The Readers Should be Responsible.
Dr. Shamshad Hussain K. T.
How can we define freedom today? The acclaimed poet in Malayalam, Kumaranasan questioned the freedom of the nation in his poem ‘Thiyyakkuttiyude Vicharam’ (‘Thoughts of a Thiyya [Ezhava/ lower caste] Boy’):
[The idea of ‘Swaraj’/ Indian Home rule was part of nationalist struggles led by M. K. Gandhi]
The poet doubted the provisions of Swaraj/ freedom in a society where caste discrimination is highly practised. Writer Vaikkom Muhammad Basheer, who envisaged the world as a prison, puts forward a similar question in his novel Mathilukal: “Why should I be free?”
How can we equate the changing governmental policies of driving out its citizens from the homeland to freedom from foreign rule? When the citizens run out of fear, we have witnessed the media celebrating freedom. It is quite evident that even academic councils like ICHR have excluded the names of some Freedom fighters not out of philosophical questions or contradicting binaries on freedom. The communal hatred behind this act is explicit to the public. When power interrupts academic levels, the motif should be feared. It is advisable to keep an eye on our freedom as power slowly starts to interrupt every aspect of freedom. The readers are also responsible for critiquing the interpretations of historical documents and the sources of historical records used. Time demands us to be cautious of our critical reading skills and historical research methods.
എഡിറ്റോറിയല്‍
വായനക്കാര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്
ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി
സ്വാതന്ത്ര്യത്തിന് ഇന്ന് എന്ത് അര്‍ത്ഥമാണ് കൊടുക്കാന്‍ പറ്റുക? തിയ്യക്കുട്ടിയുടെ വിചാരത്തില്‍ കുമാരനാശാന്‍
എന്ന് രാഷ്ട്രത്തിന് സ്വാതന്ത്ര്യത്തെക്കുറിച്ച് തന്നെ ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട് ജാതി വ്യത്യാസങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സ്വരാജ്യം കൊണ്ടെന്ത് പ്രയോജനം എന്നാണ് കുമാരനാശാന്‍ ചോദിച്ചത്
ലോകം തന്നെ വലിയൊരു തടവറയായി കണ്ട മതിലുകളില്‍why should i be free എന്ന് വൈക്കം മുഹമ്മദ് ബഷീറും ചോദിക്കുന്നു
ഒരു രാജ്യത്തെ ജനങ്ങളെല്ലാവരും ജീവന്‍ കൊണ്ടോടുന്ന തരത്തില്‍ അവരെ ഭീതിയിലാഴ്ത്തിയ ഭരണ മാറ്റം വന്നപ്പോള്‍ അതിനെ വൈദേശിക ശക്തികളില്‍ നിന്നുള്ള മോചനമായി വിലയിരുത്താന്‍ ആകുമോ? പക്ഷേ, അങ്ങനെ മുഖ്യ വാര്‍ത്ത കൊടുത്ത മാധ്യമങ്ങളും നമുക്കുണ്ട്.
സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ദാര്‍ശനിക പ്രശ്നങ്ങളോ അതുസംബന്ധിച്ച വിരുദ്ധ ദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ അല്ല, സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയില്‍നിന്ന് ഐ സി എച്ച് ആര്‍ പോലുള്ള ഒരു അക്കാദമിക കേന്ദ്രം ചില ആളുകളുടെ പേരുകള്‍ നീക്കം ചെയ്തതിന് കാരണമെന്ന് വ്യക്തമാണ്. ഇതിനു പിന്നിലെ രാഷ്ട്രീയ വര്‍ഗീയ വൈരം എല്ലാവര്‍ക്കും തിരിച്ചറിയാനാകും. എന്നാല്‍, അതോടൊപ്പം അവര്‍ കൈയാളുന്ന അധികാരത്തെ നാം തീര്‍ച്ചയായും ഭയപ്പെടണം. അക്കാദമിക തലത്തിലും കടന്നു കയറാന്‍ ഇത്തരം ഇടപെടലുകള്‍ സാധ്യമാവുന്നുണ്ടെങ്കില്‍ അത് ആസൂത്രിതമായ നീക്കമായി തന്നെ കാണേണ്ടി വരും. തുടര്‍ന്ന് ഏതു മേഖലയിലും ഇത് സംഭവിക്കാനുള്ള സാധ്യതയും തിരിച്ചറിയേണ്ടതുണ്ട് അതിനാല്‍ അക്കാദമിക് മേഖലയിലുള്ളവര്‍ മാത്രമല്ല എല്ലാവരും ജാഗരൂകരാകേണ്ട സമയമാണിത്. അതയത് വായനക്കാര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. ഓരോ ചരിത്ര ആഖ്യാനവും ഏത് അര്‍ത്ഥത്തിലാണ് എഴുതപ്പെടുന്നതെന്നും അത് അവലംബിക്കേണ്ട രേഖ ശേഖരങ്ങളുമെല്ലാം നാം തിരിച്ചറിയേണ്ടതുണ്ട് ഇങ്ങനെ തിരിച്ചറിവോടെയുള്ള വായനക്കും ചരിത്രാന്വേഷണങ്ങള്‍ക്കും വേണ്ടി ഈ കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.