അര അണയ്ക്ക് ചോറും ഒരു അണയ്ക്ക് അന്തിയുറക്കവും: റസാഖ് പയമ്പ്രോട്ട് (issue 28, March 2022)
മലബാര് മഹാസമരം (1921) നൂറ് വര്ഷം പിന്നിട്ടു. മലയാളി ഓര്മ്മിക്കേണ്ട ഇന്നലെകള് എന്തൊക്കെയായിരിക്കും?. മറ്റുദേശങ്ങളിലേതുപോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന് വലിയ വിലനല്കേണ്ടി വന്നവരാണ് മലബാറിലുള്ളവരുമെന്ന് ചരിത്രം ഓര്മ്മപ്പെടുത്തുന്നു. ഏറ്റവും വലിയസങ്കടക്കടല് കൊണ്ടുനടക്കാന് വിധിക്കപ്പെട്ടവര് സഹോദരിമാരും അമ്മമാരുമാണ്. മലബാര് മഹാസമരത്തില് പങ്കെടുത്ത യുവാക്കളൈ ഉള്പ്പെടെ പുരുഷന്മാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി നാടുകടത്തുകയോ തടവിലിടുകയോ ചെയ്യുകയായിരുന്നു അന്നത്തെ പതിവ്. വീട്ടില് ഒറ്റപ്പെടുന്ന സ്ത്രീകള്ക്ക് മറ്റാശ്രയങ്ങളില്ലാതെ കഷ്ടപ്പെടുത്തുകയായിരുന്നു ഇതിലൂടെ ബ്രിട്ടീഷ് ഭരണകൂടം നിര്വഹിച്ചിരുന്നത്. വീട്ടിലിരിക്കുന്ന സ്ത്രീകള്ക്കുനേരെ അതിക്രമങ്ങള് അഴിച്ചുവിട്ട് സമരത്തിലുള്ളവരെ പിന്തിരിപ്പിക്കല്. ക്രൂരമായ സമീപനങ്ങളായിരുന്നു എല്ലാകാലത്തും ഇക്കാര്യത്തില് സ്ത്രീകള് നേരിടേണ്ടിവന്നത്. കുടുംബം നോക്കേണ്ട പുരുഷന്മാര് പിടിക്കപ്പെട്ട് ജയിലില് അടയ്ക്കപ്പെട്ടതോടെ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റേണ്ടിവന്ന സ്ത്രീകള് സഹിച്ച ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വാക്കുകള്ക്കതീതമാണ്. ഏറനാടും