Colonization and gender construction of caste
Dr. U.V.Shakkeela
Caste is constructed and maintained by power. It created caste hierarchy and in turn forms gender hierarchy too. Thus high position in the hierarchy is“ necessary to reach power. Gender and caste unite and operate as one in power. Caste can operate through gender. And gender becomes caste too. Colonization made use caste as a tool to understand and manage the Indian society. For this reason caste assumes much importance in the colonial period. It reflected on their gender norms too
Reference:
Seal. Anil. (2014) imperialismand Nationalism in India. Cambridge: Cambridge university Press.
Deleuze, Gilles. (2009) capitalism and Schizophreania:, Felix Guttari Penguin classics.
കോളനീകരണവും ജാതിയുടെ ലിംഗനിര്‍മിതിയും
ഡോ. യൂ.വി. ഷക്കീല
ജാതി എന്നത് അധികാരവുമായി ബന്ധപ്പെട്ട നിര്‍മിതിയാ ണ്. അതിനാല്‍ അധികാരത്തിലെത്താന്‍ ജാതിയുടെ ഔന്നത്യം ആവശ്യമായി വരുന്നു. ഔന്നത്യമെന്നത് ജാതിയിലെ വിഭാവനകൂടി യാണ്. ഈ വിഭാവന ജാതിയില്‍ ശ്രേണി ബോധമുണ്ടാക്കുകയും ലിംഗപരമായ ശ്രേണികരണമുണ്ടാക്കുകയും ചെയ്യുന്നു.ജാതി തന്നെ ലിംഗമായി മാറുന്നു. ജാതി ഇല്ലാതായി എന്നു സങ്കല്പിച്ചാലും ജാതി ലിംഗമായി പരിണമിക്കുന്നു. ജാതി സ്വയം സൃഷ്ടിക്കുന്ന സ്വീകാര്യ കര്‍തൃത്വമാണ് അതിനു കാരണം. ഒരു സ്ത്രീയോ പുരുഷനോ മുഖം മൂടിവച്ച് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടു മ്പോള്‍ അവരെ പൊതുസമൂഹം തിരിച്ചറിയുന്നതെങ്ങനെ എന്നതുപോലെയാണിത്. അത് സ്ഥാപിച്ചെടുത്തിരിക്കുന്ന സ്വീകാര്യത ആകൃതിയില്‍പ്പോലും പതിഞ്ഞിരിക്കുന്നു. ഇതിനര്‍ത്ഥം സ്വകാര്യതയില്‍പോലും അതിന്‍റെ അഭിന്നത ചേര്‍ന്നിരിക്കുന്നു വെന്നാണ്. അതിനെ ഇളക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് അംബേദ്ക്കര്‍ നടത്തിയത്. അതുകൊണ്ടാണ് ദളിതരുടെ സ്വത്വം അവരുടെ വിദ്യാഭ്യാസത്തിലൂടെയും വിവേകത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും നേടണമെന്ന് അദ്ദേഹം പറഞ്ഞത്.
അദ്ദേഹം അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ശ്രേണീക രണം തിരിച്ചറിയാന്‍ കഴിയുമെന്നും അത് മനസിലാക്കിസമൂഹത്തില്‍ തങ്ങളുടെ അവസ്ഥ എങ്ങനെ മാറ്റങ്ങള്‍ക്കു വിധേയമാക്കാന്‍ കഴിയുമെന്നുമാണ്. ഈ ചിന്ത ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭ്യമാകുന്ന കാലങ്ങളില്‍ തന്നെ അംബേദ്ക്കര്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ അതിപ്പോഴും തുടരുന്നു എന്നിടത്താണ് ഇന്ത്യന്‍ ജാതീയതയുടെ രൂക്ഷത നിലനില്‍ക്കുന്നത്. വര്‍ഗ്ഗസിദ്ധാന്തത്തിലൂടെ ജാതിയെ മാറ്റാം എന്ന ധാരണയില്‍ പ്രവര്‍ത്തിക്കാവുന്ന സമൂഹമായിട്ടു കാണാനാവില്ലെന്നും വര്‍ഗത്തിന് ജാതിയായി മാറാനുള്ള കഴിവു ണ്ടെന്നും അംബേദ്ക്കര്‍ കണ്ടെത്തുന്നുണ്ട്. ഇന്ത്യന്‍ ജാതീയതയുടെ ഘടനയാണ് അതിനു കാരണം. അത് വ്യത്യസ്ഥ ഘടനകളുടെ പിരിച്ചാലും പൊട്ടാത്ത ചരടാണ്. അതുകൊണ്ടു തന്നെയാണ് നൂറ്റാണ്ടുകള്‍പിന്നിട്ടിട്ടും കമ്യൂണിസത്തിന് ഇന്ത്യയില്‍ പടര്‍ന്നുയ രാന്‍ കഴിയാതെ പോയത്. വര്‍ഗം ഒരു സങ്കല്പമെന്ന നിലയില്‍ ഗുണകരമാണെങ്കിലും ജാതിയുമായി ബന്ധപ്പെടുമ്പോള്‍ അത് ഇന്ത്യന്‍ ചതൂര്‍വര്‍ണ്യത്തിലേക്ക് തിരിച്ചുപോകുന്നതു കാണാം. ഇതാണ് ഇന്ത്യന്‍ അവസ്ഥ.
ഇന്ത്യയില്‍ ഈ അവസ്ഥ തുടരുമ്പോള്‍ അതിന്‍റെ ഭാഗമായ കേരളത്തില്‍ നവോത്ഥാന ശേഷം സാമൂഹികമായ മാറ്റങ്ങളുണ്ടാ യെങ്കിലും അടുത്ത കാലത്ത് കൊളോണിയല്‍ കേരളത്തിലെ ജാതി ബോധം തിരിച്ചു വന്നിട്ടുണ്ട്. ബൗദ്ധീക പ്രാപ്തമായ സമൂഹത്തിലും ജാതി എന്ന പൗരാണിക ഘടന നിലനില്ക്കുന്നുണ്ടെങ്കില്‍ നാം ജാതിയില്‍ നിന്ന് മുന്നേറിയിട്ടില്ല എന്നല്ലേ വരുന്നത്. വസ്തുത മനുഷ്യരുടെ ജ്ഞാന വ്യവസ്ഥ എന്നത് പലതരം പുരാവസ്തു കളാല്‍ ശ്രേണിയുക്തമെന്നതാണ്. ഈ പുരാവസ്തു മനുഷ്യര്‍ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നു. അങ്ങനെ മാനവികതയെ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ജാതി എന്ന ഉള്ളടക്കത്തിലേക്കു ചുരുക്കുന്നു. ആ ഉള്ളടക്കും ഏറ്റവും പുതിയ ഉള്ളടക്കം എന്ന വിചാരത്തോടെ ഉപയോഗപ്പെടുത്തുന്നു. അവിടെയാണ് ജാതിബോധം അടയാളപ്പെടുത്തപ്പെട്ട രീതിയില്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.
പഴയ ജാതീയത തന്നെയാണ് തിരിച്ചു വരുന്നത്. ചാതൂര്‍ വര്‍ണ്യം പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്നു മാത്രം. എന്നാലിത് പഴയ ജാതി രൂപത്തില്‍ തന്നെയാണ് നിലനില്ക്കുന്നത്. നവീകരണങ്ങള്‍ ക്കൊപ്പം ജാതിയ്ക്ക് മാത്രം നവീകരണം സംഭവിക്കാതിരുന്നത് എന്ത്? ഈ ചോദ്യത്തിനൊപ്പം മനുഷ്യന്‍ യുക്തിയെ എങ്ങനെ പരിഗണിക്കുന്നുവെന്നതുകൂടിനോക്കിക്കാണേണ്ടതുണ്ട്. ആവശ്യക തയും അധികാരവും യുക്തിപൂര്‍വ്വം ഒളിപ്പിക്കുകയാണ് പതിവ്.
എക്കാലത്തും ഇത് സംഭവിക്കുന്നുണ്ട്. ജാതിയുടെ ബോധ്യ ങ്ങളിലാണ് ഇതു സംഭവിക്കുന്നത്. ജാതിയുടെ വ്യക്തിത്വത്തെ മാറ്റാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെങ്കിലും പക്ഷെ അതെല്ലാം ലിംഗപരമായ സ്വത്വത്തിലേക്ക് മാറുകയാ യിരുന്നു.
ഇത് സ്വത്വത്തിന്‍റെ പ്രത്യക്ഷപ്പെടലായി കാണാന്‍ കഴിയില്ല. സ്വത്വം എന്നത് സമൂഹത്തിനുള്ളിലെ സ്ഥാനീകരണ മാണ്.ഈ സ്ഥാനീകരണം ജാതി നടത്തുന്നതു കൊണ്ട് അവിടെ ഐഡന്‍റിറ്റി ജാതിയുടെ ശ്രേണികരണത്തിലാണ് നില്‍ക്കുക. ലിംഗം, ജാതി നിര്‍ണ്ണയിക്കുന്ന ലിംഗമായി മാറുന്നു. അതിനര്‍ത്ഥം ജാതി തന്നെ നിലനില്‍ക്കുന്നുവെന്നതാണ്. കൊളോണിയല്‍ കാലത്ത് സാങ്കേതി കമായി നടന്നത് വിദ്യാഭ്യാസത്തിലൂടെ പുരോഗമനം എന്നതായി രുന്നു. ജാതിയിലെ ശ്രേണിയെ വ്യക്തമാക്കലായിരുന്നില്ല. വിദ്യാഭ്യാസം കൊണ്ട് തങ്ങളുടെ അവസ്ഥ എന്തെന്ന് അറിയാനുള്ള ശ്രമമുണ്ടായെങ്കിലും ജാതിയുടെ ബന്ധസ്ഥിതിയില്‍ തന്നെയായി രുന്നു കൊളോണിയല്‍ ജീവിതവും. കൊളോണിയലിസ്റ്റുകള്‍ ലക്ഷ്യംവച്ചത് സമ്പത്തായിരുന്നതിനാല്‍ സാമൂഹികമായ ഇടപെടലുകള്‍ അപൂര്‍വ്വമായിരുന്നു. തങ്ങളുടെ നിലനില്പിനാ യുള്ള സാമൂഹിക ഇടപെടലുകള്‍ മാത്രമെ അവര്‍ നടത്തിയിട്ടുള്ളൂ. അതു കൊണ്ടുതന്നെ സമ്പത്ത്, അധികാരം എന്നീ ബന്ധങ്ങളില്‍ നിലയുറപ്പിച്ചു. രാജാക്കന്മാരില്‍ നിന്ന് കൊളോണിയലിസ്റ്റുകള്‍ക്ക് അധികാരവും സമ്പത്തും എങ്ങനെ നേടാം എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം. അതിനാവശ്യമായ ചില രക്ഷാകവചങ്ങള്‍ നിര്‍മ്മിക്കു കയും ചെയ്തു. അങ്ങനെ ഉന്നതകുലജാതരോടൊപ്പം സന്ധി ചെയ്യാനാണ് പാന്‍ ഇന്ത്യയുടെ പശ്ചാലത്തില്‍ സതി പോലുള്ള അനുഷ്ഠാനങ്ങള്‍ക്ക് എതിര്‍ നിന്നത്. എന്നാല്‍ സ്വദേശീയമായു യര്‍ന്നു വന്ന ദേശീയ ചിന്തകളെ അവര്‍ ഇല്ലാതാക്കുകയും ചെയ്തു. ഇതില്‍ നിന്ന് ജാതി ഒരു ഘടന പരമായ മാറ്റത്തിനുള്ള ഒന്നായി അവര്‍ കണ്ടില്ലെന്ന് തിരിച്ചറിയാന്‍ കഴിയും. ഇത് ജാതിയെ ഇന്ത്യ നവവ്യ വസ്ഥയില്‍ നിലനിര്‍ത്തുകയായിരുന്നു.
ജാതിയുടെ ശ്രേണിയെ വിഭജിച്ചറിയാന്‍ കൊളോണിയലി സ്റ്റുകള്‍ ശ്രമിച്ചില്ല. ഒരു രാജ്യത്തു നിന്ന് എന്ത് ഭൗതീക നേട്ടം ഉണ്ടാക്കാമെന്നാണ് അവര്‍ ചിന്തിച്ചത്. ആദ്യകാല കൊളോണിയലി സ്റ്റുകള്‍ ആദ്യം ആക്രമിച്ച് കീഴ്പ്പെടുത്തിയത് ആദിമ നിവാസികളെ യാണ്. ഭൂമിയുടെ അവകാശികളെന്ന നിലയില്‍ അവര്‍ക്കുണ്ടായി രുന്ന വിഭവങ്ങളും അവരുടെ വീരതയും ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഫ്രാന്‍സിസ് ഫനന്‍ സൂചിപ്പിക്കുന്നുണ്ട്. അതു തന്നെ വെളിപ്പെടു ത്തുന്നത് കൊളോണിയലിസ്റ്റുകളുടെ څഗൃഹാതുരമായ സ്വത്തിچ നെക്കുറിച്ചാണ്. സ്വത്തിനെ ആവിഷ്ക്കരിക്കലാണ് നീതി എന്നവര്‍ ആദ്യം കരുതി. ആ നീതി നടപ്പാക്കാനാണ് അവര്‍ മറ്റ് വന്‍കരകളില്‍ ആക്രമണം നടത്തിയത് സ്വത്തിന്‍റെ നീതിയില്‍ തന്നെയായിരുന്നു ഇവിടത്തെ നാട്ടുരാജാക്കന്മാരും. സ്വത്തില്‍ നിന്ന് അധികാരത്തി ലേക്കും ജാതി എന്ന അമിതകബോധത്തിലേക്കും അവര്‍ വളരുകയാ യിരുന്നു. പിന്നീടാണ് ജ്ഞാനത്തെ കേന്ദ്രീകരിക്കുന്നത്. ജ്ഞാനിയെ അധികാര വ്യവസ്ഥയുടെ ഭാഗമാക്കുന്നതും. അതുകൊണ്ടാണ് ജാതിയില്‍ താഴ്ന്നവര്‍ക്ക് ജ്ഞാനം നിഷേധിക്കപ്പെട്ടതും. അവര്‍ ജ്ഞാനത്തെ അറിഞ്ഞാല്‍ അതില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കാന്‍ എളുപ്പമല്ലെന്നും തിരിച്ചറിഞ്ഞു. ജ്ഞാനത്തിന്‍റെ പ്രവര്‍ത്തന ശാസ്ത്രം നീതിയിലേക്കുള്ളതാണ്. അത് അവരെ അധികാരത്തി ലെ ത്തിക്കുമെന്നതിനാലാണ് ഇപ്രകാരം പ്രവര്‍ത്തിച്ചത്. ഇത് ലിംഗപരമായ വിഷയത്തിലുമുണ്ട്. പുരുഷന്മാരുടെ ജ്ഞാന വ്യവസ്ഥ യില്‍ സ്ത്രീകളുടെ ജ്ഞാനം നിഷേധിച്ചതും അതിനാലാണ്.
ജാതിയുടെ ശ്രേണിയില്‍ ഉന്നതര്‍ പുരുഷന്‍മാത്രമായിരുന്നു. സ്ത്രീകള്‍ താഴ്ന്നവര്‍ അല്ലെങ്കില്‍ ജാതിയില്‍ താഴ്ന്നവരായിരുന്നു. ഉപയോഗം ഇല്ലാത്ത ആയുധങ്ങളുമായിരുന്നു. അത് ഇവിടത്തെ ഭരണാധികാരികളെന്ന പോലെ കൊളോണിയലിസ്റ്റുകളും കണക്കാക്കി. ഭൗതിക ബലമുള്ളവര്‍ക്കേ ജ്ഞാനവും ഉണ്ടാകൂ എന്ന ബോധത്തിന്‍റെ പേരില്‍ സംഭവിച്ചതും നിര്‍മിച്ചെടുത്തുമാണിത്. യഥാര്‍ത്ഥത്തില്‍ യുക്തിയെ വ്യവസായമാക്കുകയാണുചെയ്തത്. അതില്‍ ഉല്പാദിപ്പിച്ചെടുക്കുകയായിരുന്നു സ്ത്രീകളേയും നോണ്‍ കാസ്റ്റുകളേയും. അതു കൊണ്ടാണ് ഓരോ ജാതിക്കും ദൂരം കല്പിച്ചത്. സത്രീകള്‍ക്ക് വീടകങ്ങള്‍ മാത്രം നല്‍കിയത്. സമൂഹ മെന്ന ദൃശ്യത്തിന്‍റെ പൊതുമണ്ഡലങ്ങള്‍ നിഷേധിച്ചത്. ഇതില്‍ നിന്ന് വ്യത്യസ്തമായി കൊളോണിയലിസ്റ്റുകള്‍ എന്താണ് ചെയ്തത്?
ജാതിയില്‍ ദ്വന്ദ്വങ്ങള്‍ ആവശ്യമായിരുന്നു. ദ്വന്ദ്വങ്ങള്‍ ഒരു തരത്തിലും പൂര്‍ണമായി യോജിക്കില്ല. അത് യോജിപ്പെന്ന അവസ്ഥ സൃഷ്ടിക്കുകയും വിയോജിക്കുകയും ചെയ്യുന്നതാണ്. ഈ പ്രവര്‍ ത്തനം നിറവേറ്റുകയായിരുന്നു ജാതിയില്‍ കൊളോണിയലിസ്റ്റു കള്‍. ഈ ദ്വന്ദ്വങ്ങളാണ് പിന്നീടുവന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ത്തിലും കാണാന്‍ കഴിയുന്നത്. പാശ്ചാത്യ നാടുകളില്‍ അത് വര്‍ഗവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇന്ത്യയിലത് സങ്കീര്‍ണമായ ജാതി ഉപജാതിയിലാണ്. അതു കൊണ്ടുതന്നെ വര്‍ഗഘടന രൂപപ്പെ ട്ടാലും അത് ഇന്ത്യന്‍ ജാതിയുടെ സങ്കീര്‍ണതയിലേക്കുതന്നെ തിരിച്ചുവരും. ജാതിയെ എതിര്‍ക്കുന്ന പ്രത്യയശാസ്ത്ര പാര്‍ട്ടികളു ടെ ഘടന ഇപ്പോള്‍ പരിശോധിച്ചാല്‍ മനസിലാകും. അതില്‍ ജാതി തന്നെ ലിംഗമായി പരിണമിക്കുന്നതും കാണാം. ഇത് സാങ്കേതികമാ യി മാത്രം സംഭവിക്കുന്നതല്ല. അടിത്തറയില്‍ സ്ഥാപിതമായതാണ്. ഇതാണ് ഇപ്പോഴും നിലനില്ക്കുന്നത്. അതുകൊണ്ടാണ് ശ്രേണികര ണത്തില്‍ മുന്‍ നിരയില്‍ നില്ക്കുന്ന ജാതികള്‍ ശ്രേണി യില്‍ താഴെത്തട്ടിലുള്ളവരുമായുള്ള ഏതൊരു ജീവിത ബന്ധങ്ങളേയും വിലക്കുന്നത്. അതിന്‍റെ മറ്റൊരു രൂപമാണ് സ്ത്രീ കൊലപാതക ങ്ങള്‍. അസ്തിത്വമെന്നത് സ്വന്തത്തിന്‍റെ കുത്തകയില്‍ അപരനു നല്‍കുന്ന ലാഭവിഹിതം മാത്രമാണെന്നു കാണാന്‍കഴിയും. ധനം, ലൈംഗീകത, എന്നിവയുമായിബന്ധപ്പെട്ടാണ് ഇവ നടക്കുന്നത്. ഇതു രണ്ടും തങ്ങളുടെ കുത്തകയാണെന്ന ഒരു 'സ്ഥിര' ബോധമാണ് ഇതിനു പ്രേരകമാകുന്നത്. ഈ ഘടന ഇന്ത്യന്‍ ജാതി+ലിംഗ ഘടനയില്‍ ഇന്നും നിലനില്‍ക്കുന്നു. ഇതിനെ കൊളോണിയ ലിസ്റ്റുകള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചോ, അവിടെയെല്ലാം ദേശീയത എന്ന പേരില്‍ അക്കാലത്ത് സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം ഇന്ന് പല ജാതികളും അവയുടെ പോഷക സംഘടനകളും ദേശീയ സമരങ്ങളായി ഇന്ന് മാറ്റിത്തീര്‍ത്തീട്ടുണ്ട്. ഇത് ശ്രേണികരണങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന ജാതികള്‍തന്നെയാണ് ചെയ്യുന്നത്. എന്നാലവര്‍ ആ ജാതിയിലെ സ്ത്രീകളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതുമില്ല. ഈ വൈരുദ്ധ്യമാണ് ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തെ നയിക്കുന്നത്.
കൊളോണിയലിസത്തിന്‍റെ സംഭാവനകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ രീതിയില്‍ക്കൂടി കടക്കേണ്ടതുണ്ട്. അനില്‍ സീലിനെപ്പോലുള്ള ചരിത്രകാരമാര്‍ ഇത്തരത്തില്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നുണ്ട്. അതില്‍ നിന്നു വ്യക്തമാക്കുന്നത് കൊളോണിയല്‍ ഭരണത്തില്‍ ജാതിയെ തന്നെ വിരോദാഭാസമായി ഉപയോഗിക്കുന്നു വെന്നാണ്. സ്ത്രീകളുടെ നവീകരണങ്ങളൊക്കെ തന്നെ ഉണ്ടാകുന്നു ണ്ടെങ്കിലും സെമറ്റിക് മതത്തിന്‍റെ മൂല്യങ്ങള്‍ നിലനിര്‍ത്താനും ശ്രമിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ ജാതിയുടെ സ്വത്വത്തില്‍ തന്നെ നില നില്ക്കുന്നതല്ലേ? അഴിച്ചുപണിയെന്നത് ഒരു സാങ്കേതികത്യമായി കാണുകയായിരുന്നു കൊളോണിയലിസ്റ്റുകള്‍. സ്വന്തം നിലനില്പി നുള്ള സാങ്കേതികത എന്നു വേണമെങ്കില്‍ പറയാം. ഈ മെക്കാനിസ ത്തെപരിഷ്ക്കരണമായി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിലയിരുത്താന്‍ കഴിയില്ല.
ദക്ഷിണ കേരളത്തില്‍നടന്ന മാറുമറക്കല്‍ സമരത്തെക്കുറിച്ച് തന്നെ പിന്നീട് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. മിഷണറിമാരും ഉന്നതകുലജാതരും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് അതിലൊന്ന്. യഥാര്‍ത്ഥത്തില്‍ അധികാരത്തെ ഒരു വഴിയില്‍നിന്ന് മറ്റൊരു വഴിയിലേക്ക് മാറ്റുന്നുവെന്നേയുള്ളൂ. ഫലത്തില്‍ ഒന്നു തന്നെയാണ് സംഭവിച്ചത്. തങ്ങളുടെ താല്പര്യങ്ങ ള്‍ സംരക്ഷിക്കാനുള്ള മാര്‍ഗമായിരുന്നു കൊളോണിയലിസ്റ്റുകള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ പോലുള്ള ആഖ്യായി കളില്‍ ഇത്തരം സമരങ്ങള്‍ ചരിത്രത്തെ വിഭചിക്കാന്‍വേണ്ടി മെഷിനറിമാരും ഉന്നതകുലജാതരും നടത്തിയ ഒത്തുകളികളെ കണ്ടെത്തിയീട്ടുണ്ട്. സാമ്പത്തികതാല്‍പര്യവും ഭരണതാല്‍പര്യവുമാണ് കൊളോണിയലുകളെ മാറുമറക്കല്‍ സമരത്തിന് പ്രേരിപ്പിച്ചത്. ഇതില്‍ നിന്നെല്ലാം പുരോഗമനപരമായ കാര്യങ്ങള്‍ സ്ത്രീ ജീവിതങ്ങള്‍ക്കും ജാതി ശ്രേണിയില്‍ താഴ്ന്നവര്‍ ക്കും നല്‍കിയെങ്കിലും അവരെ ചില കാര്യങ്ങളില്‍ കെട്ടിയിടുക യായിരുന്നു. പ്രീവേദിക്കാല ഘട്ടങ്ങളിലും മരുമക്കത്തായ കാലഘട്ടങ്ങളിലും സ്ത്രീകള്‍ അനുഭവിച്ച സ്വാതന്ത്ര്യത്തെ ചട്ടക്കൂട്ടിലാക്കിയത് കൊളോണിയലിസ്റ്റുകളായിരുന്നു എന്നിടത്ത് ഇന്ത്യന്‍ ജാതി ഘടനയ്ക്ക് വരും കാലങ്ങളില്‍ തീയറിയുണ്ടാക്കി ക്കൊടുത്തവരാണ് കൊളോണിയലിസ്റ്റുകള്‍ എന്നു പറയുന്നതില്‍ സംശയിക്കേണ്ടതില്ല. അത് പലരീതിയില്‍ ഇന്നും തുടരുകയാണ്. ജന്മം, ജാതി, ജീവിതം എന്നിവയ്ക്കുള്ളില്‍ എന്ത് മാറ്റമാണ് ഉള്ളത്? പഴയ മതം-ജാതി (നവീകരണം?) അതേപടി നിലനില്‍ക്കുകയല്ലേ? നമ്മള്‍ ജാതിയമായി ചിന്തിക്കുന്നു എന്നിട്ട് ജനാധിപത്യത്തിന്‍റെ പേരില്‍ സ്വതന്ത്രവാദികളായി അഭിനയിക്കുന്നു. അഭിനയിക്കാനുള്ള ഈ മുഖം മൂടി നല്‍കിയത് കൊളോണിയലിസ്റ്റുകളാണ്. എന്നാല്‍ സ്കോട്ടീഷ്മിഷണറിമാര്‍ നല്‍കിയ റൊമാന്‍റിസത്തിലെ വിപ്ലവാത്മകതപോലും നമുക്ക് കൊളോണിയലിസ്റ്റുകളില്‍ നിന്ന് ലഭിച്ചില്ല എന്നതാണ് തിരിഞ്ഞു നോക്കുമ്പോള്‍ അറിയാനാ കുന്നത്.
ജാതിയുടെയും ലിംഗത്തിന്‍റെയും കൊളോണിയല്‍ നിര്‍മ്മിതിയില്‍ സംഭവിച്ചത്. ഒന്ന്: ജാതി വ്യവസ്ഥാപിതമായി, രണ്ട്: ലിംഗം, ജാതിയുടെ നിയമത്തിനകത്തായി, മൂന്ന്: ജാതി നിരീക്ഷി ക്കുന്ന ലിംഗമുണ്ടായി, നാല്: സ്ത്രീയും ജാതി ശ്രേണിയില്‍ താഴ് ന്നവനും പുതിയ സമ്പ്രദായങ്ങളില്‍ നിന്ന് പഴയ സമ്പ്രദായങ്ങളില്‍ തിരിച്ചയക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ സംഭവിച്ചിടത്ത് സ്ത്രീകള്‍ ചില പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നതിനപ്പുറം നിയമപരമായി ജാതിയുടെ ശ്രേണീകരണങ്ങള്‍ ഇല്ലാതാക്കാനോ ലിംഗപരമായ സമത്വം നടപ്പാക്കാനോ കൊളോണിയലിസ്റ്റുകള്‍ ശ്രമിച്ചിട്ടില്ല. അതു കൊണ്ടുതന്നെ കോളനികരണത്തിന്‍റെ രൂപകം നീതിയായിരുന്നില്ല. മാര്‍ക്സിന്‍റെ കാപ്പിറ്റലിനു മുന്‍പുള്ള ഈഡിപ്പല്‍മൂലധനം തന്നെയാണ് കൊളോണിയലിസ്റ്റുകള്‍ നടപ്പിലാക്കിയത്. ഈ മൂലധനത്തെ എതിര്‍ക്കുന്ന ഒരു ആന്‍റി ഈഡിപ്പല്‍ മൂലധനംപോലും ഇപ്പോഴും നടപ്പായി കാണുന്നില്ല. തികച്ചും പിന്നോട്ടു മറിയുന്ന മൂലധനത്തിന്‍റെയും ആണധികാരത്തിന്‍റെയും അതിക്രമത്തിന്‍റെയും രൂപങ്ങളാണ് സ്ത്രീകളോടും ജാതിശ്രേണിയില്‍ താഴ്ന്നവരോടും കാണിക്കുന്നത്. ഇതിനെ ജ്ഞാനമായി ആയികാണുന്ന ഇടത്തിലേ ക്ക് ചുരുങ്ങുകയും ചെയ്തിരിക്കുന്നു.
അതു കൊണ്ടു തന്നെ പൊതു സമൂഹത്തില്‍ കൊളോണി യലി സമുണ്ടാക്കിയ ജാതി ലിംഗപരമായ അവ്യൂഹങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നവീകരണമെന്ന നിലയില്‍ കൊളോണിയ ലിസം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ എത്രകണ്ട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ചോദിക്കേണ്ടതുണ്ട്. അവര്‍ കീഴടക്കിയ ഇടങ്ങളിലെല്ലാം ലിംഗപരമായ നിര്‍മിതികളിലെ കാപട്യം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ സമൂഹത്തി ലെ ജനാധിപത്യം അവരെ മാറ്റിയിട്ടുണ്ടെങ്കിലും അവര്‍ ഭരിച്ചിരുന്നിട ത്തെല്ലാം തകിടം മറിഞ്ഞിട്ടുണ്ട്. ആണധികാരത്തിന്‍റെ രൂപങ്ങളുടെ നിര്‍മിതിയായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി, കേരളീയ സമൂഹത്തിലെ പ്രതിസന്ധി എന്നിവ അവര്‍ ഇവിടെ നിക്ഷേപിച്ചുപോയ പ്രതിസന്ധി തന്നെയാണ്. ജാതി ആണെങ്കില്‍ അത് ഏറ്റവും പ്രാകൃതമാക്കു കയും ചെയ്തു. അതിന്‍റെ യുക്തിരഹിത സമൂഹത്തിലാണ് കേരളം. ആഘോഷങ്ങളില്‍ ഇപ്പോഴും രാജാക്കന്മാരും ആന എഴുന്നള്ളി പ്പുക്കുകളും നടത്തുന്ന പൊതുബോധത്തെ രക്ഷിച്ചെടുക്കുക പ്രയാസകരമാണ്. ആവശ്യമായ പൊതുമണ്ഡല നിര്‍മിതിയും അവയിലുണ്ടാക്കി എടുക്കേണ്ട സംവാദങ്ങളും ഇത്തരം കാര്യങ്ങളെ ക്കുറിച്ചാകേണ്ടതുണ്ട്.
ലിംഗനീതിയെക്കുറിച്ചുള്ള അവബോധം നിര്‍മ്മിച്ചെടു ക്കേണ്ട പൊതു സമൂഹം ജാതിയുടെ ആചാരമുറകളിലേക്ക് കടക്കുമ്പോള്‍ അവയെ ചോദ്യം ചെയ്യാനുള്ള നവോത്ഥാനന്തര അവബോധമാണ് നമുക്കുണ്ടാകേണ്ടത്. അതല്ലാതെ നവോത്ഥാന ത്തിനെ ആഘോഷിച്ചുകൊണ്ട് അതൊരു ആചാരമാക്കുകയല്ല വേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ ജാതി ജാതിയായി നില നില്‍ക്കു കയും ലിംഗം ലിംഗങ്ങളായി വേര്‍തിരിയുകയും ചെയ്യും. ഒരു കാലത്ത് നമുക്കുണ്ടായിരുന്ന മിശ്രബോധം നഷ്ടപ്പെട്ടതിനു പിന്നില്‍ നാം ജാതിയായി വളര്‍ന്നതുകൊണ്ടും ലിംഗമായി പരിണമിച്ചതു കൊണ്ടുമാണ്. അതുകൊണ്ട് മിശ്രബോധം വളര്‍ത്തുകയും. ആ മിശ്ര ബോധത്തിന്‍റെ അടിസ്ഥാനത്തില്‍ കൊളോണിയല്‍ കേരളത്തിലെ ജാതിയും ലിംഗവും പരിശോധിക്കേണ്ടതാണ്. അതും ആയിത്തീരലു കളെ വിലയിരുത്തിക്കൊണ്ടായിരിക്കണം. പൊതു സമൂഹത്തിന്‍റെ ഒത്തുകൂടല്‍ അത് ആവശ്യപ്പെടുന്നു.
റഫറന്‍സ്
Seal. Anil. imperialismand Nationalism in India: Cambridge university Press, 2014.
Deleuze,Gilles. capitalism and Schizophreania:, Felix Guttari Penguin classics, 2009