Tribal life and Ecoconciosness in malayalam literature

Dr. Subin Jose.K
Dr. D. Rejikumar

Tribal literature today, is a global literary phenominan. Tribal literature deals with entirely different themes as compared to mainstream literature. Tribals are constantly struggling with nature and other human beings due to the pressure of their living conditions. Such a tensed social atmosphere can be seen in stories, novels and songs that deals with the theme of tribal life. It is also related with their enviorment. Tribal-Dalit life can be seen in modern Literature. That expressing their emotions and feelings. They are oftern presented in the literary genres of the elite. Tribal literature is full of struggles and conflictes against them.

Keywords: Tribal life, Ecoconsiosness, Culture, Enviornment.

Bibliography:

Panmana Ramachandrannayar, (2011), Kerala somskarapadanagal, Kottayam, D.C. Books.
Kumaran Vayalery, (2013), Gothrasamskara padanagal, Trivandram, Kerala Basha Institute.
Kumaran Vayalery, (2012), Adivasi vinjana nigandu, Trivandram, Kerala Basha Institute.
Pavithran.T (ed)., (2016), Uravum Kanavum, Kozhikode, vidhyarthy publications.
piyazhan. M.N, (2005), Parishithi prithyasasthravum maxiyan parishithiyum, Kottayam, D.C.Books.
Madhusoothanan. G, (2006), Bavukatham Erupathionnam noottandil, Kottayam, D.C.Books.
Madhusoothanan. G (ed)., (2015), Haritha neroopanam malayalathil, Kottayam, Current Books.
Sahadevan.K, (2016 november 13-19), ‘Adiporalikal Adthyaporalikal’, Mathruboomi azhchapadhip.
Dr. Subin Jose.K
Kidangan house
Malayattoor.P.O
Ernakulam Dist
Pin - 683587
India
Phone: 9947330053
E-Mail: subinkekm@gmail.com
&
Dr. D. Rejikumar
Asst.Professor (H.O.D)
Department of Malayalam
MES College, Nedumkandam
Pin: 685552
India
Ph: +91 9947972599 
Email: dr.drejikumar@gmail.com


പാരിസ്ഥിതികാവബോധവും ഗോത്രജീവിതവും മലയാളസാഹിത്യത്തില്‍

സുബിന്‍ ജോസ്. കെ 
ഡോ. ഡി. റെജികുമാര്‍

പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ളബന്ധം അഭേദ്യമാണ്. ഗോത്രസംസസ്കൃതിരൂപംകൊണ്ടിട്ടുള്ളത് പ്രകൃതിപരിസരങ്ങളില്‍നിന്നാണ്. മനുഷ്യനും ജീവജാലങ്ങളും മണ്ണുംമരവും എല്ലാം ചേര്‍ന്നതാണ് ആദിവാസികളുടെ പാരിസ്ഥിതികാവബോധം. അവരുടെ കലകളിലും  ജീവിതരീതികളിലും സംസ്കാരത്തിലുമെല്ലാം ഇതിന്‍റെ സവിശേഷത്തനിമ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തില്‍ പാരിസ്ഥിതികാവബോധത്തിനും ഗോത്രജീവിതത്തിനുമുള്ള പ്രാധാന്യം ഏറുന്നു. നഷ്ടമാകുന്ന പാരിസ്ഥിതികാന്തരീക്ഷത്തെ വീണ്ടെടുക്കുവാനുള്ള പരിശ്രമത്തിലാണ് ഗോത്രവര്‍ഗക്കാരും അവരോടൊപ്പം ചിന്തിക്കുന്ന ആധുനികപരിസ്ഥിതി പ്രവര്‍ത്തകരും. അതിന്‍റെ പ്രതിഫലനം സാഹിത്യമണ്ടലത്തിലും പ്രകടമാണ്. പി, വത്സല, കെ.ജെ.ബേബി, നാരായന്‍ തുടങ്ങിയവര്‍ ഗോത്രസംസ്കൃതിയിലെ പാരിസ്ഥിതികബന്ധത്തെ സാഹിത്യരചനകളില്‍ അടയാളപ്പെടുത്തിയവരാണ്.  സാഹിത്യരംഗത്ത് പാരിസ്ഥിതികവിശകലനത്തിനും ഗോത്രസംസ്കൃതിക്കുമുള്ള പ്രാധാന്യത്തെ വിശകലനം ചെയ്യുകയാണ് ഈ രചനയുടെ ലക്ഷ്യം.

സൂചകങ്ങള്‍

പരിസ്ഥിതി, ആവാസവ്യവസ്ഥകള്‍, ഗോത്രം, സംസ്കാരം എന്നിവയുടെ വിശകലനമാണ് ഇതിലുള്ളത്. പരസ്പരബന്ധിതമാണ് ഇവയില്‍ ഓരോന്നും. അതിന്‍റെ പ്രതിഫലനങ്ങള്‍ വ്യത്യസ്ത സാഹിത്യകാരന്മാരുടെകൃതികളില്‍ കാണാം. പരിസ്ഥിയുമായി ചേര്‍ന്നാണ് അവ രൂപംകൊണ്ടിട്ടുള്ളത്. 

ഗോത്രജീവിതവും സംസ്കാരവും

ട്രൈബ്چ എന്നാണ്  څഗോത്രംچ എന്ന പദത്തിനു സമാനമായ ഇംഗ്ലീഷ് പദം. څൃശേയൗെچ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഗോത്രം എന്ന പദത്തിന്‍റെ നിഷ്പത്തി. څകെട്ടുറപ്പുള്ള സമൂഹംچ എന്നാണ് ഇതിനര്‍ത്ഥം. ڇരക്തബന്ധത്തിലധിഷ്ഠിതമായ കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുലങ്ങളുടെയോ ഇല്ലങ്ങളുടെയോ കൂട്ടമാണ് ഗോത്രം അഥവാ ട്രൈബ്. സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമാണ് ഗോത്രം. പ്രത്യേകമായ ഭൂപ്രദേശം, പൊതുവായ പേര്, ഭാഷ, സംസ്ക്കാരം, അന്തര്‍ഗോത്ര പെരുമാറ്റചട്ടങ്ങള്‍, ഗോത്രചിഹ്നങ്ങള്‍, പ്രത്യേകമായ രാഷ്ട്രീയ-സാമൂഹിക സംവിധാനം, ഗോത്രപിതാക്കന്മാരോടുള്ള ആദരവും വിശ്വാസവും, സ്വയംപര്യാപ്തമായ സമ്പദ്വ്യവസ്ഥ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗോത്രഘടന. 

ഒരു സമൂഹത്തിന്‍റെ ജീവിതം, ഭാഷ, ആചാരരീതികള്‍, കലകള്‍, കഥാപാരമ്പര്യങ്ങള്‍, മിത്തുകള്‍ തുടങ്ങി എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ആവിഭാഗത്തിന്‍റെ സംസ്ക്കാരം. സംസ്ക്കാരം എന്ന സംജ്ഞ കേന്ദ്രീകൃതമായ ഒരാശയത്തില്‍ നിര്‍വ്വചിക്കുക എളുപ്പമല്ല. ڇസംസ്ക്കാരം എന്ന പദത്തിന്‍റെ അര്‍ത്ഥവ്യാപ്തി നിര്‍വ്വചനാതീതമാണ്. സമുകൃഷ്ടമായ ആശയാദര്‍ശങ്ങള്‍, വിശാലവീക്ഷണം, ചിന്താശക്തി, വിവേചനശേഷി, കുലീനത, അനുരജ്ജനശീലം, പക്വത തുടങ്ങിയ സദ്ഗുണങ്ങളുള്ള വ്യക്തി സംസ്ക്കാര സമ്പന്നമാണെന്നുകരുതാം.1 ഫ്രാങ്ക്ഫര്‍ട്ട് ചിന്തകരില്‍ പ്രമുഖനായ അഡോര്‍ണോ ഉശഹലരശേരെ ീള ഋിഹശഴവാലേിേ എന്ന ഗ്രന്ഥത്തില്‍ കലയും സാഹിത്യവും സംസ്ക്കാരപഠനത്തിന്‍റെ ഭാഗമാണെന്ന് നിര്‍വ്വചിക്കുന്നു. മനുഷ്യന്‍റെ ഉപഭോഗസംസ്ക്കാരത്തെയാണ് അദ്ദേഹം വിമര്‍ശനവിധേയമാക്കുന്നത്. അഢോണയുടെ അഭിപ്രായത്തില്‍, കല സാമൂഹികമായ ഒരു പ്രതിസിദ്ധാന്തമാണ്. അതിനാല്‍ കലയില്‍നിന്ന് നേരിട്ട് സാമൂഹത്തെ നിര്‍ദ്ധാരണം ചെയ്തെടുക്കാനാവില്ല. കല സമൂഹചലനത്തോട് വിമര്‍ശനാത്മകമായാണ് എപ്പോഴും പ്രവര്‍ത്തിക്കുക.2  

ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സംസ്ക്കാരമാണ് ആദിവാസികള്‍ക്കുള്ളത്.  ഇവയെല്ലാം രൂപംകൊണ്ടിട്ടുള്ളതും നിലനില്‍ക്കുന്നതും അവരുടെ പാരിസ്ഥിതിക ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ്. കാടും മലയും കാട്ടുജീവികളും സസ്യലതാദികളും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ആദിവാസികളുടെ പരിസരങ്ങള്‍. ഇവയെല്ലാം ചേര്‍ന്നതാണ് ആദിവാസികളുടെ പാരിസ്ഥിതികബോധം. കാടിന്‍റെയോ മലയുടേയോ പശ്ചാത്തലത്തില്‍ കണ്‍മുന്നിലൂടെ കടന്നുപോകുന്ന രാപകലുകള്‍, ഋതുഭേദങ്ങള്‍, ജനനമരണങ്ങള്‍, കാറ്റ്, മഴ, മിന്നല്‍, തീയ്, ഭൂമികുലുക്കം, മലയിടിച്ചില്‍, വെള്ളപ്പൊക്കം, രോഗം തുടങ്ങിയ പ്രതിഭാസങ്ങള്‍ തുടങ്ങിയവ ആദിമമനുഷ്യനില്‍ ഉണ്ടാക്കിയിരിക്കാവുന്ന വൈകാരികതയുടെയും യുക്തിചിന്തയുടെയും പ്രതിഫലനങ്ങളാണ്  കലകളിലും വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പുരാവൃത്തങ്ങളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്നത്.ڈ

പാരിസ്ഥിതികബോധവും സാഹിത്യവും

പാരിസ്ഥിതികാവബോധം മലയാളസാഹിത്യത്തില്‍ വേരോട്ടം നടത്താന്‍ തുടങ്ങിയത് ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളോടെയാണ്. മനുഷ്യസംസ്കൃതിയെക്കുറിച്ച് തികച്ചും മൗലീകമായ കാഴ്ചപ്പാടുതന്നെയായിരുന്നു അത്. അതുകൊണ്ടുതന്നെ നിലനില്‍ക്കുന്ന അധികാരവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി അത് മാറുന്നു.  ڇപരിസ്ഥിതിസംരക്ഷണം പലപ്പോഴും നിലനില്‍ക്കുന്ന അധികാരത്തിന് എതിരേയുള്ള സംഘടിതവും ബോധപൂര്‍വ്വവുമായ പ്രവര്‍ത്തനമായി മാറുന്നു.3 

ആദ്യം ഈ പ്രവണത ദൃശ്യമായത് കാവ്യരംഗത്താണ്. സൈലന്‍റ്വാലി ജലവൈദ്യുതപദ്ധതിക്കെതിരെ നടന്നപ്രക്ഷോഭം, ഹിമാലയ സാനുക്കളില്‍ ശക്തിപ്പെട്ട ചിപ്ക്കോ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിവ്, ഗ്രീന്‍സിനേയും ഫ്രണ്ട്സ് ഓഫ് ദ എര്‍ത്തിനെയും പോലുള്ള പ്രസ്ഥാനത്തെക്കുറിച്ചുള്ള ധാരണകള്‍ തുടങ്ങി ഓട്ടേറെ കാര്യങ്ങള്‍ മലയാളത്തിലെ എഴുത്തുകാരെയും കവികളെയും ഏറെ സ്വാധീനിച്ചു. ലാഭാധിഷ്ഠിതമായി പ്രകൃതിയെ കണ്ടുതുടങ്ങിയതോടെ പ്രകൃതി ചൂഷണം പരിസ്ഥിതി മലിനീകരണമായും കാലാവസ്ഥപിഴയായും പട്ടിണിയായും ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി. 1960 കളിലെയും 1970 കളിലെയും പരിസ്ഥിതിചര്‍ച്ചകള്‍ ഒറ്റപ്പെട്ടതായിരുന്നെങ്കിലും അത് സമൂഹത്തിന് പുതിയ മുന്നറിയിപ്പുകള്‍ നല്‍കി. ڇപരിസ്ഥിതിപ്രസ്ഥാനത്തിന്‍റെ ആദ്യനാളുകളില്‍ ചുറ്റും നടക്കുന്ന പ്രകൃതിനിരാസത്തിന്‍റെയും ദുരന്തത്തിന്‍റെയും ചിത്രങ്ങള്‍ മാത്രമെ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ. പിന്നീട് അങ്ങനെ സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് തടയിടാനും ബദലുകള്‍ നിര്‍ദ്ദേശിക്കാനും കഴിഞ്ഞൂ.4

നവനിര്‍മ്മിതിയും പാരിസ്ഥിതികബോധവും

പാരിസ്ഥിതികത എന്നത് പുനര്‍നിര്‍മ്മിതിയുടെ ധര്‍മ്മമാണ് നിറവേറ്റുന്നത്. പ്രകൃതിയെ പുനര്‍സൃഷ്ടിക്കുവാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത്. മനുഷ്യന്‍ പ്രകൃതിയുടെതാണെന്ന ചിന്തയിലേക്ക് അത് വിരല്‍ചൂണ്ടുന്നു. വില്യം ജോര്‍ഡന്‍ പറയുന്നു, ڇസാഹിത്യത്തിനും കലയ്ക്കും സ്ഥലത്തെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല; മനുഷ്യര്‍ക്ക് കഴിയും. മനുഷ്യരുടെ ആത്മീയ പുനര്‍നിര്‍മ്മിതിക്ക് കലയും സാഹിത്യവും സഹായകമാകാം. പ്രകൃതിയുടെ പുനര്‍നിര്‍മ്മിതിതന്നെ ഒരു കലയാണെന്ന ചിന്തയുമുണ്ട്.5  

മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി സൗന്ദര്യശാസ്ത്ര രചന എന്നുപറയുന്നത് 1992-ല്‍ പ്രസിദ്ധീകരിച്ച ടി.പി. സുകുമാരന്‍റെ څപരിസ്ഥിതി സൗന്ദര്യശാസ്ത്രം : ഒരു മുഖവുരچ എന്ന കൃതിയാണ്. റൂസ്സോയുടെ പ്രകൃതിയിലേക്ക് മടങ്ങുക എന്ന സങ്കല്‍പത്തെ അടിസ്ഥാനമാക്കിയാണ് ഇത് രൂപം കൊള്ളുന്നത്. 1991- ല്‍ തന്നെ ആനന്ദിന്‍റെ ജൈവമനുഷ്യന്‍ വെളിച്ചംകണ്ടിരുന്നു. മനുഷ്യനെ പ്രകൃതിക്കുള്ളിലെ ബോധപൂര്‍വ്വമായ അസ്ഥിത്വമായി ആനന്ദ് കാണുന്നു. പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന്‍റെ പ്രസക്തി ആദ്യകാലത്തുതന്നെ തിരിച്ചറിഞ്ഞ സാഹിത്യകാരനാണ് സച്ചിദാന്ദന്‍. സ്വന്തം കവിതകളിലൂടെയാണ് അത് വിവരിച്ചിരുന്നത്. സാഹിത്യലോകം 1995 സെപ്തംബര്‍ - ഒക്ടോബര്‍  ലക്കം പരിസ്ഥിതി സൗന്ദര്യശാസ്ത്രപ്പതിപ്പ് ആയിരുന്നു. മലയാളത്തിലെ പ്രഥമ സംരംഭവുമായിരുന്നു അത്. അതില്‍ ടി.പി. സുകുമാരന്‍റെ പ്രകൃതിയിലേക്കു മടങ്ങുക എന്ന സങ്കല്‍പത്തെ നിരാകരിച്ചുകൊണ്ട് വി.സി. ഹാരിസ് പറയുന്നത് പ്രകൃതിയെ ഒരു ചരിത്രപരമായ ഗണമായിത്തന്നെ കാണണം എന്നാണ്. ڇസാമ്പ്രദായിക രാഷ്ട്രീയ കൂട്ടായ്മകള്‍ക്കു പുറത്ത് സ്ത്രീകളുടെയും ആദിവാസികളുടെയും മുക്കുവരുടെയും മറ്റ് അസംഘടിതരുടെയും സ്വത്വത്തിന്‍റെ രാഷ്ട്രീയം (ുീഹശശേരെ ീള ശറലിശേ്യേ) കേരളത്തിലും വളര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ ഫെമിനിസം പാരിസ്ഥിതികസ്ത്രീവാദമെന്ന ബൃഹത്തായൊരു ദാര്‍ശനികസമീപനമായി പ്രാധാന്യമാര്‍ജ്ജിച്ചിരിക്കുന്നു.6 മാറിയ മേയ്സ്, മേരി മെല്ലര്‍, വാല്‍ ഫ്ളംവുഡ്, ഏരിയല്‍ സാലേ തുടങ്ങിയ ചിന്തകര്‍ ഒരു സോഷ്യലിസ്റ്റ് ഇക്കണോമിസ്റ്റ് ദര്‍ശനം ആവിഷ്ക്കരിച്ചിട്ടുണ്ട്. പി. വത്സല, സാറാ ജോസഫ് എന്നിവരുടെ കൃതികളില്‍ അതിന്‍റെ സ്വാധീനം കാണാന്‍ സാധിക്കും. എം. അച്യുതന്‍റെ څഹരിതസാഹിത്യദര്‍ശനംچ ലിബറല്‍ ഹ്യുമനിസ്റ്റ് ദര്‍ശനത്തിലൂടെ രൂപംകൊണ്ട ആശയമാണ്. ലിബറല്‍ ഹ്യുമനിസത്തിന്‍റെയും ഹരിത ആത്മീയതയുടെയും (ഋരീടുശൃശൗമേഹശമൊ) സമന്വയമാണ് ഡി. വിനയചന്ദ്രന്‍റെ ചിന്തകളില്‍ കാണുന്നത്. പാരിസ്ഥിതികമായ ജാഗ്രതയും ആദ്ധ്യാത്മീകമായ ജാഗ്രതയും കലയില്‍ ഒത്തുചേരുന്ന സമീപനമാണ് ആഷാമേനോന്‍റെ സമീപനത്തിലുള്ളത്. څപുതിയ കല-സമീപനങ്ങള്‍, സാകല്യത്തിന്‍റെ പ്രസക്തി എന്നീ രചനകള്‍ ഈ വീക്ഷണത്തില്‍ രചിച്ചതാണ്. ഇതിലെല്ലാം പരാമര്‍ശവിഷയമാകുന്നത് പ്രകൃതിയുടെ സംസ്കൃതിയെക്കുറിച്ചാണ്. അത് വീണ്ടെടുക്കുമ്പോള്‍ മാത്രമെ യഥാര്‍ത്ഥ പാരിസ്ഥിതികജീവിതം നയിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് ഗോത്രസംസ്കൃതിയിലേക്ക് പിന്തിരിയേണ്ടിയിരിക്കുന്നു.

പാരിസ്ഥിതികാവബോധത്തിന്‍റെ പ്രതിഫലനം വിവിധ ദര്‍ശനങ്ങളെയും വീക്ഷണങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ക്രൈസ്തവ ദര്‍ശനത്തില്‍ രൂപംകൊണ്ടതാണ് ഹരിതദൈവശാസ്ത്രം (ഏൃലലി ഠവലീഹീഴ്യ). അസ്സീസിയിലെ ഫ്രാന്‍സിസ് പുണ്യവാളന്‍റെയും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹില്‍ദിഗാര്‍ദ് ഓഫ് ബിര്‍ഗന്‍ എന്ന ജര്‍മ്മന്‍ പുണ്യവതിയുടെയും, തൈല്‍ഹാദ് ഷരീന്‍ എന്ന ഫ്രഞ്ചു ജസ്യൂട്ട് പുരോഹിതന്‍റെയും ചിന്തയുടെ പാതപിന്തുടര്‍ന്നാണ് പുതിയ ദര്‍ശനം വളരുന്നത്. എസ്. കാപ്പന്‍റെ 1992-ല്‍ ഇറങ്ങിയ പ്രവചനം പ്രതിസംസ്കൃതി എന്ന ഗ്രന്ഥത്തില്‍ ഹരിത ദൈവശാസ്ത്രത്തിന്‍റെ അംശങ്ങള്‍ കണ്ടെത്താനാകും. ഫോക്ലോറിനെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മികച്ചഗ്രന്ഥമായ څഠവലീൃ്യ മിറ ഒശീൃ്യെേ ീള എീഹസഹീൃലچ എന്ന വ്ളാഡ്മിന്‍ പ്രോഷിന്‍റെ കൃതി ആരംഭിക്കുന്നതു തന്നെ ഫോക്ലോറിന്‍റെ സാമൂഹ്യസ്വഭാവം എന്ന പഠനത്തോടെയാണ്. ഒരു പ്രദേശത്തെ ഭാഷ അവിടുത്തെ ജീവികളുടെയും പ്രകൃതിയുടെയും സാഹചര്യങ്ങളുടെയും പാരസ്പര്യം പ്രതിഫലിപ്പിക്കുക മാത്രമല്ല, അവിടുത്തെ ഭൗതികാസാഹചര്യവുമായി ഗാഡബന്ധമാണെന്ന് നിലപാടാണ് പാരിസ്ഥിതിക ഭാഷാശാസ്ത്രത്തിനുള്ളത്. ഹരിതഭാഷാബോധത്തിന്‍റെ നൂതനമാനങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതിയാണ് ടി. ശ്രീവത്സന്‍റെ ഹരിതഭാഷാവിജ്ഞാനം എന്ന പഠനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയ ശ്രീവത്സന്‍റെ ഹരിതഭാഷാവിചാരം എന്ന ശ്രദ്ധേയമായ കൃതി മലയാളത്തിലെ ഈ വിഷയത്തെ അടിസ്ഥാനമാക്കിയ ഏകഗ്രന്ഥമാണ്. 

മലയാള സാഹിത്യത്തിലും പാരിസ്ഥിതികപ്രാധാന്യത്തോടെ നിരവധിരചനകള്‍ രൂപംകൊണ്ടിട്ടുണ്ട്. പാരിസ്ഥിതികദര്‍ശനമുള്ള കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍. മലയാളത്തിലെ ആദ്യത്തെ ആധുനിക പാരിസ്ഥിതിക കഥയെന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് ടി. പത്മനാഭന്‍റെ സാക്ഷി. ഇക്കോ ഫെമിനിസ്റ്റ് വീക്ഷണത്തില്‍ ഏറെ ശ്രദ്ധേയമായ കഥകള്‍ രചിച്ച വ്യക്തിയാണ് സാറാ ജോസഫ്. സാറാജോസഫിന്‍റെ കഥകളെ സാറായണങ്ങള്‍ എന്ന പേരില്‍ സച്ചിദാനന്ദന്‍ പാരിസ്ഥിതികഫെമിനിസ്റ്റ് വീക്ഷണത്തില്‍ പഠനവിധേയമാക്കുന്നുണ്ട്. പി. സുരേന്ദ്രന്‍ എഴുതിയ ഭൂമിയുടെ നിലവിളി, മിനി പ്രസാദ് എഴുതിയ ഭൂമിയുടെയും സ്ത്രീയുടെയും നിലവിളികള്‍, തകഴിയുടെ കൃഷിക്കാരന്‍, സി.വി.ശ്രീരാമന്‍റെ പൊന്തന്‍മാട, എന്‍. പ്രഭാകരന്‍റെ സ്ഥാവരം എന്നീ കഥകള്‍ പാരിസ്ഥിതിക പ്രതിപാദനത്തിലൂടെ രചിക്കപ്പെട്ട കഥകളാണ്.7 

പരിസ്ഥിതിയും ഗോത്രസാഹിത്യവും 

ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സംസ്കാരമാണ് ആദിവാസികള്‍ക്കുള്ളത്. അവര്‍ വസിക്കുന്ന കാടുംമലയും കാട്ടുജീവികളും സസ്യലതാദികളും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ആദിവാസികളുടെ പരിസരങ്ങള്‍. ڇകാടുകളിലും മലകളിലുമാണ് കേരളത്തിലെ ആദിവാസികള്‍ വസിക്കുന്നത്. ڇവന്യമൃഗങ്ങളും പക്ഷികളും ഇഴജെന്തുക്കളും വൃക്ഷങ്ങളും ചെടികളും പുഴകളും മലകളും ഒക്കെയാണ് അവരുടെ പ്രകൃതി പരിസരങ്ങള്‍. മുകളില്‍ ആകാശവും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും. കാടിന്‍റെയോ മലയുടേയോ പശ്ചാത്തലത്തില്‍ കണ്‍മുന്നിലൂടെ കടന്നുപോകുന്ന രാപകലുകള്‍, ഋതുഭേദങ്ങള്‍, ജനനമരണങ്ങള്‍, കാറ്റ്, മഴ, മിന്നല്‍, തീയ്, ഭൂമികുലുക്കം, മലയിടിച്ചില്‍, വെള്ളപ്പൊക്കം, രോഗം തുടങ്ങിയ പ്രതിഭാസങ്ങള്‍ ഇവ ആദിമമനുഷ്യനില്‍ ഉണ്ടാക്കിയിരിക്കാവുന്ന വൈകാരികതയുടെയും യുക്തിചിന്തയുടെയും പ്രതിഫലനങ്ങളാണ് അവര്‍ക്കിടയില്‍ രൂപപ്പെട്ട കലകളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പുരാവൃത്തങ്ങളിലുമെല്ലാം കാണപ്പെടുന്നത്.8ڈഇവയെല്ലാം ചേര്‍ന്നതാണ് ആദിവാസികളുടെ പാരിസ്ഥിതികബോധം. അവരുടെ കലകളില്‍ പാരിസ്ഥിതികാവബോധം നിറഞ്ഞുനില്‍ക്കുന്നുണ്ട്. വാമൊഴിയായി അവര്‍ പഞ്ഞുപോന്നിട്ടുള്ള കഥാകഥനങ്ങളിലെല്ലാം ഇതിന്‍റെ സ്ഫുരണങ്ങള്‍ കാണാം. ആദിവാസിസാഹിത്യത്തില്‍ പ്രത്യേകിച്ച് പാട്ടുകളിലും നൃത്തങ്ങളിലും ആവരുടെ വേദനകളെയും പീഡനങ്ങളെയും വിശ്വാസങ്ങളെയും കാവ്യാത്മകമായി ആവിഷ്ക്കരിക്കുന്നു. കഥകളില്‍ കടന്നുവരുമ്പോള്‍ അതേ സാഹചര്യങ്ങളെ തുറന്നുപറയുവാന്‍ ശ്രമിക്കുന്നു.9 

ഗോത്രസംസ്കാരം നമ്മുടെ പ്രാചീനസംസ്ക്കാരമാണ്. കാലാന്തരത്തില്‍ വന്ന മാറ്റങ്ങള്‍മൂലം രൂപാന്തരപ്പെട്ടതാണ് ഇന്നിന്‍റെ സംസ്കാരം. അതിനാല്‍ ആദിമസംസ്കാരത്തിന്‍റെ പല സവിശേഷതകളും നമ്മുടെ ജീവിതത്തിലും പ്രകടമാണ്. ചരിത്രനിര്‍മ്മിതിയില്‍ അവര്‍ ചെയ്ത പലകാര്യങ്ങളും തമസ്ക്കരിക്കപ്പെട്ടിട്ടുണ്ട്.  ڇഔദ്യോഗിക ചരിത്ര നിര്‍മ്മിതിയില്‍ എക്കാലത്തും നടന്നിട്ടുള്ളത് സമൂഹത്തിലെ വരേണ്യവിഭാഗത്തിന്‍റെ താത്പര്യസംരക്ഷണമായിരുന്നു എന്നത്, നിലവിലുള്ള ചരിത്രപുസ്തകങ്ങളുടെ ഏറ്റവും സ്ഥൂലമായ വായനയില്‍നിന്നുപോലും മനസ്സിലാക്കുവാന്‍ സാധിക്കും. അടിമത്തത്തിനും ചൂഷണങ്ങള്‍ക്കും എതിരായി നടന്ന സ്വാതന്ത്ര്യ-വിമോചന പോരാട്ടങ്ങളില്‍ ബലികഴിക്കപ്പെട്ട കീഴാളജനതയുടെ ചരിത്രം ഔദ്യോഗിക ചരിത്രങ്ങളില്‍ എവിടെയും കാണാന്‍ സാധിക്കില്ല.10

ചരിത്രത്തില്‍ ഇടംകിട്ടാതെപോയ ഗോത്രജീവിതങ്ങളെ മനസിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് സാഹിത്യകൃതികള്‍.څപാശ്ചാത്യ, പൗരസ്ത്യ സൗന്ദര്യശാസ്ത്ര പദ്ധതികളൊന്നുംതന്നെ ആദിവാസികളുടെ കലയെയോ കലാനൂഭവങ്ങളെയോ അഭിസംബോധന ചെയ്യുന്നവയല്ല. വരേണ്യമായ മുഖ്യധാരാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തായിരുന്നു ആദിവാസികളും ആദിവാസി സര്‍ഗാവിഷ്ക്കാരങ്ങളും. ആദിവാസിസംസ്ക്കാരപഠനമാണ് ആദിവാസിഫോക്ലോര്‍ അഥവാ ആദിവാസി വിജ്ഞാനീയം. ഫോക്ലോര്‍ എന്ന വിജ്ഞാനശാഖയുടെ ഒരു ഭാഗമെന്ന നിലയിലാണ് ആദിവാസിസാഹിത്യത്തെ പഠനവിധേയമാക്കുന്നത്. څആദിവാസികളുടെ പാട്ടുകളും കഥകളും പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും കടങ്കഥകളും പഴമൊഴികളും മന്ത്രവാദമൊഴികളുമെല്ലാം ആദിവാസിസാഹിത്യത്തിന്‍റെ പരിധിയില്‍ വരുന്നു. ഇവയെല്ലാം രൂപംകൊണ്ടിട്ടുള്ളതും നിലനില്‍ക്കുന്നതും പരിസ്ഥിതിയുമായുള്ള ബന്ധത്തിലൂടെയാണ്.11 ആദിവാസി സാഹിത്യം ഇന്ന് ഒരാഗോള സാഹിത്യപ്രതിഭാസമാണ്. മുഖ്യധാരാ സാഹിത്യത്തില്‍നിന്നും തികച്ചും ഭിന്നമായൊരു പ്രമേയാഖ്യാനമാണ് ആദിവാസി സാഹിത്യത്തിനുള്ളത്. ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ നിരന്തരം പ്രകൃതിയോടും ജീവജാലങ്ങളോടും പോരടിച്ചാണ് അവര്‍ നിലനില്‍ക്കുന്നത്. ആദിവാസികളുടെ കഥകളിലും നോവലുകളിലും പാട്ടുകളിലുമൊക്കെ ഇത്തരമൊരു സാമൂഹ്യാന്തരീക്ഷം കാണാനാകും. ഓരോ രാജ്യത്തെയും പ്രചീനജനതയായ ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ സ്വത്വാസ്തിത്വത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങളിലേര്‍പ്പെട്ടതിന്‍റെ ഫലമായാണ് ഈ സാഹിത്യധാര രൂപംകൊള്ളുന്നത്. ڇഓരോ രാജ്യത്തെ ആദിവാസി സാഹിത്യത്തിനും തദ്ദേശീയമായ ചില ആവരണങ്ങളും സ്വഭാവങ്ങളും സവിശേഷതകളുമുണ്ടെങ്കിലും പൊതുവായ ചില തന്തുക്കള്‍ അവയെ ബന്ധിപ്പിക്കുന്നതായി കാണാം.12چ അവയില്‍ പ്രധാനപ്പെട്ടതാണ് അവരുടെ ജീവിതരീതിവും സംസ്കാരവും പാരിസ്ഥിതികജീവിതശൈലികളുമെല്ലാം. അവയെ മാറ്റി നിറുത്തിയുള്ള ജീവിതം അവര്‍ക്ക് സാധ്യമല്ല. 

ആദിവാസിസാഹിത്യം വെറുമൊരു സാഹിത്യപ്രസ്ഥാനമല്ല, സാമൂഹിക ക്രമത്തില്‍ മാറ്റംസൃഷ്ടിക്കുന്നതിനുള്ള ബഹുമുഖപ്രവര്‍ത്തനങ്ങളുടെ ആശയലോകമാണ്. സാമൂഹികപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവുമാണ്. സാഹിത്യ സാംസ്കാരിക രാഷ്ട്രീയമേഖലയില്‍ ആധിപത്യം വഹിക്കുന്ന മേല്‍ക്കോയ്മാ സംസ്കാരത്തിനെതിരെയുള്ള സര്‍ഗാത്മക കലാപമാണ്. സകലവിധ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായുള്ള പോരാട്ടമാണത്. ഈയൊരു ആശയലോകമാണ് ഇന്ത്യയിലെങ്ങുമുള്ള ആദിവാസി, ദളിത് എഴുത്തിന്‍റെ അന്തര്‍ധാര. 

ആദിവാസിസാഹിത്യത്തെ പ്രധാനമായും രണ്ടായി തരംതിരിക്കാം. ഒന്നാമതായി, ആദിവാസിജീവിതത്തെ ആദിവാസികളല്ലാത്തവര്‍ ആവിഷ്കരിക്കുന്നത്. രണ്ട്, ആദിവാസികളില്‍ നിന്നുതന്നെ സാഹിത്യത്തിന്‍റെ മേഖലയിലേക്ക് എത്തിപ്പെട്ടവര്‍ നടത്തുന്ന ആവിഷ്ക്കരങ്ങള്‍. ഇതില്‍ ഒന്നാമത്തേതില്‍ രണ്ടുതരം ആവിഷ്കാരങ്ങള്‍ കാണാം. ഒന്ന്, ആദിവാസിജീവിതം വിഷയമാക്കുന്നു എന്നതൊഴിച്ചാല്‍ മറ്റ് സവിശേഷതകളൊന്നും കണ്ടെത്താനാകില്ല. ആദിവാസികഥാപാത്രങ്ങള്‍ ഉണ്ടെന്നുമാത്രം. ഇത്തരം നോവലുകളും കഥകളും യഥാതഥാവിഷ്ക്കാരങ്ങളായിരിക്കാം. രണ്ടാമത്തെ വിഭാഗം, ആദിവാസിജീവിതം, സ്വത്വം, പൈതൃകം, ഭാഷ എന്നിവ ആവിഷ്ക്കരിക്കുന്നതും മഹത്വവത്ക്കരിക്കുന്നതുമായ രചനകളാണ്. ഒന്നാമത്തേതില്‍നിന്ന് ഭിന്നമായ സൗന്ദര്യശാസ്ത്രപരമായി മികവുറ്റതായിരിക്കും ഇത്തരം ആവിഷ്കാരങ്ങള്‍. ڇആദിവാസി സാഹിത്യം എന്നു നാം അവകാശപ്പെടുന്ന സാഹിത്യഗണത്തില്‍ ഏറെയൊന്നും ആവകാശപ്പെടാനില്ലെങ്കിലും ഉള്ള രചനകള്‍ കൃത്യമായും അവരുടെ ജീവിതപരിസരത്തെയും സാമൂഹികക്രമത്തെയും പ്രശ്നവത്ക്കരിക്കുന്നത് തന്നെയാണ്. ആദിവാസിവിഭാഗത്തിന്‍റെ ശക്തമായ പ്രതിരോധത്തെ അടയാളപ്പെടുത്താന്‍ സാധിക്കുന്ന രചനയാണ് നാരായന്‍റെത്.13 

കീഴാളജീവിതവും ആദിവാസിസാഹിത്യവും

ഇന്നത്തെ കീഴാളജനത സവര്‍ണ്ണപ്രത്യയശാസ്ത്രങ്ങള്‍ വഹിക്കുന്ന മേലാളരാഷ്ട്രീയത്തിന്‍റെ വോട്ടുബാങ്കുകളായിട്ടാണ് നിലകൊള്ളുന്നത്. മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള സാഹിത്യകൃതികളിലെല്ലാം കണ്ടുമുട്ടുന്നത് ബ്രാഹ്മണാധിപത്യത്തിന്‍റെയും അധീശ്വത്വത്തിന്‍റെയും ആധികാരപ്രയോഗങ്ങളാണ്. അവയെ അദിലംഘിച്ചുകൊണ്ട് നാടന്‍ പാട്ടുകളിലൂടെ കീഴാളവിഭാഗത്തിന്‍റെ നൊമ്പരങ്ങളെ വെളിച്ചത്തുകൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. മലയാളത്തില്‍ ഒരുപക്ഷേ, നാടന്‍പാട്ടുകള്‍ക്ക് മാത്രമെ വ്യവസ്ഥാപിത മൂല്യങ്ങളോട് കലഹിച്ചുകൊണ്ട് സാഹിത്യത്തിലെ തൊട്ടുകൂടായ്മയെ നിരാകരിക്കന്‍ സാധിച്ചുള്ളൂ.14

നോവല്‍, ചെറുകഥ, നാടകം എന്നീ സാഹിത്യഗണങ്ങള്‍ ആധുനികകാലഘട്ടത്തിന്‍റെ സൃഷ്ടിയായതുകൊണ്ട് മാറിയ കാലത്തിന്‍റെ സ്വാധീനം സര്‍ഗാത്മത രചനയിലും കാണാനാകും. ആദിവാസി പ്രാശ്നം ദളിത്പ്രശ്നങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. പിന്നോക്ക വിഭാഗക്കാരുടെ പ്രശ്നം ദളിത്പ്രശ്നങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ജാതിയുടെ പേരിലാണ് ദളിത്പ്രശ്നങ്ങള്‍ രൂപംകൊള്ളുന്നതെങ്കില്‍ വര്‍ഗം, സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആദിവാസി പ്രശ്നങ്ങള്‍ രൂപംകൊള്ളുന്നത്. ഭൂമി നഷ്ടമാകുന്നതും പുതിയ സംസ്കാരത്തിലേക്ക് ചേക്കേറേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെയുമെല്ലാം ചിത്രീകരിക്കുന്നതാണ് ആദിവാസിസാഹിത്യരചനകള്‍.  ആധുനിക സാഹിത്യരചനകളില്‍ ആദിവാസി-ദളിത് സാന്നിധ്യത്തിന്‍റെ അടയാളപ്പെടുത്തലുകളുണ്ട്.  അവ പലപ്പോഴും വരേണ്യവിഭാഗത്തിന്‍റെ സാഹിത്യ ശൈലികളിലൂടെയായിരിക്കും പ്രതിഫലിക്കുക. ڇയൂറോ കേന്ദ്രീകൃതവും സംസ്കൃതകേന്ദ്രീകൃതവുമായ വിമര്‍ശനകോയ്മയാണ് ആധുനികസാഹിത്യം. വരേണ്യപുരാണങ്ങളേയും വ്യക്തിനിര്‍മ്മിതമായ സാഹിത്യപാഠത്തെയും ആസ്പദമാക്കിയാണ് ആഭിജാത സൗന്ദര്യദര്‍ശനങ്ങള്‍. മാനവരാശിയോളം പഴക്കമുള്ള വാമൊഴി പാരമ്പര്യത്തിന്‍റെ പ്രാചീനസൗന്ദര്യനിയമങ്ങള്‍ തിരസ്ക്കരിക്കുകവഴി ജനതയുടെ കലാചരിത്രത്തെത്തന്നെ അവഗണിക്കുകയായിരുന്നു ആ നിയമങ്ങള്‍.15 

മലയാളസാഹിത്യത്തില്‍ ഗോത്രജീവിതപരാമര്‍ശകമായുള്ള സാഹിത്യകൃതികള്‍ രൂപംകൊണ്ടിട്ടുണ്ടെങ്കിലും പാരിസ്ഥിതികപ്രാധാന്യത്തോടെ ഗോത്രജീവിതത്തെ ആവിഷ്ക്കരിച്ചിട്ടുള്ളത് പി. വത്സലയും കെ.ജെ. ബേബിയും നാരായനുമാണ്.  വത്സലയുടേത് ഗോത്രജീവിതത്തിന് പുറത്തുനിന്നുള്ള കാഴ്ചകളായിരുന്നു.  കെ.ജെ. ബേബിയുടെ രചന അവരോടൊപ്പം ജീവിച്ചുകൊണ്ടുള്ളതാണ്. അതില്‍ ആദിവാസികളെ കാടിന്‍റെ പുതിയ ഉടമകള്‍വന്ന് ആടിമകളാക്കി കാര്‍ഷികവേലയ്ക്ക് കൊണ്ടുപോകുന്നത് വിവരിക്കുന്നുണ്ട്. നാരായന്‍ ആദിവാസിയായി ജനിച്ച് ഗോത്രജീവിതത്തെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്. അതിന്‍റെ പ്രതിഫലനങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളില്‍ കാണാം. കൂടുതല്‍ വൈകാരികബന്ധത്തോടെ ഗോത്രജീവിതത്തെ സമീപിച്ചിരിക്കുന്നത് നാരായനാണ്. ഈ വീക്ഷണ പശ്ചാത്തലത്തില്‍നിന്നാണ് ആദിവാസികളുടെ പാരിസ്ഥിതികബോധത്തെ വിലയിരുത്തേണ്ടതും. മണ്ണിനെ നോവിക്കാതെ ജീവിക്കാനാഗ്രഹിക്കുന്ന ഗോത്രമനുഷ്യന്‍റെ ഭൗമസദാചാരബോധം ഇപ്രകാരമാണ്, ڇഗോത്രസംസ്കൃതി വീണ്ടെടുക്കുകയെന്നു പറഞ്ഞാല്‍ പഴമയിലേക്കുള്ള തിരിച്ചുപോക്കല്ല, നന്മയുടെയും നിഷ്കളങ്കതയുടെയും വീണ്ടെടുക്കലാണ്.16 

ഉപദര്‍ശനം

പാരിസ്ഥിതികവിശകലനം ആധുനികസാഹിത്യരംഗത്ത് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവയില്‍ ഏറെ പഠനവിധേയമായിട്ടുള്ള ഒന്നാണ് ഗോത്രസംസ്കൃതിയുടെ പാരിസ്ഥിതികബന്ധങ്ങള്‍. മണ്ണും പ്രകൃതിയുമായുള്ളബന്ധം ഗോത്രജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ്. അവ മാറ്റിനിറുത്തിയുള്ള ജീവിതം ആദിവാസികള്‍ക്കില്ല. ആധുനിക കമ്പോളവ്യവസ്ഥിതിയില്‍ അവരുടെ പാരിസ്ഥിതികബന്ധത്തിന് വിള്ളല്‍ സംഭവിക്കുന്നു. പാരിസ്ഥിതികപരാമര്‍ശമുള്ള നിരവധി രചനകള്‍ സാഹിത്യരംഗത്ത് രൂപംകൊണ്ടിട്ടുണ്ടെങ്കിലും അവ പലപ്പോഴും ഭാഷാവിഷ്ക്കാരം മാത്രമായി നിലകൊള്ളുന്നു. എന്നാല്‍ അവയില്‍നിന്നും വ്യത്യസ്തമായി ഗോത്രസംസ്കൃതിയെ മലയാളസാഹിത്യരംഗത്ത് അവതരിപ്പിക്കുകയാണ് പി.വത്സലയും കെ.ജെ. ബേബിയും നാരായനുമെല്ലാം. പി. വത്സലയും നാരായനും വരേണ്യവര്‍ഗത്തിന്‍റെ കാഴ്ചപ്പാടിലൂടെയാണ് ഗോത്രജീവിതത്തെയും പാരിസ്ഥിതികബന്ധത്തെയും അവതരിപ്പിക്കുന്നതെങ്കില്‍ നാരായന്‍ കീഴാളവിഭാഗത്തിന്‍റെ വീക്ഷണതലത്തില്‍നിന്നാണ് രചനനടത്തുന്നത്. അതുകൊണ്ടുതന്നെ ഗോത്രജീവിതത്തിന്‍റെ യഥാര്‍ത്ഥമുഖം തിരിച്ചറിയുവാന്‍ സാധിക്കുന്നു.  

കുറിപ്പുകള്‍

1 പന്മന രാമചന്ദ്രന്‍നായര്‍, കേരള സംസ്കാരപഠനങ്ങള്‍, ഡി.സി.ബുക്ക്സ്, കോട്ടയം, 2013 (2011), പുറം 1.
2 അനില്‍. കെ. എം, (എഡി.)., സംസ്കാരനിര്‍മ്മിതി, പ്രോഗ്രസ് ബുക്ക്സ്, കോഴിക്കോട്, 2017, പുറം 118.
3 പിയേഴ്സണ്‍, എന്‍. എം.,  പരിസ്ഥിതി പ്രത്യയശാസ്ത്രവും മാക്സിയന്‍ പരിസ്ഥിതിയും, പുറം. 32. 
4 പിയേഴ്സണ്‍, എന്‍. എം.,  പരിസ്ഥിതി പ്രത്യയശാസ്ത്രവും മാക്സിയന്‍ പരിസ്ഥിതിയും,   പുറം. 35.
5 ജി. മധുസൂദനന്‍, ഭാവുകത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, പുറം 162.
6 ജി. മധുസൂദനന്‍, ഹരിതനിരൂപണം മലയാളത്തില്‍, പുറം 12.
7 ജി. മധുസൂദനന്‍, ഹരിതനിരൂപണം മലയാളത്തില്‍, പുറം 22.
8 കുമാരന്‍ വയലേരി, ഗോത്രസംസ്കാരപഠനങ്ങള്‍, പുറം 51. 
9 രമിളാദേവി. പി. ആര്‍, څപണിയരുടെ ജീവിതാഖ്യാനം-ഇത്രമാത്രം എന്ന നോവലില്‍چ, ഡോ. ടി. പവിത്രന്‍ (എഡി.), ഉറവും കനവും, പുറം 249.
10 സഹദേവന്‍,കെ.,  ڇആദിപോരാളികള്‍ ആദ്യ പോരാളികള്‍ڈ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുറം.13.
11 കുമാരന്‍ വയലേരി, ആദിവാസി വിജ്ഞാന നിഘണ്ടു, പു.44.
12 അസ്സീസ് തരുവണ, څആദിവാസി സാഹിത്യത്തിന്‍റെ പ്രത്യയശാസ്ത്രവും വര്‍ത്തമാനവുംچ, ഡോ. ടി. പവിത്രന്‍ (എഡി.), ഉറവും കനവും, പുറം. 62.
13 ആയിഷാബി. പി, څസമരമുഖങ്ങളിലെ സ്ത്രീچ, ഡോ. ടി. പവിത്രന്‍ (എഡി.), ഉറവും കനവും, പുറം 188.
14 അനില്‍കുമാര്‍,ടി.കെ., മലയാള സാഹിത്യത്തിലെ കീഴാള പരിപ്രേക്ഷ്യം, പുറം 17.
15 അസീസ് തരുവണ, څആദിവാസി സാഹിത്യത്തിന്‍റെ പ്രത്യയശാസ്ത്രവും വര്‍ത്തമാനവുംچ, ഡോ. ടി. പവിത്രന്‍ (എഡി., ഉറവും കനവും, പുറം. 62.
16 ജി. മധുസൂദനന്‍, ഭാവുകത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, പുറം 198.

ഗ്രന്ഥസൂചി

അനില്‍കുമാര്‍,ടി.കെ. മലയാള സാഹിത്യത്തിലെ കീഴാള പരിപ്രേക്ഷ്യം, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2004.
കുമാരന്‍ വയലേരി, ഗോത്രസംസ്കാരപഠനങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013. 
കുമാരന്‍ വയലേരി, ആദിവാസി വിജ്ഞാന നിഘണ്ടു, തിരുവനന്തപുരം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2012.
പവിത്രന്‍ ടി. (എഡി.), ഉറവും കനവും, വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2016.
പിയേഴ്സണ്‍,എന്‍. എം., പരിസ്ഥിതി പ്രത്യയശാസ്ത്രവും മാക്സിയന്‍ പരിസ്ഥിതിയും, ഡി.സി.ബുക്സ്, കോട്ടയം, 2005. 
മധുസൂദനന്‍, ജി., ഭാവുകത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, ഡി.സി.ബുക്ക്സ്, കോട്ടയം, 2006.
മധുസൂദനന്‍, ജി.(എഡി.,), ഹരിതനിരൂപണം മലയാളത്തില്‍, കറന്‍റ് ബുക്ക്സ്, 2015.
സഹദേവന്‍, കെ., ڇആദിപോരാളികള്‍ ആദ്യ പോരാളികള്‍ڈ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2016 നവംബര്‍ 13-19.
Subin Jose.K
kidangan house
malayattoor.p.o, 683587
Kalady via, Ernakulam 
Contact: 9947330053
Email. subinkekm@gmail.com
&
Dr.  D. Rejikumar
Asst. Professor (H.O.D)
Department of Malayalam
MES College, Nedumkandam