Mahsa Amini Thoughts

Dr. Shamshad Hussain KT

If I am asked which incident was the most shocking one in 2022, I would like to say without a second thought the custodial death of Mahsa Amini. Even in our contemporary society, if a person is arrested and murdered in the name of  her/his freedom of right to wear- which law could justify the injustice. She was arrested for not wearing Hijab. Moral police arrested her. The incident led to a popular uprising of great magnitude. A number of people killed in the unprecedented surge of popular wrath. According to the press reports more than 500 people killed in the uprising erupted in the name of dress code. Almost all the cultures have some or other kinds of taboos and restrictions in the name of dress. Modern society reached its refined attitude to dress code by transgressing the religious laws and tribal societies.
The word ‘modern’ and ‘cultured’ are problematic terms in this context. Modern societies are not seemed sharing the opinion that western dress code is the standard one. Diversity in dress code exists even among the westerners. Each culture rejects or accepts particular dress code according to their norms. It also indicates that environment and culture play a significant role in it. Every society undergoes changes over time in matters of dress code. No society has ever stood static in the same dress code. Purdha was introduced in Kerala as a part of a new culture. Changes as a result of neo liberal economic policy and cultural mingling also a factor in this dress code.  Purdha similar to western frock pattern was also popular. It is meaningless to think that dress codes are watertight compartments. People think that whatever they earn are futile if they are are not able to wear the attire they like. 
The intention is not to establish the fact that one should dress according to his culture and his or her environment. Occasionally these two factors intervene in the choice of dress. We know well that the restriction on dress code is much connected to controlling women’s body. There are many instances of controversies erupt on the question of the length of her dress.  In general, people stand for dignity in dress code.  But, this dignity is not well defined yet. How could we say that it is the duty of women to keep ‘dignity’ of dress of the society, culture and at individual level. Are there any controversies related to man’s dress code?. Cultures In general are observed dress code as means to controlling and suppressing women’s body. 
Editor
Prof.(Dr) Shamshad Hussain K.T



 മദ്സ അമിനിയെ ഓര്‍ക്കുമ്പോള്‍

ഡോ. ഷംഷാദ് ഹുസൈന്‍. കെ.ടി

2022ലെ ഏറ്റവും നടുക്കിയ സംഭവമേതെന്ന് ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ അത് മഹ്സ അമിനിയുടെ കസ്റ്റഡി മരണമാണ് എന്ന് നിസംശയം പറയാനാകും. ഈ കാലഘട്ടത്തിലും ഒരു വ്യക്തിയുടെ വസ്ത്രധാരണത്തിനുവേണ്ടിയുള്ള  സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുകയും അവിടെ നിന്ന് കൊല ചെയ്യപ്പെടുകയും ചെയ്യുകയെന്നാല്‍ ഏത് നിയമസംഹിതയുടെ പേരിലാണ് ഇത് ന്യായീകരിക്കപ്പെടുക? അഞ്ഞൂറിലധികം പേര്‍ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വസ്ത്രധാരണ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയതിന്‍റെ പേരില്‍ മാത്രം കൊല്ലപ്പെട്ടവരുടേതാണി കണക്ക്.

മദ്സ അമിനി അറസ്റ്റ് ചെയ്യപ്പെട്ടത് ഹിജാബ് ധരിക്കാത്തതിനായിരുന്നു. മതകാര്യങ്ങള്‍ നോക്കുന്ന പോലീസാണ് അറസ്റ്റ് ചെയ്തത്. മഹ്സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെങ്കിലും ഇത് നീണ്ട പ്രക്ഷോഭങ്ങളിലേക്ക് ഇറാനെ നയിച്ചു.

ഇങ്ങനെ പ്രകടമായ തരത്തിലല്ലാതെയുള്ള വിലക്കുകള്‍ എല്ലാ സംസ്കാരങ്ങളിലും വസ്ത്രധാരണത്തെപ്പറ്റി നിലനില്‍ക്കുന്നുണ്ട്. ഗോത്രസംസ്കൃതിയിലായാലും മതനിയമങ്ങളിലായാലും അതിനെ പല തരത്തില്‍ മറി കടന്നുതന്നെയാണ് പരിഷ്കൃതിയിലേക്ക് ഓരോ ജനതയും മുന്നേറിയിട്ടുള്ളത്. ആധുനികം / പരിഷ്കൃതി എന്നീ വാക്കുകളെല്ലാം തന്നെ പ്രശ്ന ഭരിതമാണ് ഈ വിഷയത്തില്‍. പാശ്ചാത്യരീതിയിലുള്ള വസ്ത്രം മാത്രമാണ് പരിഷ്കൃതം എന്ന അഭിപ്രായവുമില്ല.

പാശ്ചാത്യം എന്ന് നാം അന്യമായികണ്ടുകൊണ്ടുവിളിക്കുന്ന സംസ്കാരത്തിനകത്തും ഈ വൈവിധ്യങ്ങളുണ്ട്. അതാത് സംസ്കാരത്തിനനുസൃതമായ  സംസ്കാതള്ളലും കൊള്ളലുമുണ്ട്. അതില്‍ സംസ്കാരവും കാലാവസ്ഥയും പരിസ്ഥിതിയുമെല്ലാം ഇടപെടുന്നുണ്ട് എന്നതും വ്യക്തമാണ്. ഒരിക്കലും പരിഷകരിക്കപ്പെടാത്ത വസ്ത്രസങ്കല്‍പ്പവുമില്ല ഒരു ജനസമൂഹത്തിലും. സംസ്കാരത്തിനും കാലാവസ്ഥക്കും അനുസൃതമായി വസ്ത്രം ധരിക്കണമെന്നല്ല പറഞ്ഞുവരുന്നത്. പലപ്പോഴും നമ്മുടെ തെര്ഞെടുപ്പുകളില്‍ അത് ഇടപെടുന്നുണ്ട് എന്നുമാത്രം. പക്ഷെ വസ്ത്രധാരണത്തെ സംബന്ധിച്ച വിലക്കുകള്‍ സ്ത്രീ ശരീരത്തിന്‍റെ നിയന്ത്രണവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നു നമുക്കറിയാം. അത് വസ്ത്രം കുറഞ്ഞുപോയാലും കൂടിപ്പോയാലും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നാം കണ്ടതാണ്. മാന്യമായ വസ്ത്രധാരണം എന്നാണ് നാം സാമാന്യമായി പറയുന്നത്. പക്ഷെ ഈ മാന്യത കൃത്യമായി നിര്‍ണ്ണയിച്ചുകിട്ടിയിട്ടുമില്ല. വ്യക്തികളുടെയായാലും സംസ്കാരങ്ങളുടേതായാലും സമൂഹത്തിന്‍റേതായാലും മാന്യത സംരക്ഷിക്കേണ്ട ചുമതല പെണ്ണിന്‍റേതുമാത്രമാവുന്നത് എങ്ങനെയാണ്? പുരുഷന്‍റെ വസ്ത്രധാരണത്തെ സംബന്ധിച്ച് എവിടെയെങ്കിലും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടോ? സ്ത്രീകളുടെ ശരീരത്തെ ഒതുക്കുന്ന നിയന്ത്രിക്കുന്ന ഉപാധിയായി തന്നെയാണീ സംസ്കാരങ്ങളെല്ലാം വസ്ത്രധാരണത്തെയും കാണുന്നത്. 

കേരളത്തില്‍ പര്‍ദ്ദ അവതരിച്ചതുതന്നെ ഒരു പുതിയ പരിഷ്കൃതിയുടെ ഭാഗമായിരുന്നുവെന്നുവേണമെങ്കില്‍ പറയാം. പുത്തന്‍ സാമ്പത്തിക മാറ്റത്തിന്‍റേയും സംസ്കാരത്തിന്‍റെയുമെല്ലാം തലങ്ങള്‍ അതിലുണ്ടായിരുന്നു. പര്‍ദ്ദയില്‍തന്നെ പാശ്ചാത്യ ഫ്രോക്കിന് സമാനമായ പാറ്റേണുകള്‍ കാണാവുന്നതാണ്. ഇതൊന്നും തന്നെ വെള്ളം കടക്കാത്ത അറകളല്ല എന്നുസാരം ഒരു വ്യക്തിക്ക് അവളര്‍ഹിക്കുന്ന വസ്ത്രം ധരിക്കാമാവുന്നില്ലെങ്കില്‍ മറ്റെന്തെല്ലാം നേടിയിട്ടുമെന്ത് എന്ന് ചിന്തിച്ചുപോകാത്തവര്‍ ആരുണ്ട് ഇപ്പോള്‍....

എഡിറ്റര്‍

ഡോ. ഷംഷാദ് ഹുസൈന്‍. കെ.ടി