Moidu Padiyath: The Writer who Maid Social Discrimination as theme

NK Sameer Karipoor

Moidu Padiyath has given life to the socio-realistic conditions of Muslims in Kerala. His stories are rich in the portrayal of familial relations of the Muslim community around 50 years before. Growing up in this atmosphere, Moidu has effectively penned the trials and tribulations of Muslim women within this social structure. This gives a distinctive position to his works among the other writers. Even though he has written more than 100 short stories and novels in Malayalam, there are only a few studies on them. This article tries to fill the lacunae by studying his works.

NK Sameer Karipoor

മൊയ്തു പടിയത്ത്: സാമൂഹിക  വിവേചനങ്ങളെ പ്രമേയമാക്കിയ തൂലികക്കാരന്‍ 

എന്‍.കെ. ശമീര്‍ കരിപ്പൂര്

കേരളീയ മുസ്ലിം സാമൂഹ്യ ജീവിത പരിസരത്ത് അരനൂറ്റാണ്ടുകാലം മുന്‍പുണ്ടായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങളുടെ നേര്‍കാഴ്ചകള്‍ തന്‍റെ കഥകളിലൂടെ സമൂഹത്തോട് വിളിച്ചു പറഞ്ഞ എഴുത്തുകാരനായിരുന്നു മൊയ്തു പടിയത്ത്. താന്‍ ജീവിച്ചു വളര്‍ന്നുവന്ന സമൂഹത്തിലെ കുടുംബ ബന്ധങ്ങളിലും സാമൂഹിക ഘടനയിലും സ്ത്രീകള്‍ നേരിട്ട യാതനകളും കഷ്ടപ്പാടുകളും കണ്ടറിഞ്ഞ മൊയ്തു പടിയത്തിന് കഥകളെഴുതാന്‍ വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടില്ല. അതുകൊണ്ടുതന്നെ മലയാളത്തില്‍ മുസ്ലിം ജീവിതത്തെ പശ്ചാത്തലമാക്കിയ എഴുത്തുകാരില്‍ പടിയത്തിന്‍റെ കൃതികള്‍ വ്യതിരിക്തമായി നില്‍ക്കുന്നു. നൂറിലധികം കഥകളും നോവലുകളും എഴുതിയ മൊയ്തു പടിയത്തിന്‍റെ കൃതികളെക്കുറി ച്ചുള്ള പഠനങ്ങള്‍ മലയാളത്തില്‍ വേണ്ട പോലെ നടന്നിട്ടില്ല. ഒരു കാലത്ത് സമൂഹത്തില്‍ അടിഞ്ഞുകൂടിയമാമൂലുകള്‍ നാട്ടുനടപ്പായി കൊണ്ടാടപ്പെട്ടിരുന്നപ്പോള്‍, അതിന്‍റെ പേരില്‍ കണ്ണീരു കുടിക്കേണ്ടി വന്ന മാപ്പിളസ്ത്രീ ജന്മങ്ങളുടെ നോവുംകഥകളാണ് പടിയത്തിന്‍റെ എഴുത്തിനെ ശ്രദ്ധേയമാക്കിയത്. സാമാന്യം ലളിതമായ ഭാഷയില്‍ മൂര്‍ച്ചയേറിയ പ്രമേയങ്ങളെ മൊയ്തുപടിയത്ത് അവതരിപ്പിച്ചു. അഖ്യാനത്തിലെ ഭാഷാപരമായ സൗന്ദര്യംകൊണ്ടല്ല പാടിയതിന്‍റെ രചനകള്‍ ശ്രദ്ദേയമാവുന്നത്; താന്‍ജീവിച്ച കാലത്തെ സാമൂഹിക ചുറ്റുപാടുകളില്‍ യാഥാര്‍ഥ്യങ്ങളായി നിലനിന്ന ചൂഷണങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന രചനാശൈലികൊണ്ടാണ്. പടിയത്തിന്‍റെ നോവലുകളില്‍ ഏറെ ശ്രദ്ധേയമായ 'ഉമ്മچഎന്ന കൃതിയില്‍, ഇസ്ലാമിലെ ബഹുഭാര്യത്വമെന്നസങ്കല്പത്തിനെ മറപിടിച്ച് പുരുഷഭോഗാസക്തിയുടെ ഉപകരണമായി മാത്രം സ്ത്രീയെ കാണുന്നവരും സമൂഹത്തിലുണ്ടെന്ന് സ്വസമുദായത്തെ ഉണര്‍ത്താന്‍ പടിയത്ത് ശ്രമിക്കുന്നതായി കാണാം. പ്രമേയംകൊണ്ട് ഏറെ ശ്രദ്ധേയമായ പ്രസ്തുത നോവല്‍ 1960 ല്‍ കുഞ്ചാക്കോ സിനിമയാക്കി വെള്ളിത്തിരയിലെത്തിച്ചു. ഈ ചിത്രത്തില്‍ തോന്നുംപോലെ നിക്കാഹ് ചെയ്യാന്‍ ശ്രമിക്കുന്ന ഹാജിയാരായി വേഷമിട്ടത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. ചിത്രത്തിലെ ശ്രദ്ദേയനായ കഥാപാത്രവും ഹാജിയാരായി വേഷമിട്ട തിക്കുറിശ്ശി തന്നെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ മുസ്ലിം സാമുദായിക ചിത്രമാണ് څഉമ്മچ. ചിത്രത്തിലെ തിക്കുറിശ്ശിയുടെ ഹാജിയാര്‍ വേഷം അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. തൊള്ളായിരത്തി എഴുപത് എണ്‍പതുകളിലെ സാധാരണക്കാരായ വായനാ പ്രേമികള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ത്ത നോവലുകളാണ് മൊയ്തു പടിയത്തിന്‍റേത്. മലയാളത്തിലെ മുന്‍ന്നിരപ്രസാധകരായിരുന്നില്ല പടിയത്തിന്‍റെ കൃതികള്‍ വെളിച്ചത്ത് കൊണ്ടു വന്നിരുന്നത്. കൊടുങ്ങല്ലൂരിലെ ദേവീ ബുക്ക്സ്റ്റാള്‍, എച്ച് & സി പബ്ലിക്കേഷന്‍, ബി.കെ.എം.ചമ്പക്കുളം, ആമിനാബുക്ക്സ്റ്റാള്‍ തൃശൂര്‍, ശ്രീ നരസിംഹ വിലാസം ബുക്ക്സ്റ്റാള്‍ തുടങ്ങിയ പ്രസാധകരാണ് മൊയ്തു പടിയത്തിന്‍റെ രചനകള്‍ പ്രസിദ്ധീകരിച്ചത്. സ്വസമൂഹത്തില്‍ നിലനിന്നിരുന്ന അത്യാചാരങ്ങളെ തന്‍റെ എഴുത്തിലൂടെ തുറന്നു കാട്ടിയ പടിയത്തിന് അതുവഴി സ്വസമുദായത്തിലെ പൗരോഹിത്യത്തില്‍ നിന്നും വരേണ്യ വിഭാഗത്തില്‍ നിന്നും ഒരേസമയം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. രണ്ടുതരം സ്ത്രീകഥാപാത്രങ്ങളെ പടിയത്തിന്‍റെ രചനകളില്‍ കാണാനാവും. ഒന്ന് സാമൂഹികമായി തമസ്കരിക്ക പ്പെടുകയും കുടുംബ ശൈഥില്യങ്ങളില്‍ കണ്ണീര് കുടിക്കുകയും ചെയ്യുന്ന സ്ത്രീ. മറ്റൊന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും ആണ്‍കോയ്മകളോടൊപ്പം നിന്ന് അതിനെ പ്രോത്സാഹിപ്പി ക്കുകയും ചെയ്യുന്ന സ്ത്രീകള്‍. ഇതില്‍ രണ്ടാമത് പറഞ്ഞതിന് ഉദാഹരണമായി 'പത്തരമാറ്റ് തങ്കംچ എന്ന നോവലിലെ ഷമീറിന്‍റെ ഉമ്മയെ ഉദാഹരണമാക്കാവുന്നതാണ്. പാവപ്പെട്ട കുടുംബത്തില്‍ നിന്നും വിവാഹം ചെയ്ത ഷമീര്‍ എന്ന ചെറുപ്പക്കാരന്‍റെ ഭാര്യ നൂര്‍ജഹാന്‍ ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും ഒറ്റപ്പെടുത്തലുകളുമാണ് 'പത്തരമാറ്റ് തങ്കچത്തിന്‍റെ കഥാപശ്ചാ ത്തലം. മുസ്ലിം സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതവു മായിട്ടായിരുന്നു മൊയ്തു പടിയത്തിന്‍റെ കഥകള്‍ക്കു സാമ്യമുണ്ടായി രുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ നോവലുകളും സിനിമ കളും 1970-1980 കാലഘട്ടങ്ങളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയത്. 

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ ഏറിയാ ടാണ് മൊയ്തുപടിയത്തിന്‍റെ ജന്മദേശം. മുസ്ലിം സമൂഹത്തിലെ പാരമ്പര്യ ഭൂസ്വത്തുക്കളുടെ ഉടമകളായ വരേണ്യവിഭാഗം വളരെയുള്ള ഗ്രാമം. അതേസമയം അവര്‍ക്കിടയില്‍ തറവാടി ത്തത്തിന്‍റെയും മാമൂലുകളുടെയും പേരിലുള്ള പൊള്ളയായ അഹന്ത കുടുംബ ബന്ധങ്ങളില്‍ സൃഷ്ടിച്ച വിള്ളലുകള്‍!. ഇടത്തരം കടുംബങ്ങളിലെ സ്ത്രീകള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ അനുഭവിച്ച യാതനകള്‍! പറക്കമുറ്റാത്ത പ്രായത്തില്‍ ഉപ്പയെ നഷ്ടമായ മക്കളുടെയും യൗവ്വനത്തില്‍ വിധവയാവേണ്ടിവരുന്ന സ്ത്രീ ജന്മങ്ങള്‍ സമൂഹത്തില്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളുടെ യെല്ലാം ഉള്ളുലക്കുന്ന കഥന കഥകളായിരുന്നു പാടിയതിനു പറയാനുണ്ടായിരുന്നത്. ഇത്തരം അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ മൊയ്തു പടിയത്ത് തന്‍റെ ജീവിത പരിസരത്ത് നിന്ന് പകര്‍ത്തിയതായിരുന്നു. അവയെ കുറിച്ചെല്ലാം ചിലത് തന്‍റെ സമൂഹത്തോട് പറയണമെന്ന് അദ്ദേഹത്തിന് തോന്നി. പ്രസ്തുത കാര്യങ്ങള്‍ തന്‍റെ രചനകളിലൂടെ കൃത്യമായി അദ്ദേഹം നിര്‍വ്വഹിച്ചു. ഒരിക്കലും സമൂഹത്തിന്‍റെ അംഗീകാരങ്ങള്‍ക്ക് പാത്രമാവണമെന്ന് അദ്ദേഹം ചിന്തിച്ചിട്ടില്ല. തന്‍റെ സ്വന്തം സാമൂഹ്യ ജീവിത പരിസരത്ത് അനുഭവക്ഷണമായ സമീക്ഷകളെയാണ് മൊയ്തു പടിയത്ത് സര്‍ഗാത്മക രചനകളില്‍ പ്രമേയമാക്കിയത്. ബഷീറിയന്‍ കഥാപാത്രങ്ങള്‍ പൊതുവേ ഗ്രാമ്യ പശ്ചാത്തലത്തില്‍ കഴിയുന്ന നിഷ്കളങ്കരും സാത്വികരുമായ സാധു മനുഷ്യരാണെങ്കില്‍ പടിയത്തിന്‍റെ കഥാപാത്ര നിര്‍മിതി ഇതില്‍ നിന്നേറെ മറുപുറത്താണ്. കുടുമ്പ ബന്ധങ്ങളുടെ സൂക്ഷ്മ രാശികളിലൂടെ പടിയത്ത് സഞ്ചരിക്കുമ്പോള്‍ അദ്ദേഹം കണ്ടെടുക്കുന്ന കേന്ദ്രകഥാ പാത്രങ്ങള്‍ പൊതുവേ ദുഷ്ടരും പരുഷ പ്രകൃതരും പ്രതിനായകരുമാ യിരിക്കും. ഇത്തരം കഥാപാത്രങ്ങളിലൂടെയും അവരുടെ അത്യന്തം മലിനതയാര്‍ന്ന മൂഢ കര്‍മങ്ങളിലൂടെയുമാണ് അദ്ദേഹംസ്വന്തം സമുദായത്തില്‍ സാമൂഹ്യ നവോത്ഥാനത്തിനുള്ള മണ്ണൊരുക്കുന്നത്. പക്ഷേ, താന്‍ ആര്‍ക്കൊക്കെ വേണ്ടി തൂലിക ചലിപ്പിച്ചുവോ അവരില്‍ നിന്നോ സമൂഹത്തില്‍ നിന്നോ പറയത്തക്ക അംഗീകാര ങ്ങള്‍ ജീവിതകാലത്ത് ആ മനുഷ്യന് കിട്ടിയില്ല.അതിന്‍റെ പേരില്‍ ജീവിതകാലത്ത് ആരോടും അദ്ദേഹം പരിഭവങ്ങള്‍ പങ്കുവെച്ച തുമില്ല.

കൃതികളും സിനിമകളും

നൂറില്‍പരം കൃതികള്‍ മൊയ്തു പടിയത്ത് എഴുതിയിട്ടുണ്ട്. 1955-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രഖ്യാപിച്ച ചെറുകഥാ മത്സരത്തിലേക്ക് പടിയത്തും ഒരു കഥയെഴുതി കൊടുക്കാന്‍ തെയ്യാറായി. പക്ഷേ കഥയെഴുതിത്തുടങ്ങിയപ്പോള്‍ അത് കഥയുടെ പരിധി വിട്ട് നോവലായിത്തീര്‍ന്നു. അങ്ങനെയാണ് 'ഉമ്മچ എന്ന ആദ്യ നോവല്‍ പിറവിയെടുക്കുന്നത്.അത് പ്രസിദ്ധീകരിക്കാന്‍ മലയാളത്തിലെ പലമുന്‍നിര പ്രസാധകരെയും പടിയത്ത് സമീപിച്ചു. എന്നാല്‍ അവരാരും ഒരു പുതുരചയിതാവിന്‍റെ കൃതി പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കിയില്ല.സ്വന്തമായി പ്രസിദ്ധീകരിക്കാ നുള്ള സാമ്പത്തിക സ്ഥിതിയും അദ്ദേഹത്തിനില്ലായിരുന്നു. പ്രിയ മകന്‍റെ മനോവിഷമവും, അഭിലാഷവും മനസ്സിലാക്കിയ സ്നേഹനിധിയായ മാതാവ് തന്‍റെ കാതിലെ കമ്മല്‍ ഊരിനല്‍കി. അത് വിറ്റ് കിട്ടിയ പണം കൊണ്ടാണ് അദ്ദേഹം തന്‍റെ ആദ്യ നോവലല്‍ പുറത്തിറക്കിയത്.

ബഹുഭാര്യത്വത്തെ പരിഹാസ്യമായി കൊണ്ടാടുന്ന ഒരു സമൂഹത്തെ തുറന്നുക്കാട്ടുന്ന 'ഉമ്മ' എന്ന നോവല്‍ 1960 ല്‍ പ്രശസ്ത സംവിധായകന്‍ എം.കുഞ്ചാക്കോയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങി. മുസ്ലിം സാമൂഹ്യ ജീവിതത്തെ പ്രമേയമാക്കുന്ന സിനിമകളെ എക്കാലത്തും വന്‍വിജയത്തിലെത്തിച്ച പ്രേക്ഷകര്‍ 'ഉമ്മچയേയും ഏറ്റെടുത്തു. മലയാളത്തിലെ ആദ്യത്തെ ഒരു മുഴുനീള മുസ്ലിം സമുദായിക സിനിമയാണ് 'ഉമ്മچ. അന്ന് പടിയത്തിന് കിട്ടിയ പ്രതിഫലം 250 രൂപയാണ്. തിരക്കഥ എഴുതാന്‍ പടിയത്തിനെ തന്നെയാണ് ഏല്‍പിച്ചിരുന്നതെങ്കിലും നിര്‍മ്മാതാവ് കുഞ്ചാക്കോ യുമായുണ്ടായ ചില അഭിപ്രായഭിന്നതകള്‍ കാരണം പ്രസ്തുത ഉദ്യമത്തില്‍ നിന്നും പടിയത്ത് പിന്‍വാങ്ങി. അതിനാല്‍ തിരക്കഥ പൂര്‍ത്തിയാക്കാനാവാതെ പടിയത്ത് അവിടെ നിന്നും യാത്രപറ ഞ്ഞിറങ്ങി.

'ഉമ്മچയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതാവട്ടേ ഒരു കാലഘട്ടത്തില്‍ മലയാളക്കരയില്‍ ജനപ്രിയ ഗാനങ്ങള്‍ കൊണ്ട് മഴവില്ലു വിരിയിച്ച പി.ഭാസ്കരന്‍, എം.എസ് ബാബുരാജ് കൂട്ടുകെട്ടായിരുന്നു. ബാബുരാജെന്ന അനശ്വര സംഗീതജ്ഞന്‍റെ സംഗീത ജീവിതത്തിലെ ജനപ്രിയ ഗാനങ്ങളുടെ ജൈത്രയാത്ര 'ഉമ്മچയിലെ ഗാനങ്ങളിലൂടെയാണ് ആരംഭിക്കുന്നത്.സിനിമയും തന്‍റെ കഥയും ഹിറ്റായതോടെ മൊയ്തു പടിയത്തെന്ന എഴുത്തുകാരനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സമൂഹം തെയാറായി. പിന്നീട് എഴുത്തിന്‍റെ വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. വായനക്കാരന് വെറുംവിനോദം നല്‍കാനല്ല പടിയത്ത് തൂലികയെടുത്തത്; സാമൂഹിക പരിസരത്ത് നിലനില്‍ക്കുന്ന അത്യാചാരങ്ങളെ കുറിച്ച് അവനെ ബോധവാനാ ക്കാന്‍ വേണ്ടികൂടിയായിരുന്നു. ഏതൊരു എഴുത്തുകാരനുമുണ്ടാ വേണ്ട സാമൂഹിക പ്രതിബദ്ധത പടിയത്ത് തന്‍റെ രചനകള്‍ വഴി ദൃശ്യപ്പെടുത്തുകയായിരുന്നു.

പടിയത്തിന്‍റെ ആദ്യ നോവല്‍ സിനിമയായതിലൂടെ കൈവന്ന വാണിജ്യ വിജയം അദ്ദേഹത്തിന്‍റെ മറ്റു പല രചനകളും സിനിമയായി തീരാന്‍ കാരണമായി. അങ്ങനെയാണ് څകണ്ണീര്‍പ്പന്തല്‍ (കുട്ടിക്കുപ്പായം 1964), അടങ്ങാത്ത ദാഹം (തങ്കക്കുടം1965), കുപ്പിവള (കുപ്പിവള 1965), യത്തീം (യത്തീം1977), യുദ്ധം (മൈലാഞ്ചി 1982), പത്തരമാറ്റ് തങ്കം (മണിയറ1983), ഭൂകമ്പം (മണിത്താലി1984), ഉയര്‍ത്തെഴുന്നേല്‍പ്പ് (കാലംമാറി കഥമാറി1987)چ തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ പുറത്ത് വരുന്നത്. പ്രേം നസീര്‍, മമ്മുട്ടി തുടങ്ങിയ മലയാളത്തിലെ മുന്‍നിര നായകരൊക്കെ വേഷമിട്ട പടിയത്തിന്‍റെ സിനിമകള്‍ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളായി നിലനില്‍ക്കുന്നു.

1964 ല്‍ പുറത്തു വന്ന 'കുട്ടിക്കുപ്പായംچ എന്ന സിനിമയാണ് പട്ടിയത്തിന്‍റെ മറ്റൊരു രചനയില്‍ സിനിമയായത്. അന്ധവിശ്വാസ ങ്ങളില്‍ ഹോമിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്‍റെ കഥ പറഞ്ഞ ഈ സിനിമ അക്കാലത്ത് തീയേറ്ററുകളില്‍ നിറഞ്ഞാടിയതാണ്. പൊട്ടിത്തെറിക്കുന്ന കഥാപാത്രങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും പടിയത്തിന്‍റെ കഥകളില്‍ യഥേഷ്ടം കാണാം.സ്കൂള്‍ പഠനകാലത്തേ കഥകള്‍ എഴുതിത്തുടങ്ങി. ആദ്യ രചന 'ഭ്രാന്തന്‍' പ്രത്യക്ഷപ്പെട്ടത് സ്കൂള്‍ മാഗസിനില്‍. മലയാള രാജ്യം, കൗമുദി തുടങ്ങിയ അക്കാകാലത്തെ മികച്ച ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. 1930 മെയ് 28ന് കൊടുങ്ങല്ലൂരിന്ടുത്ത ഏറിയാട് പടിയത്ത് പുത്തന്‍കാട്ടില്‍ കുഞ്ഞിക്കൊച്ചിന്‍റെയും കുഞ്ഞിബീവാത്തുവിന്‍റെയും മൂത്ത പുത്രനായി ജനനം. വലപ്പാട് ചന്ദനപ്പറമ്പ് ഖദീജയാണ് ഭാര്. നാലു പെണ്‍മക്കളും ഒരു മകനുമാണുള്ളത്. സംവിധായകന്‍ സിദ്ദീഖ് ശമീര്‍ പടിയത്തിന്‍റെ ഏക മകനാണ്. സിനിമാ നടനായിരുന്ന ബഹദൂര്‍, സംവിധായകന്‍ കമല്‍, സലീം പടിയത്ത് തുടങ്ങിയവര്‍ മൊയ്തു പടിയത്തിന്‍റെ ബന്ധുക്കളാണ്. സ്വന്തംസമൂഹത്തില്‍ നിന്നും തുടച്ചുനീക്കപ്പെടേണ്ട അത്യാചാരങ്ങളെ പ്രമേയമാക്കി ഇത്രയേറെ കഥകളും നോവലു കളും വതരിപ്പിച്ച എഴുത്തുകാര്‍ പടിയത്തിനു ശേഷം കണ്ടെത്തുക പ്രയാസമാണ്. പടിയത്തിന്‍റെ സിനിമകള്‍ ആക്കാലത്തെ മുസ്ലിം സാമൂഹ്യ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു. തന്‍റെ രചനകളിലെ ജൈവീകമായ ഉള്ളടക്കം പാടിയതിന്‍റെ കഥകളുടെ പ്രത്യേകതയാണ്.കാരണം അവയൊന്നും ഭാവനാ ലോകത്തെ സൃഷ്ടികളും കഥാപാത്രങ്ങളുമായിരുന്നില്ല;അദ്ദേഹം അടുത്തുനിന്ന് കണ്ടജീവിതങ്ങളായിരുന്നു.

എന്‍.കെ. ശമീര്‍ കരിപ്പൂര്