനും വളരെ മുന്‍പുതന്നെ വിദേശഭരണത്തിന്‍ കീഴിലായിരുന്ന രാജ്യങ്ങള്‍ക്ക് ഉത്തരവാദികളായ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. കോളനിവല്‍ക്കരണത്തിന്‍റെ നിമിഷം മുതല്‍ ഇന്നുവരെയുള്ള സാമ്രാജ്യത്വപ്രക്രിയയില്‍ എല്ലാ സംസ്കാരത്തെയും സൂചിപ്പിക്കാന്‍ പോസ്റ്റ് കൊളോണിയലിസം ഉപയോഗിക്കുന്നു. കോളനിവല്‍ക്കരണത്തിന്‍റെ അനന്തരഫലങ്ങളും കൊളോണിയല്‍ അടിച്ചമര്‍ത്തലിന്‍റെ ഫലങ്ങളും പോസ്റ്റ് കൊളോണിയലിസം പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. തദ്ദേശീയ പ്രീ-കൊളോണിയല്‍ സംസ്കാരങ്ങളും സാമ്രാജ്യത്വശക്തികള്‍ തദ്ദേശിയരുടെമേല്‍ അടിച്ചേല്പിക്കുന്ന സംസ്കാരവും തമ്മില്‍ ഏറ്റുമുട്ടലുണ്ട്. സാംസ്കാരിക കോളനിവല്‍ക്കരണം ഇപ്പോഴും നിലനില്ക്കുന്നു. സമ്പൂര്‍ണ്ണ അപകോളനീകരണം ഉണ്ടായിട്ടില്ല.

ഇവിടെ സൂചിപ്പിച്ച വിമര്‍ശനസിദ്ധാന്തങ്ങള്‍ നമ്മുടെ സാഹിത്യപഠനത്തിന് ഉള്‍വെളിച്ചം പകര്‍ന്നുനല്‍കുകയുണ്ടായി. വിമര്‍ശകരെയും ഗവേഷകരെയും അവ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്യുകയുണ്ടായി. സാഹിത്യകൃതികളുടെ സൂക്ഷ്മവായനയ്ക്കും വിലയിരുത്തലിനും അവ പലതും പ്രയോജനപ്പെട്ടു. വ്യത്യസ്ത ചിന്താപദ്ധതികളില്‍ അധിഷ്ഠിതമായി വിഭിന്ന വീക്ഷണകോണുകളിലൂടെ പഠനം നടത്താന്‍ സാഹിത്യസിദ്ധാന്തങ്ങള്‍ ഏവര്‍ക്കും സഹായകമാകുന്നു.

Bibliography

Culler Jonathan (1982). On Deconstruction: Theory and Criticism after Structuralism. London: Routledge and Kegan Paul.
Culler Jonathan (1975). Structuralist Poetics: Structuralism, Linguistics and the study of Literature. London: Routledge and Kegan Paul.
Ellis, John (1989). Against Deconstruction. Princeton: Princeton University Press.
Greenblatt, Stephen and Catherine Gallagher (2000). Practicing New Historicism. Chicago: University of Chicago Press.
Hawkes, Terence, (1977). Structuralism and Semiotics. London: Methuen.
Lane, Michael, ed. (1970). Structuralism: A Reader. London: Jonathan Cape.
Lentricchia, Frank (1980). After the New Criticism. Chicago: University of Chicago Press.
Levi-Strauss, Claude (1968). Structural Anthropology. Trans. C. Jacobson and B. G Schoepf. London: Allen Lane.
Lodge, David (1977). The Modes of Modern Writing Metaphor, Metonymy and the Typology of Modern Literature. London: Edward Arnold.
Propp Vladimir (1968), The Morphology of the Folktale. Austin: University of Texas Press.
Spivak, Gayatri. Chakravorty (1987). In Order World: Essay in Cultural Politics, London: Routledge.
Todorov, Tzvettan (1988). Literature and its Theories. London: Routledge.
Dr. Sr. Minimol Mathew
Associate Professor
Dept.of Malayalam
Alphonsa College Pala
Kottayam,Kerala,India
Pin: 686574
Phone: +91 9074151439
Email id: minijees2010@gmail.com
ORCID: 0000-0003-2297-9996