Impotent Males: Problematizing The Discourse on Male Sexual Dysfunction in Malayalam Cinema

Shafi.  P

Despite being fundamentally a medical condition, male sexual dysfunction manifests as a construct of 'disability' within diverse socio-cultural power structures. The medium of cinema assumes a pivotal role in shaping this social construction, necessitating a nuanced exploration of the dialogic relationship between male sexual dysfunction and film within the domain of disability studies. Malayalam cinema, as a representative case, has consistently marginalised the agency of men grappling with erectile dysfunction. The initial perpetuation of this marginalisation stemmed from the condition's lack of visibility, but subsequently, the influence of opposing forces compelled Malayalam cinema to bring this issue to the forefront. This scholarly inquiry seeks to unravel the hegemonic discourses inherent in the visibility of male sexual dysfunction within the theoretical frameworks of disability studies and cinema studies. The study systematically investigates the emancipatory prospects for men contending with sexual dysfunction who find their agency rejected within the narrative constructs of Malayalam cinema.

Key words: Erectile dysfunction, masculinity, disability studies, agency, heteronormativity.

Reference

Artaud Antonin,1958,The Theatre and it’s Double,Grove press, New York. 
Butler Judith,1999, Gender Trouble, Routledge, New York.
Davis,Lennard J(Edi), 2006, The Disability Studies Reader, Routledge, London.
Jameson Friedrich, 2002, The Political Unconscious, Routledge, London.
Jeny Roweena, 2011, Themmadikalum Thampurakkanmarum Malayalacinemayum Anathangalum, Subjects And Language Press, Kottayam.
Kathiravan Ethiran, 2016, “Aanatham kond Aannathathinu Marayidunna Malayali”, Mathrubhumi Azhchappathipp, Book 94, Issue 13, Page 50-59.
Mcruer, Robert, 2006, Crip theory; Cultural Signs of Queerness and Disability, NYU Press, New York.
Mulvey Laura, 1989, Visual and Other Pleasures, Palgrave.
Puar Jasbir, 2017, The Right to Maim: Debility, Capacity, Duke University Press, Durham.
Radhakrishnan. M. G, 2017, “Ith Malayala Cinemayile Navaprasthanam, Navatharangam”, Mathrubhumi Azhchappathipp, Book 95, Issue 22, Page 10-21.
Rich Adrenne, 2003, “ Compulsory Heterosexuality and Lesbian existence”, Journal of Women’s History, Volume 15, Number 3 , Autumn 2003,pp .11-48.
Stiker, Henri Jacques, 1999, A History of Disability, The University of Michigan Press.
Sudhakaran C.B, 2021, Friedrich Jameson, Chintha Publishers, Thiruvananthapuram.
Sunil. P. Ilayidam, 2009, Damitham- Adhunikadhavadhathinte Rashtreeya Abhodham, Kerala Bhasha Institute, Thiruvananthapuram.
Shafi P
Research Scholar
Department Malayalam
Sree Sankaracharya University of Sanskrit, Kalady
Ernakulam, Kerala
India
Pin: 683574
Ph: +91 7558912656
Email: shafipoovathingal54@gmail.com
ORCID: 0009-0003-3437-3884


പുരുഷലൈഗികത: 'അപഭ്രംശവും പ്രശ്നവല്‍ക്കരണവും മലയാളസിനിമാവ്യവഹാരത്തില്‍'

ഷാഫി പി.

പുരുഷന്‍റെ ലൈംഗികാപഭ്രംശം അല്ലെങ്കില്‍ ലിംഗോദ്ധാരണക്കുറവ് (ലൃലരശേഹല റ്യളൌിരശേീി) കേവലമൊരു രോഗമാണെങ്കിലും, വിവിധ സാമൂഹിക-സാംസ്കാരിക അധികാരഘടനകള്‍ക്കകത്ത് അത് څകഴിവില്ലായ്മ' എന്ന നിര്‍മിതിയാണ്. ഈ സാമൂഹിക നിര്‍മിതിയില്‍ സിനിമക്ക് അനിഷേധ്യമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ സിനിമയില്‍ ചിത്രീകരിക്കപ്പെടുന്ന ലിംഗോദ്ധാരണക്കുറവ് എന്ന څപ്രശ്നംچ ഡിസേബിലിറ്റി പഠനവുമായി സംവാദാത്മകബന്ധം അര്‍ഹിക്കുന്നു. ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ നിര്‍വാഹകത്വത്തെ മലയാളസിനിമ പൊതുവില്‍ എല്ലാകാലത്തും നിരസിക്കുകയാ ണുണ്ടായിട്ടുള്ളത്. ദൃശ്യതയുടെ അഭാവത്താലാണ് ഒരു ഘട്ടത്തില്‍ നിരാസപ്രക്രിയ സാധ്യമാക്കിയതെങ്കില്‍, പില്‍ക്കാലത്ത് എതിര്‍ബലങ്ങളുടെ സമ്മര്‍ദ്ദം ലിംഗോദ്ധാരണക്കുറവിനെ ദൃശ്യതയിലേക്ക് വെളിപ്പെടുത്താന്‍ മലയാളസിനിമയെ നിര്‍ബന്ധിച്ചു. ആ ദൃശ്യപ്പെടലില്‍ സന്നിഹിതമായിട്ടുള്ള അധീശാധികാര വ്യവഹാരങ്ങളെ പരിമിതിപഠനത്തിന്‍റെയും സിനിമാപഠനത്തിന്‍റെയും സൈദ്ധാന്തിക അടിത്തറയില്‍ ഈ പഠനം അന്വേഷിക്കുന്നു. കര്‍ത്തൃനിരാസം നേരിടുന്ന ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ വിമോചനസ്ഥാനം മലയാളസിനിമയിയെ മുന്‍നിര്‍ത്തി അന്വേഷിക്കുന്നു.

താക്കോല്‍ വാക്കുകള്‍: ലിംഗോദ്ധാരണക്കുറവ്, ആണത്തം, പരിമിതിപഠനം, കര്‍ത്തൃത്വം, ഹെട്ടറോനോര്‍മേറ്റിവിറ്റി (വലലേൃീിീൃാമശ്ശേ്യേ).

ആമുഖം

ലൈംഗികബന്ധം സാധ്യമാകും വിധം ലിംഗോദ്ധാരണം നേടാനും നിലനിര്‍ത്താനും പുരുഷന്‍മാര്‍ക്കുള്ള ബുദ്ധിമുട്ടെന്നാണ് ലിംഗോദ്ധാരണക്കുറവിന് (ലൃലരശേഹല റ്യളൌിരശേീി) നല്‍കപ്പെടുന്ന നിര്‍വ്വചനം (ഇമായൃശറഴല ഉശരശേീിമൃ്യ). ഉദ്ധാരണക്കുറവിനെ ശാരീരികമോ മാനസികമോ ആയ രോഗാവസ്ഥ എന്ന നിലക്കാണ് ചികിത്സായുക്തിയില്‍ പൊതുവെ പരിഗണിക്കാറുള്ളത്. ഇന്ത്യന്‍ ഭരണകൂടം ഇരുപത്തിയൊന്ന് വൈകല്യങ്ങള്‍ക്കാണ് നിയമപരിരക്ഷയിലൂടെ പ്രത്യേക പരിഗണന നല്‍കുന്നത് (ഞജണഉ അഇഠ 2016). അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഒരു വൈകല്യമായി ഉദ്ധാരണക്കുറവിനെ പരിഗണിച്ചിട്ടില്ല. ഉദ്ധാരണക്കുറവ് ഏതാണ്ടു  മിക്ക സാഹചര്യങ്ങളിലും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അസുഖമായത് കൊണ്ട് തന്നെ അതിന്‍റെ ആവശ്യവുമില്ല.

 എന്നാല്‍ ലിംഗോദ്ധാരണക്കുറവ് ഒരു ശാരീരികപരിമിതി എന്നതിനപ്പുറത്തേക്ക് ഹെട്ടറോനോര്‍മേറ്റീവ് സാമൂഹിക-സാംസ്കാരിക ഘടനക്കകത്ത് څകഴിവില്ലായ്മ' (റശമെയശഹശ്യേ) എന്ന മുദ്രകുത്തലിന്‍റെ യുക്തിയിലാണ് പ്രവര്‍ത്തിക്കുന്നത്. പരിമിതിപഠനം (റശമെയശഹശ്യേ ൗറെേശലെ) കഴിവില്ലായ്മയെ സാമൂഹിക നിര്‍മിതിയായാണ് വിലയിരുത്തുന്നത്. അംഗപരിമിതി (ശാുമശൃാലിേ)  ശരീരത്തിന്‍റെയോ മനസ്സിന്‍റെയോ ഭൗതികമായ പോരായ്മയാണെങ്കില്‍ കഴിവില്ലായ്മ അതിനെ കേന്ദ്രീകരിച്ചുള്ള സാമൂഹികനിര്‍മിതിയാണ്. "പരിമിതിയെ സംബന്ധിച്ച കൃത്യമായ സാമൂഹ്യ, സാംസ്കാരിക നിര്‍മിതികള്‍ക്കകത്തു നിന്നല്ലാതെ പരിമിതിയോ പരിമിതിയുള്ള വ്യക്തിയോ ഉണ്ടാകുന്നില്ല" (ടശേരസലൃ, 1999:14). സാമൂഹികനിര്‍മിതിയുടെ കണ്ണിലൂടെയല്ലാതെ ലിംഗോദ്ധാരണക്കുറവെന്ന ലൈംഗികപരിമിതിയെ വിലയിരുത്താനാകില്ല.  അതുകൊണ്ട് തന്നെ, ഭരണകൂടത്തിന്‍റെയും ശാസ്ത്രീയതയുടെയും യുക്തിയില്‍ വൈകല്യമാകുന്നില്ലെങ്കില്‍ കൂടിയും, സാമൂഹികമായി കഴിവില്ലായ്മയായി മുദ്രകുത്തപ്പെട്ടിട്ടുള്ള ഉദ്ധാരണക്കുറവിനെ പരിമിതിപഠനത്തിന്‍റെ നോട്ടങ്ങളിലൂടെ വിലയിരുത്തേണ്ടതുണ്ട്. ഉദ്ധാരണക്കുറവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന  സാമൂഹികബന്ധങ്ങളെയും വ്യവഹാരങ്ങളെയും അഴിച്ചെടുക്കേണ്ടതുണ്ട്.

മുതലാളിത്തസമൂഹത്തിലെ ഹെട്ടറോനോര്‍മേറ്റിവ് (വലലേൃീിീൃാമശ്ലേ) അധികാര- വ്യവഹാരങ്ങളാണ് സിനിമയെന്ന ജനകീയവ്യവസായത്തിന്‍റെ അടിത്തറ. അതെ ഹെട്ടറോനോര്‍മേറ്റിവ് ഘടന തന്നെയാണ് ഉദ്ധാരണക്കുറവെന്ന കേവലരോഗത്തെ കഴിവില്ലായ്മയായി മുദ്ര കുത്തുന്നതും. സാമ്പത്തികഘടനയും സാംസ്കാരികതയും ലയിച്ചു ചേര്‍ന്ന പില്‍ക്കാലമുതലാളിത്തത്തിന്‍റെ കാലത്ത് വിധ്വംസകശേഷി ഏറെയുള്ള സിനിമയെന്ന ജനകീയ മാധ്യമവ്യവസായവും ഹെട്ടറോനോര്‍മേറ്റിവ് സാമൂഹികഘടനയും സാംസ്കാരികമായ ക്രയവിക്രയങ്ങളിലൂടെയാണ് നിലനില്‍ക്കുന്നത്. അതാണ് ഉദ്ധാരണക്കുറവുമായി ബന്ധപ്പെട്ട സാമൂഹിക അബോധനിര്‍മിതികളെ അഴിച്ചെടുക്കാന്‍ സിനിമയെ ഉപാദാനമായി സ്വീകരിക്കാനുള്ള കാരണവും. വിശകലനത്തിനായി മലയാളസിനിമയെ മൊത്തത്തില്‍ സാമാന്യമായി പരിഗണിക്കുന്നുണ്ടെങ്കിലും രണ്ടായിരത്തിപത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യധാര മലയാളസിനിമകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

'കഴിവില്ലാത്ത' ആണുങ്ങളില്ലാത്ത മലയാളസിനിമ

മലയാളസിനിമയുടെ ചരിത്രമെന്നത് ഭിന്നവര്‍ഗലൈംഗികതയുടെ (വലലേൃീലെഃൗമഹശ്യേ) ചരിത്രം കൂടിയാണ്. മുഖ്യധാരയിലെ ഭൂരിപക്ഷം സിനിമകളും ഭിന്നവര്‍ഗിയായ പ്രണയം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് പിറവികൊണ്ടിട്ടുള്ളത്. ഭിന്നവര്‍ഗപ്രണയരംഗങ്ങളില്ലാതെ വിപണിയെ സമീപിക്കാന്‍ അപൂര്‍വ്വം അണിയറക്കാര്‍ക്കെ മലയാളസിനിമയുടെ നാള്‍വഴിയില്‍ ധൈര്യം ഉണ്ടായിട്ടുള്ളു. മലയാളസിനിമയുടെ രൂപത്തെ (എീൃാ) നിര്‍ണ്ണയിച്ച പ്രധാന ഘടകങ്ങളിലൊന്നാണിത്. മലയാളത്തില്‍ സവിശേഷജനുസ്സില്‍ (ഴലിൃല ുലെരശളശര) പിറക്കുന്ന സിനിമകള്‍ അപൂര്‍വ്വതയാണ്. ജനുസ്സുകളെ മിശ്രരൂപത്തില്‍ അവതരിപ്പിക്കുന്ന മിശ്രജനുസ്സാണ് (ാശഃലറ ഴലിൃല)  മലയാളസിനിമാവ്യവസായത്തിന്‍റെ പ്രിയരൂപം. ഏതൊരു സിനിമയിലേക്കും ഏതു വിധേനയും ഭിന്നവര്‍ഗലൈംഗികതയെ (ഒലലേൃീലെഃൗമഹശ്യേ) സമന്വയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗംകൂടിയാണ് ഈ രൂപനിര്‍മ്മിതി. അപസര്‍പ്പക കഥയായാലും പ്രേതകഥയായാലും ഏത് ജനുസ്സായാലും കഥാവളര്‍ച്ചയില്‍ ഒരു ഭിന്നവര്‍ഗ പ്രണയവും പരിണാമഗുപ്തിയില്‍ ഭിന്നവര്‍ഗലൈംഗിക സ്വഭാവമുള്ള പ്രണയസാഫല്യവും അനിവാര്യമാണെന്നതാണ് (ഈഡിപ്പല്‍ സഞ്ചാരപഥം) വാണിജ്യസൂത്രവാക്യം (ാമൃസലേ ളീൃാൗഹമ).

പ്രത്യാശാസ്ത്ര-മൂലധന കാരണങ്ങള്‍ കൊണ്ട് ധീരോധാത്ത നായകകേന്ദ്രീകൃതമായ മലയാളസിനിമ, ഭിന്നവര്‍ഗലൈംഗികതയെ കേന്ദ്രമാക്കി കഥകാണിച്ചപ്പോള്‍ അദൃശ്യവത്ക്കരിക്കപ്പെട്ടത് വിമതലൈംഗികത (ൂൗലലൃ) മാത്രമായിരുന്നില്ല, ഭിന്നവര്‍ഗലൈംഗികതയുടെ സാങ്കല്‍പ്പികമായ 'പൂര്‍ണ്ണത' കൈവരിക്കാനാകാത്ത പുരുഷന്‍മാരും അവരുടെ ലൈംഗികതയും കൂടിയായിരുന്നു. അഥവാ സമൂഹത്തിന്‍റെ ഭിന്നവര്‍ഗലൈംഗിക സങ്കല്‍പ്പനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ലൈംഗികമായ 'കഴിവില്ലാത്ത' പുരുഷന്‍മാരായിരുന്നു.

മലയാളസിനിമയുടെ ചരിത്രത്തില്‍ ലൈംഗികാപഭ്രംശമുള്ള നായകപുരുഷന്‍മാര്‍ വിരളമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ആദ്യകാലസിനിമകളില്‍, 'കുട്ടിക്കുപ്പായ'ത്തിലെ (1964) പ്രേംനസീറിന് ബീജശേഷി കമ്മിയാണ്. നസീറിന്‍റെ തന്നെ 'പുനര്‍ജന്മവും' (1964) ലൈംഗിക പ്രശ്നങ്ങളുള്ള നായകനെയാണ് അവതരിപ്പിക്കുന്നത്. നായകന് മാതൃസ്ഥിരീകരണമാണ് (ങീവേലൃ എശഃമശേീി). കഥയിലത് ചികിത്സിച്ചു മാറ്റുന്നുമുണ്ട്. മലയാറ്റൂരിന്‍റെ യക്ഷിയിലും (1968) നായകന് ലൈംഗികാപഭ്രംശമുണ്ട്. എന്നാല്‍ സിനിമ അതിനെ, നായകന്‍റെ ഭ്രാന്തും യക്ഷി സ്വരൂപിയായ ഭാര്യയുടെ ഇടപെടലുകളുമാക്കി ചിത്രീകരിച്ച് ലിംഗത്തെ പ്രശ്നകേന്ദ്രത്തിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. മണിച്ചിത്രത്താഴിലാകട്ടെ (1993), ലൈംഗികതയില്‍ താല്‍പ്പര്യമില്ലാത്ത ഭര്‍ത്താവിനെയല്ല, ഭര്‍ത്താവില്‍ നിന്നും മറ്റൊരു പുരുഷനിലേക്ക് തൃഷ്ണ നീണ്ട സ്ത്രീയെയാണ് സിനിമ വിചാരണ ചെയ്യുന്നത്. ഭര്‍ത്താവിന്‍റെ ലൈംഗികവിരക്തി പ്രശ്നവത്ക്കരിക്കപ്പെടുന്നില്ല.

എണ്ണംകൊണ്ടും വിഷയസമീപനംകൊണ്ടും പ്രതിനിധാനപരമായ പരിമിതികളുണ്ടായിരുന്നെങ്കിലും ആദ്യകാല മലയാളസിനിമയില്‍ ലൈംഗികാപഭ്രംശമുള്ള നായകന്‍മാര്‍ക്ക് താരതമ്യേന കൂടുതല്‍ ദൃശ്യത ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ ഉത്തരാര്‍ധത്തിലേക്കും തൊണ്ണൂറുകളിലേക്കുമെത്തുമ്പോള്‍ ലിംഗപ്രശ്നങ്ങളുള്ള നായകര്‍ മുഖ്യധാരാമലയാളസിനിമയില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷരാകുന്നുണ്ട്. അക്കാലയളവില്‍ ഇന്ത്യയൊട്ടാകെ സംഭവിച്ച ഹിന്ദുപുനരുദ്ധാരണത്തിന്‍റെ ചുവടുപിടിച്ചു മലയാളസിനിമയിലും പിറവികൊണ്ട അക്രമണോത്സുക സവര്‍ണ്ണപുരുഷത്വത്തിന്‍റെ 'തമ്പുരാന്‍' നായകന്‍മാര്‍ക്ക് ലിംഗപ്രശ്നങ്ങളെ ഒരുനിലക്കും വഹിക്കാനാകുമായിരുന്നില്ല. സവര്‍ണ്ണ അധീശപുരുഷത്തം അരങ്ങുവാണ മുഖ്യധാരാമലയാളസിനിമയുടെ പിന്നീടുള്ള രണ്ടുപതിറ്റാണ്ടിലും ലിംഗപരമായ 'കഴിവില്ലാത്ത' നായകര്‍ക്ക് വലിയ സ്ഥാനമില്ലായിരുന്നു.

എന്നാല്‍ 2010-ന് ശേഷം ലിംഗോദ്ധാരണ പ്രശ്നങ്ങളുള്ള പുരഷന്‍മാന്‍ നായകരായും നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളായും മലയാളസിനിമയിലേക്ക് പുനപ്രവേശിക്കുന്നുണ്ട്. ബ്യൂട്ടിഫുള്‍ (2011), ഈ അടുത്ത കാലത്ത് (2012), വെടിവഴിപാട് (2013), ഇയ്യോബിന്‍റെ പുസ്തകം (2014) അകം (2015), ലീല (2016), ഇലവീഴാപൂഞ്ചിറ (2022) തുടങ്ങിയ സിനിമകളിലൂടെ എണ്ണത്തിലും പ്രമേയകേന്ദ്രീകരണത്തിലും പുരുഷലിംഗപ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യത കൈവരുന്നുണ്ട്. 2010-ന് ശേഷം മുഖ്യധാരാ മലയാളസിനിമയില്‍ സംഭവിച്ച ഭാവുകത്വവ്യതിയാനത്തിന്‍റെ ഭാഗമാണ് ഈ മാറ്റം. മുന്‍ പതിറ്റാണ്ടുകളിലെ സിനിമകളാവിഷ്ക്കരിച്ച പിതൃകേന്ദ്രീകൃത അധികാരഘടനയിലുറഞ്ഞ നായക-നായിക സങ്കല്‍പ്പനങ്ങളുടെ അപനിര്‍മാണം ഈ ഭാവുകത്വവ്യതിയാനത്തിന്‍റെ പ്രധാന സ്വഭാവമായിരുന്നു. "കഴിഞ്ഞ ഒന്നുരണ്ട് ദശാബ്ദങ്ങളായി മലയാളസിനിമയില്‍ അരങ്ങുവാണ സുന്ദരന്‍മാരും സമ്പന്നരും സദാചാരമൂര്‍ത്തികളും അതിമാനുഷരും മാടമ്പിമാരും (അല്ലെങ്കില്‍ ഇവയിലേതെങ്കിലും) ആയ സ്റ്റീരിയോടൈപ്പ് നായകരും സര്‍വംസഹകളും സുശീലകളും സുന്ദരിമാരും ആയ നായികമാരും മരിച്ചു; പകരം നന്മയിലും രൂപത്തിലും ഭാവത്തിലും സാമ്പത്തിക ശക്തിയിലും മന:ശക്തിയിലും കായിക ശക്തിയിലുമൊക്കെ പിന്നാക്കക്കാരായ,തോല്‍ക്കാന്‍ തയ്യാറായ, ആത്മവിശ്വാസം കുറഞ്ഞ നായികാനായകര്‍ രംഗപ്രവേശനം ചെയ്തു" (എം.ജി രാധാകൃഷ്ണന്‍, 2017:10-21) ആധുനികത പ്രതിഷ്ഠിച്ച സിനിമയിലെ ഏക നായകന്‍-പ്രതിധായകന്‍ എന്ന ദ്വന്ദാത്മകതയ്ക്ക് ഉത്തരാധുനികതയുടെ ബഹുത്വം സൃഷ്ടിച്ച പ്രതിക്രിയ എന്ന നിലയില്‍ പല നായകരുടെ/നായികമാരുടെ വിഷയിത്വം ഈ സിനിമകളുടെ മറ്റൊരു സവിശേഷതയായി.

പുരഷലിംഗോദ്ധാരണക്കുറവ് : ദൃശ്യതയിലെ വിള്ളലുകള്‍

2002-ല്‍ പുറത്തിറങ്ങിയ 'കല്യാണരാമനില്‍' ലിംഗോദ്ധാരണക്കുറവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു രംഗമുണ്ട്. ഉരുളി പൊക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കഥാപാത്രം, 'പൊങ്ങിണില്ല ചേട്ടായെന്ന്' പറയുമ്പോള്‍, 'പൊങ്ങിണില്ലാന്നുള്ളത് നീ വിളിച്ചു പറയണ്ട, വല്ലോരും കേട്ടാല്‍ എന്താ വിചാരിക്കുക' എന്ന് ഇന്നസെന്‍റ് കഥാപാത്രം മറുപടി പറയുന്നുണ്ട്. 'പൊങ്ങാത്ത' അവസ്ഥയെ അഥവാ ലിംഗോദ്ധാരണക്കുറവിനെ ഒളിച്ചുവെക്കേണ്ട കാര്യമായും അല്ലെങ്കില്‍ ദ്വയാര്‍ത്ഥ ഹാസ്യത്തില്‍ ഒളിച്ചു പറഞ്ഞോടേണ്ട വിഷയമായും കണ്ട അക്കാലത്തെ മലയാളസിനിമയുടെ നോട്ടപ്രകാരത്തിന്‍റെ പരിച്ഛേദമാണ് ഈ രംഗം. എന്നാല്‍ ഒരു പതിറ്റാണ്ടിനിപ്പുറം ഈ 'നാണക്കേടുണ്ടാക്കുന്ന' വിഷയം നായകന്‍റെ കേന്ദ്രപ്രശ്നമായി അവതരിപ്പിക്കുന്ന ഒരുപിടി സിനിമകളുണ്ടാകുന്നു. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകള്‍ തൊട്ട് കേരളത്തില്‍ സജീവമായ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍മിച്ച സ്ത്രീപക്ഷ ആശയങ്ങള്‍ക്കും ആഗോള നിയോലിബറല്‍ ഫെമിനിസത്തിനും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ലഭിച്ച സ്വീകാര്യത സൃഷ്ടിച്ച എതിര്‍ബലങ്ങള്‍ സിനിമയിലെ ആണത്ത അധീശാധികാരങ്ങളെ പ്രശ്നവത്ക്കരിച്ചതിന്‍റെ പ്രതികരണമാണിത്. എന്നാല്‍ ലാവണ്യോല്‍പ്പാദന മേഖലയിലേക്കുള്ള മൂലധനത്തിന്‍റെ കടന്നുകയറ്റം പുരോഗമനത്തിന്‍റെ സാംസ്കാരികതയെ ചരക്കുല്‍പ്പാദനവുമായി സംയോജിപ്പിച്ചതിന്‍റെ പരിമിതികള്‍ ഈ സിനിമകള്‍ക്കുമുണ്ടാകാം. അദൃശ്യമായ ഒന്നിന് ദൃശ്യത ലഭിച്ചെന്ന അഘോഷത്തിനപ്പുറം ഈ 'പുരോഗമനോന്മുഖ' മാറ്റത്തിലെ ലിംഗാവിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട അധികാരവ്യവഹാരങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.

ഈ സിനിമകളിലെ ലിംഗപ്രശ്നാവിഷ്ക്കാരങ്ങളുടെ പൊതുസ്വഭാവങ്ങളിലൊന്ന് ലിംഗോദ്ധാരണക്കുറവിനെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ ചികിത്സിക്കാന്‍ ശ്രമിക്കുകപോലും ചെയ്യേണ്ടതില്ലാത്ത മാറാരോഗമാക്കി അവതരിപ്പിക്കുന്നു എന്നതാണ്. 'ഇയ്യോബിന്‍റെ പുസ്തകത്തിലെ' ദിമിത്രിയുടെ (ചെമ്പന്‍ വിനോദ്) ലിംഗോദ്ധാരണക്കുറവ് എത്ര ചികിത്സിച്ചിട്ടും ഭേദമാകുന്നില്ല. സിനിമയുടെ കഥാപശ്ചാത്തലം, ലിംഗോദ്ധാരണക്കുറവിന് 'നായ്ക്കുരണപ്പരിപ്പിനപ്പുറം' വലിയ ചികിത്സാസാധ്യതകളില്ലാത്ത കാലമാണെന്ന പരിഗണന പീരീഡ് (ുലൃശീറ) സിനിമയായ ഇയ്യോബിന്‍റെ പുസ്തകത്തിന് വേണമെങ്കില്‍ നല്‍കാം. എന്നാല്‍ കഥാപശ്ചാത്തലം ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുമ്പോഴും  ഉദ്ധാരണക്കുറവ് മാറാരോഗം തന്നെയാണ്. 'ഈ അടുത്ത കാലത്തിലെ' നായകന്‍ അജയ്കുര്യന്‍റെ (മുരളി ഗോപി) ലിംഗോദ്ധാരണക്കുറവും ലൈംഗികരോഗവിദഗ്ദ്ധര്‍ക്കൊന്നും തന്നെ ഭേദമാക്കാന്‍ കഴിയാത്തതാണ്. ഇലവീഴാപൂഞ്ചിറയിലെ നായകന്‍ മധുവിന്‍റെ (സൗബിന്‍ ഷാഹിര്‍) ലിംഗോദ്ധാരണക്കുറവ് 'മരുന്നും മന്ത്രവുമായി ആറേഴ് വര്‍ഷം' ശ്രമിച്ചിട്ടും പരിഹരിക്കാനാകാത്തതാണ്. മലയാറ്റൂരിന്‍റെ 'യക്ഷി' നോവലിനെ അനുവര്‍ത്തിച്ചു പുറത്തിറങ്ങിയ 'അകത്തിലെ' നായകന്‍ ശ്രീനിയുടെ (ഫഹദ് ഫാസില്‍) ലൈംഗികപ്രശ്നങ്ങള്‍ അയാളുടെ മാനസികപ്രശ്നങ്ങള്‍ (ുീെേ ൃമേൗാമശേര ൃലെേൈ റശീൃറെലൃ, ലെഃൗമഹ ശിലെരൗൃശ്യേ) മൂലമാണെന്നു സിനിമ പറഞ്ഞുവെക്കുന്നുവെങ്കിലും, സിനിമ ഈ ചികിത്സിക്കാവുന്ന (ഠൃലമമേയഹല) അവസ്ഥകളെ വേണ്ടനിലക്ക് ചികിത്സിക്കുകയോ പരിണാമഗുപ്തിയില്‍ അവ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല, മറിച്ച് ഈ രോഗംകൂടി ഹേതുവായി ദുരന്തപൂര്‍ണ്ണമായ പരിസമാപ്തിയാണ് നായകനുണ്ടാകുന്നത്. 'ലീല'യിലെ കുട്ടിയപ്പനാകട്ടെ (ബിജു മേനോന്‍) തന്‍റെ ലിംഗോദ്ധാരണക്കുറിവിന് വൈദ്യശാസ്ത്രപരമായ പരിഹാരം കണ്ടെത്താന്‍ ശ്രമം പോലും നടത്തുന്നില്ല. ഏതാണ്ട് പത്തിലൊരു പുരുഷനെന്നകണക്ക് സ്വാഭാവികമായ (രീാാീി ുൃീയഹലാ), ഏതാണ്ട് എല്ലാസാഹചര്യങ്ങളിലും (മഹാീെേ) ചികിത്സിക്കാവുന്ന (ഠൃലമമേയഹല) അസുഖമായ ഒന്നിനെയാണ് സിനിമ മാറാരോഗമാക്കി ചിത്രീകരിക്കുന്നത്.

ലിംഗപ്രശ്നവും ആനന്ദനിരാസവും

ഈ സിനിമകളുടെ പൊതുവായ മറ്റൊരു ആഖ്യാനനിര്‍മിതി, ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍മാര്‍ക്ക് ലൈംഗികമായ യാതൊരു അനുഭവസാധ്യതയും ഇല്ലെന്നതാണ്. ലിംഗോദ്ധാരണക്കുറവ് അനുഭവിക്കുന്ന പുരുഷന്‍റെ ലൈംഗികകര്‍ത്തൃത്വത്തെ തന്നെ സിനിമ നിരാകരിക്കുന്നതു കാണാം. ലിംഗോദ്ധാരണപ്രശ്നമുള്ള 'ഈ അടുത്ത കാലത്തിലെ' അജയ്കുര്യന്‍ ഭാര്യയുമായോ മറ്റേതെങ്കിലും സ്ത്രീയുമായോ യാതൊരുതരം ലൈംഗികാനുഭവത്തിനും ശ്രമിക്കുന്നില്ല. മറിച്ച് തന്‍റെ ലിംഗോദ്ധാരണക്കുറവിന്‍റെ നിരാശയില്‍ നിന്നും ഭാര്യയെ ശത്രുതാമനോഭാവത്തില്‍ ഉപദ്രവിച്ചും കീഴ്പ്പെടുത്തിയും ആശ്വാസം കണ്ടെത്താനാണ് ശ്രമിക്കുന്നത്. വെടിവഴിപാടിലെ സഞ്ജയ് (സൈജു കുറുപ്പ്) ലൈംഗികവേഴ്ച ആരംഭിക്കാനുദ്ധേശിക്കുന്നത് ഉദ്ധരിച്ച ലിംഗം ഉപയോഗിച്ചാണ്. എന്നാല്‍ ലിംഗത്തിന് ഉദ്ധാരണം ലഭിക്കാതാകുന്നതോടെ അയാള്‍ ലൈംഗികവേഴ്ചയുടെ ഇതരസാധ്യതകളൊന്നും ആരായാതെ കര്‍ത്തൃനിരാസിതനായി കരഞ്ഞുനിലവിളിക്കുകയാണ്. അകത്തിലെ ശ്രീനിയും ഉദ്ധാരണപ്രശ്നമുള്ള തന്‍റെ ലിംഗത്തിനപ്പുറമുള്ള ലൈംഗികസാധ്യതകള്‍ തേടുന്നില്ല. ലിംഗം ഉദ്ധരിക്കാതെയാകുന്നതോടെ ലൈംഗികതയില്‍ നിന്നും നിരാശനായി പിന്‍വാങ്ങുകയാണ്. 'ഇലവീഴാപൂഞ്ചിറയിലെ' മധുവിനാകട്ടെ, തനിക്ക് ലിംഗോദ്ധാരണക്കുറവുണ്ടെന്ന തിരിച്ചറിവില്‍ ഭാര്യയുമായുള്ള എല്ലാതരം ലൈംഗികവേഴ്ചയും ഒഴിവാക്കി തനിക്ക് യാതൊരു ലൈംഗികസാധ്യതയും ബാക്കിയില്ലെന്ന 'നിസ്സഹായത' ഉള്‍ക്കൊണ്ട് സ്വാഭാവികമായി ജീവിച്ച ഭൂതകാലമാണുള്ളത്. ഇയ്യോബിന്‍റെ പുസ്തകത്തിലെ ദിമിത്രി, തന്‍റെ ഉദ്ധാരണക്കുറവുള്ള ലിംഗത്തിനപ്പുറമുള്ള ലൈംഗികാനന്ദസാധ്യതകള്‍ ആരാഞ്ഞ് ഭാര്യയുമായി ലൈംഗികതയ്ക്ക് ശ്രമിക്കുമ്പോള്‍, 'എന്നാത്തിനാ വെറുതെ സമയം കളയുന്നതെന്ന്' ചോദിച്ചു ഭാര്യ അയാളുടെ ലൈംഗികകര്‍ത്തൃത്വത്തെ നിരാകരിക്കുകയാണ്.

ഈ ഉള്ളടക്കം ഈ സിനിമകളില്‍ രൂപം/പ്രമേയം എന്ന ദ്വന്ദത്തെ ഇല്ലാതാകുന്ന തരത്തില്‍ രൂപപരമായി സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്. അതു വിശകലനം ചെയ്യുന്നതനായി ദൃശ്യാനന്ദവും ആഖ്യാനസിനിമയും (്ശൗമെഹ ുഹലമൗൃലെ മിറ ിമൃൃമശ്ലേ രശിലാമ) എന്ന പഠനത്തില്‍ ലോറ മല്‍വി ആണ്‍നോട്ടങ്ങളെ വിശകലനം ചെയ്യാനുപയോഗിച്ച സൈദ്ധാന്തികധാരണകള്‍ ഉപയോഗപ്രദമാണ്. കാണിയുടെ നോട്ടം, കഥാപാത്രത്തിന്‍റെ നോട്ടം, ക്യാമറയടക്കമുള്ള സാങ്കേതികതയുടെ നോട്ടം എന്നിങ്ങനെ മൂന്നുതരം പുരുഷനോട്ടങ്ങള്‍ സിനിമയിലുണ്ട്. ഈ നോട്ടങ്ങളിലൂടെ സിനിമയിലെ സ്ത്രീ ശരീരത്തെ കാണിക്ക് ലൈംഗികാനന്ദം നല്‍കുന്ന രീതിയില്‍ സിനിമ വസ്തുവത്ക്കരിക്കുന്നു. സിനിമയിലെ പുരുഷനാകട്ടെ, കാണിയുടെ ആദര്‍ശബിംബമാണ്, കാണിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്ന പുരുഷ നായകനോട് കാണി താദാത്മ്യം പ്രാപിക്കുന്നതാണ് സിനിമയുടെ വിജയശാസ്ത്രം.1

മുഖ്യധാരാസിനിമയിലെ വിഷയി (ൗയെഷലരേ) ഏതാണ്ട് എല്ലായ്പ്പോഴും പുരുഷനായകനാണ്. ഈ നായകന്‍റെ നോട്ടങ്ങള്‍ സിനിമയില്‍ പ്രധാനമാണ്. ഒളിഞ്ഞുനോട്ടത്തിന്‍റെ (രെീുീുവശഹശമ) ആനന്ദമാണ് സിനിമ കാണികള്‍ക്ക് നല്‍കുന്നതെന്ന് ലോറ മല്‍വി നിരീക്ഷിക്കുന്നു.2 ഈ ആനന്ദം കാണിക്ക് ലഭിക്കാന്‍ കാണി താദാത്മ്യപ്പെടുന്ന സിനിമയിലെ വിഷയിയായ നായകന് സിനിമയിലെ സ്ത്രീശരീരത്തെ വസ്തുരതിപരമായ (ളലശേവെശശെേര) ആനന്ദത്തോടെ നോക്കേണ്ടതുണ്ട്. ലൈംഗിക തൃഷ്ണയുള്ള ക്ലോസപ്പുകളും നായകവിഷയിയുടെ കാഴ്ചയില്‍ വരുന്ന സബ്ജക്ടീവ് ഷോട്ടുകളുമാണ് മുഖ്യധാരാസിനിമ ഇതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ സിനിമയിലെ സ്ത്രീശരീരത്തില്‍നിന്നും നായകവിഷയിക്കും നായകവിഷയിയുമായി താദാത്മ്യം കൊണ്ട കാണിക്കും ലൈംഗികാനന്ദമോ ഒളിഞ്ഞുനോട്ടത്തിന്‍റെ ആനന്ദമോ ലഭിക്കുന്നു.

എന്നാല്‍ മേല്‍പ്പറഞ്ഞ ലിംഗോദ്ധാരണപ്രശ്നമുള്ള നായകര്‍ വിഷയിയാകുന്ന സിനിമകളിലെ നായകത്വം ഈ നിലയില്‍ കാണിക്ക് ആനന്ദം നല്‍കുന്നതല്ല. അതുകൊണ്ടു തന്നെ കാണിക്ക് ആദര്‍ശബിംബമായി കണ്ടു താദാത്മ്യം കൊള്ളാവുന്നതായ മുഖ്യധാരാസിനിമയുടെ പതിവ് നായകവിഷയിയുടെ പൂര്‍ണ്ണതയുള്ളതും അല്ല. 'ഇയ്യോബിന്‍റെ പുസ്തക'ത്തിലെ ലിംഗോദ്ധാരണപ്രശ്നമുള്ള ദിമിത്രി, സിനിമ, ക്ലോസപ്പുകള്‍ കൊണ്ടും പിങ്ക്ഷേഡ് കളര്‍ഗ്രേഡിങ്/ലൈയ്റ്റിങ്ങ്, വസ്ത്രാലങ്കാരം കൊണ്ടും പ്രകടമായി തന്നെ ലൈംഗിക വസ്തുവാക്കി (ലൃീശേര ീയഷലരേ) അവതരിപ്പിച്ചിട്ടുള്ള തന്‍റെ ഭാര്യയുടെമേല്‍ ലൈംഗിക നിര്‍വാഹകത്വം ഏറ്റെടുക്കാന്‍ കഴിയാതെ പരാജയപ്പെട്ടു പോവുകയാണ്. ദിമിത്രിക്ക് ആകെ സാധ്യമാകുന്നത് ആദിവാസി സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കി ആനന്ദം കണ്ടെത്താനാണ്. അഥവാ സ്കോപ്പോഫീലിക്കായ ആനന്ദം മാത്രമാണ് ദിമിത്രിക്ക് ലഭിക്കുന്നത്. ഇത് സിനിമ കാണുന്ന കാണിക്ക് സിനിമ കാണുന്ന പ്രക്രിയയിലൂടെ ലഭിക്കുന്നുണ്ട്. ഇത് കൊണ്ട് മാത്രം കാണിക്ക് ദിമിത്രിയെന്ന നായകവിഷയിയുമായി പൂര്‍ണ്ണമായും താദാത്മ്യം പ്രാപിക്കാന്‍ കഴിയില്ല. സിനിമ കാണിയില്‍ ലൈംഗിക ആനന്ദം സൃഷ്ടിച്ച് ലൈംഗികവസ്തുവാക്കി അവതരിപ്പിച്ച, അയാളുടെ ഭാര്യയെ അയാള്‍ പ്രാപിക്കണം. കാണിക്ക് കഴിയാത്ത ആ കര്‍ത്തൃത്വം ദിമിത്രി ഏറ്റെടുക്കണം. ദിമിത്രി അതില്‍ പരാജയപ്പെടുന്നതോടെ ദിമിത്രിയുമായി കാണിക്ക് താദാത്മ്യം സാധ്യമാകാതെ പോകുന്നു. ലിംഗപ്രശ്നമുള്ള നായകന്‍റെ വിഷയിത്വം മുഖ്യധാരാ സിനിമയുടെ പതിവ് നായകന്‍റെ വിഷയിത്വത്തിന്‍റെ പൂര്‍ണ്ണതയില്ലാത്തതായി മാറുന്നു.

നായകനും കാണിക്കും സിനിമയിലെ സ്ത്രീശരീരത്തില്‍ നിന്നും വസ്തുരതിപരമായ ഒളിഞ്ഞുനോട്ടത്തിന്‍റെ ആനന്ദം മാത്രമല്ല ലഭിക്കുന്നത്, സ്ത്രീ ശരീരത്തെ പലനിലക്ക് നിയന്ത്രിച്ചും നിഗൂഢതനീക്കിയും പരപീഡനാത്മകമായ (മെറശശെേര രെീുീുവശഹശമ) ആനന്ദവും ലഭിക്കുന്നുണ്ട്.3 നായികയെ വരുതിക്ക് നിര്‍ത്തുന്ന നായകവിഷയയിയുടെ ഉദാഹരണങ്ങള്‍ മലയാള സിനിമയില്‍ കൂടുതലായി അന്വേഷിക്കേണ്ടതില്ല. എന്നാല്‍ څഈ അടുത്ത കാലത്തിچലെ ലിംഗപ്രശ്നമുള്ള അജയ്കുര്യനെന്ന നായകവിഷയിക്ക് വസ്തുരതിപരമായ ആനന്ദവും പരപീഡനാത്മകമായ ആനന്ദവും നിഷേധിക്കപ്പെടുന്നു. ഭാര്യയെ നിയന്ത്രിക്കാന്‍ അജയ് കുര്യന്‍ ശ്രമിക്കുന്ന രംഗങ്ങളില്‍ സിനിമയുടെ എഡിറ്റിംഗ് ഭാര്യയുടെ പ്രതികരണ (ൃലമരശേീി) ഷോട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു. ഇതോടെ ആ രംഗത്ത് നായകവിഷയിയുടെ നിര്‍വാഹകത്വത്തേക്കാള്‍ ഭാര്യയുടെ ദീനത മുഴച്ചു നില്‍ക്കുന്നു. കാണിയുടെ സാഡിസ്റ്റിക്ക് സ്കോപോഫീലിയ ഇവിടെ നിഷേധിക്കപ്പെടുന്നു. സിനിമ രതിവസ്തുവായി അവതരിപ്പിച്ച ഭാര്യയുടെ ശരീരത്തിലേക്ക് അജയ് കുര്യന്‍ നോക്കുന്ന സബ്ജക്ടീവ് ഷോട്ടുകളും അയാളുടെ  ക്ലോസപ്പുകളുമാകട്ടെ, വസ്തുരതിപരമായ ആനന്ദത്തേയല്ല, അത് ആസ്വദിക്കാന്‍ കഴിയാത്ത അജയ് കുര്യന്‍റെ നിരാശയാണ് ചിത്രികരിക്കുന്നതും. ഇവിടെ അജയ് കുര്യന്‍ മുഖ്യധാരാസിനിമയുടെ നായകനാകുമ്പോഴും മുഖ്യധാരാ സിനിമയുടെ കാണിക്ക് രതിപരമായ സ്കോപോഫീലിക്ക് ആനന്ദവും പീഡനാത്മകമായ ഒളിഞ്ഞുനോട്ടത്തിന്‍റെ ആനന്ദവും നല്‍കാന്‍ കഴിയാത്ത,പതിവ് നായകവിഷയിയുടെ 'പൂര്‍ണ്ണതയില്ലാത്ത' നായകനായി മാത്രം മാറുന്നു.

'അക'ത്തിലെ നായകനായ ശ്രീനിക്ക് അപകടത്തെ തുടര്‍ന്ന് ലൈംഗികശേഷി നഷ്ടമാകുന്നുണ്ട്. കഥാഖ്യാനവളര്‍ച്ചയില്‍ സിനിമ, നായകവിഷയിയുടെ നോട്ടപ്രകാരമായ സബ്ജക്ടീവ് ഷോട്ടുകളും ക്ലോസപ്പുകളും കുറച്ച്, ഒബ്ജക്റ്റീവ് ഷോട്ടുകളിലേക്ക് കേന്ദ്രീകരിക്കുന്നു. നായകന്‍ രതിയിലേര്‍പ്പെടാന്‍ ലൈംഗിക തൊഴിലാളിയുടെ അടുത്തേക്ക് പോകുമ്പോള്‍ പോലും നായകന്‍റെ നോട്ടം സ്ത്രീ ശരീരത്തില്‍ പതിയുന്നില്ല. ക്യാമറയും നായകന്‍റെ നോട്ടത്തിനൊപ്പല്ല. ഒബ്ജക്റ്റീവായൊരു സ്ഥാനത്തിലാണ്. കാണിക്ക് നായകനുമായി താദാത്മ്യം പ്രാപിക്കാന്‍ ആവശ്യമായ നായകവിഷയിയുടെ സബ്ജക്ടീവ് നോട്ടത്തിന്‍റെയും  കര്‍തൃനിര്‍വ്വഹണത്തിന്‍റെയും ആനന്ദം കാണിക്ക് നായകനില്‍ നിന്നും ലഭിക്കുന്നില്ല. ഇവിടെയും നായകവിഷയി മുഖ്യധാരാസിനിമയുടെ ധര്‍മ്മം പൂര്‍ത്തീകരിക്കുന്നില്ല.

'ലീല'യിലെ ലിംഗപ്രശ്നമുള്ള നായകനായ കുട്ടിയപ്പന്‍ ഉദ്ധരിച്ച ലിംഗത്തെ കൂടാതെയുള്ള പലതരം ലൈംഗിക വേഴ്ചകള്‍ക്ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ രംഗങ്ങളില്‍ ഒന്നും ലൈംഗികാനന്ദം കാണിക്ക് നല്‍കുന്ന തരത്തില്‍ ക്യാമറ നായകന്‍റെ നോട്ടത്തെ സബ്ജക്ടീവ് ഷോട്ടുകളിലൂടെയോ ക്ലോസപ്പുകളിലൂടെയോ ആവിഷ്കരിക്കുന്നില്ല. ഒബ്ജക്റ്റീവായ സ്ഥാനമാണ് കൂടുതലായും ക്യാമറക്കുള്ളത്. ഇതുമൂലം കാണിക്ക് സ്കോപോഫീലിക്ക് ആനന്ദവും നായകന്‍റെ ആദര്‍ശ ഈഗോയുമായി താദാത്മ്യവും ലഭിക്കുന്നില്ല. 'ഇലവീഴാപൂഞ്ചിറ'യിലെ നായകനായ മധുവിന് സിനിമയിലെവിടെയും ലൈംഗിക ആനന്ദം നല്‍കുന്ന നോട്ടങ്ങളില്ല. സ്ത്രീശരീരത്തെ അയാള്‍ കാണുമ്പോഴൊക്കെ പീഡനാത്മക ത്വരയോടെ റദ്ദ് ചെയ്യാനാണ് ശ്രമിക്കുന്നത്. 'വെടിവഴിപാടി'ലെ നായകരിലൊരാളായ ലിംഗപ്രശ്നമുള്ള സഞ്ജയ് ഭാര്യയുമൊത്തുള്ള രംഗങ്ങളിലോ, ലൈംഗികത്തൊഴിലാളിയുമായുള്ള രംഗങ്ങളിലോ സഞ്ജയുടെ സബ്ജക്ടീവ് നോട്ടങ്ങളിലേക്ക് ക്യാമറ ചെല്ലുന്നില്ല. സഞ്ജയിലൂടെ കാണിക്ക് ലൈംഗികതയുടെ സ്കോപോഫീലിക്ക് അനുഭൂതി ലഭിക്കുന്നില്ല. ഭാര്യക്ക് വിധേയനായി കഴിയുന്ന സഞ്ജയ്ക്ക് ഭാര്യയെ നിയന്ത്രിക്കുന്നതിലൂടെ കാണിക്ക് നല്‍കാന്‍ കഴിയുന്ന പീഡാനാത്മക ഒളിഞ്ഞുനോട്ടത്തിന്‍റെ ആനന്ദവും നല്‍കാനാകുന്നില്ല. ശരാശരി മുഖ്യധാരാ കാണിക്ക് താദാത്മ്യം പ്രാപിക്കാന്‍ അനിവാര്യമായ ഇരുഗുണങ്ങളും ഇല്ലാത്ത നായകനായി തീരുന്നു സഞ്ജയ്. ചുരുക്കത്തില്‍ മുഖ്യധാരാ സിനിമയിലെ പതിവ് നായകന്‍മാര്‍ സ്വയം ആസ്വദിക്കുകയും കാണിക്ക് കൈമാറുകയും ചെയ്ത രതിപരമായ ഒളിഞ്ഞു നോട്ടത്തിന്‍റെ ആനന്ദം, ലിംഗപ്രശ്നമുള്ള നായകരിലില്ല. സിനിമയുടെ രൂപത്തെ ലിംഗത്തിന്‍റെ അഭാവം ആ നിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലിംഗോദ്ധാരണക്കുറവുള്ള നായകന് രതിപരമായ ആനന്ദം സാധ്യമല്ലെന്ന ഹെട്ടറോനോര്‍മേറ്റീവ് യുക്തിയാണിവിടെ പ്രവര്‍ത്തിക്കുന്നത്.

 യഥാര്‍ത്ഥത്തില്‍ ഷണ്ഡത്വം (കാുീലേിര്യ) പുരുഷന്‍റെ ലൈംഗികാനുഭവത്തിന്‍റെ ശാരീരികമായ സാധ്യതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നില്ല. ലൈംഗികതയോട് തീരെ താല്പര്യമില്ലാതിരിക്കുന്ന അവസ്ഥ ഷണ്ഡത്വത്തിന്‍റെ കേവലം ഒരുരൂപം മാത്രമാണ്. ചിലര്‍ക്ക് ഉദ്ധാരണത്തോടൊപ്പമുണ്ടാകുന്ന വേദനമൂലം ലൈംഗികാനന്ദം അപ്രാപ്യമാകാം. ഇവയെല്ലാം ചികിത്സിച്ചു ഭേദമാക്കാവുന്ന തരം അവസ്ഥകളാണ്. ലിംഗോദ്ധാരണക്കുറവില്‍ (ലൃലരശേഹല റ്യളൌിരശേീി) സംഭവിക്കാറുള്ളത് ലിംഗത്തെ പെനട്രേറ്റീവ് (ുലിലൃമേശ്ലേ) ലൈംഗികതക്ക് ആവശ്യമായ തരത്തില്‍ ഉദ്ധരിച്ചു നിര്‍ത്താനാകാത്ത അവസ്ഥയാണ്. ഈ ശാരീരികാവസ്ഥയിലും പുരുഷന് പല തരം ലൈംഗികാനന്ദം സാധ്യമാണ്. പൂര്‍ണ്ണമായും ഉദ്ധരിച്ച ലിംഗം ലൈംഗികപങ്കാളിയുടെ ലൈംഗികോത്തേജനം സാധ്യമായ ദ്വാരങ്ങളിലൂടെ പ്രവേശിപ്പിച്ചുകൊണ്ടുള്ള പെനട്രേറ്റീവ് ലൈംഗികതയൊഴികെയുള്ള, ലൈംഗികാനന്ദം അനുഭവിക്കാവുന്നതും അനുഭവിപ്പിക്കാവുന്നതുമായ, പൂര്‍വ്വകേളിയും (ളീൃലുഹമ്യ) വദനസുരതവും (ീൃമഹ ലെഃ) പോലുള്ള അനേകം ലൈംഗികവേഴ്ചകള്‍ ലിംഗോദ്ധാരണക്കുറവുള്ള പുരുഷന് സാധ്യമാണ്. പെനട്രേഷന്‍ ലൈംഗികതയുടെ അനേകം സാധ്യതകളിലൊന്ന് മാത്രമാണ്. ഉദ്ധരിച്ച ലിംഗപ്രകടനത്തേക്കാള്‍ (ുലൃളീൃാമിരല) അന്യോനമുള്ള ആനന്ദത്തിന് (ുഹലമൗൃലെ) പ്രാധാന്യം നല്‍കുന്ന വേഴ്ചകളുടെ അനന്തസാധ്യത ലിംഗോദ്ധാരണക്കുറവുള്ളവരില്‍ നിലനില്‍ക്കുന്നു. ലിംഗോദ്ധാരണക്കുറവുള്ളവര്‍ക്ക് ഉദ്ധരിച്ച ലിംഗത്തിന്‍റെ അനുഭൂതി (ുലിലൃമേശ്ലേ ുഹലമൗൃലെ) പങ്കാളിക്ക് നല്‍കാന്‍ മാനവാനന്തര ആധുനികത (ുീവെേൗാമി ാീറലൃിശ്യേ) പിന്നെയും സാധ്യതകള്‍ ബാക്കി വെക്കുന്നു. പ്രവേശകപുരുഷന്‍റെ (ുലിലൃമേശ്ലേ ാമി) അരയില്‍ കെട്ടി ഉപയോഗിക്കാവുന്ന ഉദ്ധരിച്ച കൃത്രിമലിംഗം (ടൃമേു ീി) ലിംഗോദ്ധാരണക്കുറവുള്ള പുരുഷനും പെനട്രേറ്റീവ് വേഴ്ചയിലേര്‍പ്പെടാന്‍ അവസരം നല്‍കുന്നു. ഇവയെല്ലാം അദൃശ്യവത്ക്കരിച്ച് ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ അനന്തമായ ആനന്ദസാധ്യതകളെ നിരാകരിച്ച് അവന്‍റെ ലൈംഗികനിര്‍വ്വാഹകകര്‍ത്തൃത്വത്തെ തന്നെ  നിരാകരിക്കുകയാണ് സിനിമ.

'തിയേറ്റര്‍ ഓഫ് ക്രൂവാലിറ്റി': അപമാനവീകരണത്തിന്‍റെ ദൃശ്യങ്ങള്‍ 

ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍മാരെ കുറ്റവല്‍ക്കരിച്ച് (രൃശാശിമഹശ്വല) ക്രൂരന്‍മാരും കൊലപാതകികളും കൊലപാതകം ചെയ്യപ്പെടേണ്ടവരുമാക്കി അവരുടെ മനുഷ്യാന്തസ്സിനെ (വൗാമി റശഴിശ്യേ) തന്നെ ഈ സിനിമകള്‍ നിരാകരിക്കുന്നു. ലിംഗോദ്ധാരണക്കുറവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ ഇതിനെല്ലാം അടിസ്ഥാനമായി ആരോപിക്കുന്നു.ഇതിനായി അന്‍റോണിന്‍ അര്‍ട്ടോഡ് തിയേറ്റര്‍ ആന്‍ഡ് ഇറ്റ്സ് ഡബിള്‍ (1958) എന്ന പഠനത്തില്‍ വിശദീകരിച്ച  'തിയേറ്റര്‍ ഓഫ് ക്രൂവാലിറ്റി' എന്ന സങ്കേതത്തെ സിനിമകള്‍ ഉപയോഗിക്കുന്നു. എഡിറ്റിംഗ്, കളറിംഗ്, സംഗീതം തുടങ്ങിയവയെ ഹിംസാത്മകമായി ഉപയോഗിച്ച് കാണികളെ അസ്ത്രപ്രഞ്ജരാക്കുന്ന രീതിയാണ്. 'ഈ അടുത്ത കാല'ത്തിലെ അജയ് കുര്യന്‍, ലിംഗോദ്ധാരണക്കുറവിന്‍റെ നിരാശമൂലം തന്‍റെ ഭാര്യയോടും മകനോടും ക്രൂരത ചെയ്യുന്ന, സ്ഥാപനത്തിലെ തൊഴിലാളിയെ ചൂഷണം ചെയ്യുന്ന നിന്ദ്യനായ വ്യക്തിയാണ്. അജയ്കുര്യന്‍ ചെയ്യുന്ന ഗാര്‍ഹികപീഡനങ്ങള്‍ വീടീന്‍റെ ഇടുങ്ങിയ ഇടങ്ങളുടെ ക്ലോസ്-മിഡ് (രഹീലൊശറ) ഷോട്ടുകളുടെ തുടരുപയോഗത്തിലൂടെ ഇടുങ്ങിയ ഫ്രേമിന്‍റെ സങ്കുചിതത്വവും അലോസരപ്പെടുത്തുന്ന പശ്ചാത്തലസംഗീതവും ഉപയോഗിച്ച് സിനിമ ആവിഷ്ക്കരിക്കുന്നു. 'വെടിവഴിപാടി'ലെ സഞ്ജയ് ആകട്ടെ തന്‍റെ ഭാര്യക്ക് വിധേയപ്പെട്ട് അടിമകണക്ക് കര്‍ത്തൃരഹിതവും അന്തസ്സറ്റതുമായ ജീവിതമാണ് ജീവിക്കുന്നത്. 'ഇയ്യോബിന്‍റെ പുസ്തക'ത്തിലെ ദിമിത്രി, തന്‍റെ ലിംഗോദ്ധാരണക്കുറവിന്‍റെ നിരാശ ഭാര്യയെയും കീഴാളരായ മനുഷ്യരെയും ഉപദ്രവിച്ചാണ് മറികടക്കുന്നത്. രതിപരമായ ഇടമായ കിടപ്പറയെ ക്രൂരമായ മര്‍ദ്ധനത്തിന്‍റെ ഇടമാക്കി, അതേ സമയം കിടപ്പറയിലെ പ്രതീകങ്ങളെ (ഫ്രെയിമിങ്ങ് പ്രോപ്പുകളെ) രതിപരമായി നിലനിര്‍ത്തുകയും ചെയ്ത് മൊണ്ടാഷിന് സമാനമായ വൈരുദ്ധ്യാത്മകതയില്‍ ഹിംസാത്മകത അവതരിപ്പിക്കുന്നു. ഒടുവില്‍ ലിംഗപരമായ 'കഴിവില്ലാത്ത' ദിമിത്രിയെ അയാളുടെ ഭാര്യ കൊലപ്പെടുത്തുകയും ഭാര്യ 'കഴിവുള്ള' അയാളുടെ സഹോദരനെ ശാരീരികമായി പ്രാപിക്കുകയും ചെയ്യുന്നു. കൊലചെയ്യപ്പെടാന്‍ മാത്രം ദിമിത്രയെ നിന്ദ്യനാക്കുന്നത് അയാളുടെ ലിംഗോദ്ധാരണക്കുറവാണ്. 'അക'ത്തിലെ ശ്രീനിവാസന്‍ തന്‍റെ ലിംഗോദ്ധാരണക്കുറവിന് കാരണം ഭാര്യ യക്ഷി ആയതാണെന്നു കരുതി ഭാര്യയെ ഉപദ്രവിക്കുന്നു. ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് ചോരയൊലിപ്പിച്ചു കൊല്ലുന്ന രംഗം കാണാം. 'ഇലവീഴാപൂഞ്ചിറ'യിലെ മധു തന്‍റെ ഭാര്യയുടെ മൃതശരീരം, ഭാര്യാകാമുകനെ കൊണ്ട് തീറ്റിക്കുന്ന കൊടിയ മനോനിലക്കുടമയാണ്. സിനിമ തുടങ്ങുന്നത് തന്നെ മുറിച്ചു മാറ്റപ്പെട്ട ഒരാളുടെ കാലിന്‍റെ ദൃശ്യത്തില്‍ നിന്നാണ്. സിനിമയില്‍ പലയിടത്തും നായകന്‍ മധു മുറിച്ചു മാറ്റിയ ശരീരഭാഗങ്ങളുടെ ഷോട്ടുകള്‍ കാണാം. പുരുഷന്‍മാരെ അവരുടെ ലിംഗോദ്ധാരണക്കുറവിന്‍റെ വ്യവഹാരങ്ങളുമായി ബന്ധപ്പെടുത്തി കുറ്റവല്‍ക്കരിച്ചും ന്യൂനീകരിച്ചും, 'ലിംഗപരമായ കഴിവില്ലാത്തവര്‍- അന്തസുറ്റ ജീവിതത്തിന് അര്‍ഹരല്ലാത്തവര്‍' എന്ന ആഖ്യാന നിര്‍മിതിയാണ് സിനിമ സൃഷ്ടിക്കുന്നത്.

കഴിവില്ലാത്ത ആണിന്‍റെ സാന്നിധ്യം; കാണിയുടെ ലിംഗഛേദനാഭയം 

സ്ത്രീയുടെ സാന്നിധ്യം പുരുഷനില്‍ ലിംഗഛേദനാഭയം ഉണര്‍ത്തുമെന്നും പുരുഷന്‍ ഇത് മറികടക്കുന്നത് സ്ത്രീയെ കുറ്റാന്വേഷണം ചെയ്തും നിഗൂഢതകള്‍ നീക്കിയും (റലാ്യശെേള്യ) നിയന്ത്രിച്ചുമാണെന്നും ലോറ മല്‍വി നിരീക്ഷിക്കുന്നു. ഇതിലൂടെ പുരുഷന് പരപീഡനപരമായ (മെറശശെേര) ആനന്ദം ലഭിക്കുന്നു (1989: 21-22). സിനിമയില്‍ സ്ത്രീക്ക് മേല്‍ പരപീഡനാത്മകമായ അധികാരം പ്രകടിപ്പിക്കുന്ന നായകനിലൂടെ കാണി പരപീഡനാത്മകമായ ആനന്ദം നേടുന്നു.

ഈയര്‍ത്ഥത്തില്‍ ലിംഗപ്രശ്നമുള്ള പുരുഷനും, പുരുഷകാണിക്ക് ലിംഗഛേദനാഭീതി ഉയര്‍ത്തുന്നുണ്ട്. ലിംഗോദ്ധാരണക്കുറവുളള പുരുഷനിലും ഒരുതരത്തിലുള്ളത് ലിംഗത്തിന്‍റെ ന്യുനതയാണ്. സ്ത്രീക്ക് സമാനമാണത്. ലിംഗപരിമിതിയുള്ളവര്‍ നായകരാകുമ്പോള്‍ ആ നായകനെ അന്വേഷിച്ചും ആ നായകന്‍റെ നിഗൂഢതനീക്കിയും നായകനുമേല്‍ പരപീഡനാത്മകമായ ആനന്ദം കണ്ടെത്തി തങ്ങളുടെ ലിംഗഛേദനാഭയം കാണി ഇല്ലാതാക്കുന്നുണ്ട്. സിനിമകള്‍ ആ നിലയിലാണ് രൂപപരമായി സജ്ജീകരിക്കപ്പെടുന്നത്.

'അക'ത്തിലെ നായകന്‍ ശ്രീനിയെ സംബന്ധിച്ച് ഭാര്യയുടെ സാന്നിധ്യം ലിംഗഛേദനാഭയം ഉണ്ടാക്കുന്നുണ്ട്. അത് ഇല്ലാതാക്കാനാണ് ഭാര്യയെ കുറിച്ച് അന്വേഷിച്ചും അവളുടെ മേലുള്ള നിഗൂഢത നീക്കിയും പരപീഡനാത്മകമായ ഒളിഞ്ഞുനോട്ടം അയാള്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ലിംഗോദ്ധാരണക്കുറവുള്ള നായകന്‍റെ സാന്നിധ്യം കാണിയില്‍ സമാനമായ ലിംഗഛേദനാഭയം ഉണ്ടാക്കുന്നുണ്ട്.അത് കാണി പരിഹരിക്കുന്നത് നായകന് മേലുള്ള നിഗൂഢത നീക്കി പരപീഡനാത്മകമായ ഒളിഞ്ഞു നോട്ടത്തിന്‍റെ ആനന്ദം കണ്ടെത്തിയാണ്. 'അക'ത്തിന്‍റെ സ്ഥലകാല സംയുക്തങ്ങള്‍ ശ്രദ്ധേയമാണ്. ആളൊഴിഞ്ഞ കടല്‍തീരത്തും ഇരുട്ടിലും നിശബ്ദമായ വീട്ടിലുമൊക്കെയാണ് ശ്രീനിയെ കാണാനാവുക. അത് നായികയെ കുറിച്ചെന്ന പോലെ നായകനെ കുറിച്ചും കാണിയില്‍ നിഗൂഢത സൃഷ്ടിക്കുന്നു. കഥാഖ്യാനം വളരുന്നതും നായകനെ കുറിച്ച് നിഗൂഢതകള്‍ നിലനിര്‍ത്തിയാണ്. നായകന്‍റെ ഭൂതകാലമെന്താണ്, അയാള്‍ക്ക് എന്താണ് സംഭവിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ലോറ മല്‍വി വിശദീകരിച്ച  നോട്ടം ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ നായകന്‍റെ സബ്ജക്ടീവ് നോട്ടങ്ങളേക്കാള്‍ ക്യാമറയുടെ ഒബ്ജക്റ്റീവ് നോട്ടങ്ങളിലൂടെയും ഡീപ് ഫോക്കസ് നോട്ടങ്ങളിലൂടെയുമാണ്. ഇത് മൂലം കാണിക്ക്, നായകനെ താനുമായി താദാത്മ്യം പ്രാപിക്കാത്ത വേറിട്ട വിഷയി ആയാണ് അനുഭവപ്പെടുക. ഈ വേറിട്ട ഒന്നിനെ കഥയുടെ പരിണാമഗുപ്തിയില്‍ നിഗൂഢത നീക്കി അഴിച്ചെടുത്ത് പരപീഡനാത്മകമായ അനുഭൂതി നേടി ലിംഗഛേദന പേടി ഇല്ലാതാക്കുകയാണ് കാണി.

'ഇലവീഴാപൂഞ്ചിറ'യിലെ നായകന്‍ മധു അയാളുടെ മുഖത്തെ അസ്വസ്ഥതയും അന്ധാളിപ്പും കൊണ്ട് അയാളെക്കുറിച്ച് കാണിയില്‍ നിഗൂഢത സൃഷ്ടിക്കുന്നുണ്ട്. ഒപ്പം കഥ നടക്കുന്ന സ്ഥലകാലവും ആ നിലക്കാണ്. ആളൊഴിഞ്ഞ ഇടിമിന്നല്‍ ഭീഷണിയുള്ള മലമുകളിലെ പുല്‍മേട് നിഗൂഢതയുടെ ഭൂമികയാകുന്നു.ഇതിലേക്ക് കൂടുതല്‍ സമയവും ഒബ്ജക്റ്റീവ് ക്യാമറയുടെ ഡീപ് ഫോക്കസ് നോട്ടങ്ങള്‍ വരുന്നതോടെ കാണിക്ക് നായകനോടുള്ള തന്മയീ ഭാവം കുറയുന്നു. നായകനിലെ നിഗൂഢതയെ കഥയുടെ പരിണാമഗുപ്തിക്കൊപ്പം അഴിച്ച് നായകന് മേല്‍ പരപീഡനാത്കമായ ആനന്ദം കാണി കണ്ടെത്തുന്നു. 'ലീല'യിലെ കുട്ടിയപ്പനും സമാനമായ നിലയില്‍ തന്നെകുറിച്ച് നിഗൂഢതകള്‍ കാണിയില്‍ സൃഷ്ടിക്കുന്ന കഥാപാത്രമാണ്. ക്യാമറയുടെ നോട്ടം കൂടുതലായും ഒബ്ജക്റ്റീവ് ആയത് കൊണ്ട് തന്നെ കാണി അയാളെ അല്‍പം വേറിട്ടാണ് നോക്കുന്നത്.കഥയുടെ പരിണാമഗുപ്തി അയാളുടെ നിഗൂഢത നീക്കുമ്പോള്‍ കാണിക്ക് അയാളുടെ മേല്‍ പരപീഡനാത്മകമായ ആനന്ദം ലഭിക്കുന്നു. കാണിയുടെ ലിംഗപ്പേടി പരിഹരിക്കപ്പെടുന്നു. ഇവിടെ സിനിമയുടെ സ്ഥലകാല സംയുക്തങ്ങളും നോട്ടപ്രകാരവും ഉള്‍പ്പെടുന്ന സിനിമയുടെ രൂപം ലിംഗവുമായും പരിമിതിയുമായും ബന്ധപ്പെട്ട ചരിത്രബലങ്ങളില്‍ നിന്നുകൂടിയാണ് രൂപപ്പെടുന്നതെന്ന് മനസ്സിലാക്കാം. ലിംഗപ്രശ്നമുള്ളവരെ പരപീഡനാത്മകമായ നോട്ടത്തിലൂടെ അപമാനവീകരിക്കുന്ന ഒരു പ്രക്രിയ കൂടി അതിന്‍റെ ഭാഗമാണ്.

കഴിവില്ലാത്ത ആണുങ്ങള്‍; ഹെട്ടറോനോര്‍മേറ്റിവ് നിര്‍മിതി

ലൈംഗികതയുടെ സ്വാഭാവികവും പ്രാകൃതികവുമായ ഒരേയൊരുപ്രകടനം ഭിന്നവര്‍ഗ ലൈംഗികതയാണെന്ന (വലലേൃീലെഃൗമഹശ്യേ) മനോഭാവത്തിലധിഷ്ഠിതമായ ആശയമാണ് ഹെട്ടറോനോര്‍മേറ്റീവിറ്റി (ാലൃൃശമാംലയലെേൃ റശരശേീിമൃ്യ). ആണും പെണ്ണും തമ്മിലുള്ള ഭിന്നവര്‍ഗലൈംഗികബന്ധത്തെ (വലലേൃീലെഃൗമഹ) മാത്രമാണ് സ്വാഭാവികമായി ഹെട്ടറോനോര്‍മേറ്റിവ് സമൂഹം വിലയിരുത്തന്നത്. ലൈംഗികതയുടെ മറ്റെല്ലാ രൂപങ്ങളെയും വിമതസ്ഥലികളെയും അത് ന്യൂനീകരിക്കുന്നു. അവയെ ഭിന്നവര്‍ഗലൈംഗികതയുടെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ചോ ശ്രേണീകൃതയുക്തിയില്‍ താഴെ പ്രതിഷ്ഠിച്ചോ ആണ് ഈ പ്രക്രിയ.

ഹെട്ടറോനോര്‍മേറ്റിവിറ്റി മതത്തിന്‍റെയും മുതലാളിത്തത്തിന്‍റെയും പിതൃകേന്ദ്രീകരണത്തിന്‍റെയുമെല്ലാം (ുമൃശേമൃരവ്യ) ആവശ്യമാണ്. ഇവയെല്ലാം ചേര്‍ന്ന ആധുനികസമൂഹത്തിന്‍റെ അധികാരവ്യവഹാരത്തിന്‍റെ ആവശ്യമാണ്. പ്രത്യുല്‍പ്പാദനം സാധ്യമാകുക ഭിന്നവര്‍ഗലൈംഗികതയില്‍ നിന്നു മാത്രമാണ്. മതത്തിനാവശ്യം പ്രത്യുല്‍പാദനത്തിലൂടെ ലഭിക്കുന്ന കൂടുതല്‍ അനുയായികളാണ്. പിതൃകേന്ദ്രീകൃത സമൂഹത്തിനാവശ്യം സ്ത്രീകള്‍ പ്രസവവും കുട്ടികളെ വളര്‍ത്തലുമടക്കമുള്ള പരമ്പരാഗത  ലിംഗപദവിചുമതലകള്‍ നിറവേറ്റുന്നതിലൂടെ സ്ത്രീകളെ പലനിലയില്‍ ചുഷണം ചെയ്ത് സാധ്യമാക്കാവുന്ന പിതൃ(ആണ്‍) അനുകൂല സാമൂഹികഘടനയാണ്. ഹെട്ടറോ നോര്‍മേറ്റിവ് ലൈംഗികതക്കകത്തെ ഉദ്ധരിച്ചലിംഗം പിതൃഅധികാര ഘടനയിലെ ലിംഗപദവി വിഭജനപ്രകാരം ആണത്തത്തിന്‍റെ ഉറച്ച കരുത്തിനെയും, അതുപയോഗിച്ചുള്ള ലൈംഗികപ്രയോഗം  (ുലിലൃമേശേീി) വിധേയയായ സ്ത്രീയെ തുരന്നു കയറുന്ന അധികാരപ്രയോഗത്തിന്‍റെയും പ്രതീകവുമാകുന്നുണ്ട്. മുതലാളിത്തതിന് കൂടുതല്‍ സന്തതികളെന്നാല്‍ കൂടുതല്‍ തൊഴിലാളികളും വലിയ വിപണിയുമാണ്. (ഉത്തരാധുനിക ലിബറല്‍മുതലാളിത്തം വിമതലൈംഗികതയടക്കമുള്ള എതിര്‍സ്ഥാനങ്ങളെ കച്ചവടക്കണ്ണോടെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും പരമ്പരാഗത കുടുംബവിപണിയോട് കിടപിടിക്കുന്ന ലാഭസാധ്യത അതിനു കൈവന്നിട്ടില്ല)

അതുകൊണ്ട് തന്നെ ഇവയെല്ലാം ചേര്‍ന്നു ഭിന്നവര്‍ഗലൈംഗികതയെ ലൈംഗികതയുടെ സ്വാഭാവികക്രമമായി നിലനിര്‍ത്തുന്നു. ഭാഷയടക്കം സകലവ്യവഹാരങ്ങളും ഇതിന്‍റെ ഭാഗമാകുന്നു. മറ്റെല്ലാ ലൈംഗികസാധ്യതകള്‍ക്കും മേല്‍ ഭിന്നവര്‍ഗലൈംഗികതക്ക് മേല്‍ക്കോയ്മ (വലഴലാീി്യ) കൈവരുന്നു. പ്രത്യുല്‍പ്പാദനപരമല്ലാത്ത വിമതലൈംഗികതകളെ (ൂൗലലൃ) എതിര്‍ബലങ്ങളുടെ (ീുുീശെശേീിമഹ ളീൃരല) സമ്മര്‍ദ്ദഫലമായി അംഗീകരിക്കുന്ന ആധുനികസമൂഹത്തില്‍ പോലും, ഈ മേല്‍ക്കോയ്മ മൂലം ആളുകള്‍ ഭിന്നവര്‍ഗലൈഗികതയെ മാത്രം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു (രീാുൗഹീൃ്യെ വലലേൃീലെഃൗമഹശ്യേ). ലൈംഗികതയുടെ അടിസ്ഥാനം പ്രത്യുല്‍പ്പാദനമാകുന്നതോടെ പ്രത്യുല്‍പ്പാദനപരമല്ലാത്ത എല്ലാ ലൈംഗികസാധ്യതയും അപ്രസക്തവും കര്‍ത്തൃരഹിതവുമാകുന്നു. ഇത് വിമതലൈംഗികതയുടെ സാധ്യതകളെ എന്നപോലെ, ഭിന്നവര്‍ഗലൈംഗികതയുടെയും പ്രത്യുല്‍പ്പാദനേതര സാധ്യതകളെ നിരാകരിക്കുന്നു. ആ നിരാകരണത്തില്‍ നിന്നാണ് ലിംഗോദ്ധാരണക്കുറവെന്ന ശാരീരാകാവസ്ഥ 'കഴിവില്ലായ്മ' എന്ന സാമൂഹികനിര്‍മിതി ആയിത്തീരുന്നത്.

ആധുനികതയുടെ യുക്തികളും പുരുഷന്‍റെ കഴിവില്ലായ്മയും

പുരുഷന്‍റെ ലിംഗോദ്ധാരണം ആധുനികപൂര്‍വ്വഘട്ടത്തിലും (ുൃലാീറലൃി ുലൃശീറ) സാമൂഹിക വിചാരണക്ക് വിധേയമായിട്ടുണ്ട്. '12-ആം നുറ്റാണ്ടില്‍ ഗ്രാഷ്യന്‍ കാനോന്‍ നിയമങ്ങളനുസരിച്ച് പ്രായപൂര്‍ത്തിയായ ആണിന്‍റെ ഉദ്ധാരണപ്രവീണത പരസ്യമായി തെളിയിക്കേണ്ട കോടതികള്‍വരെ ഉണ്ടായിരുന്നു' (എതിരന്‍ കതിരവന്‍ 2016: 50-59). ഇത്തരം പ്രവണതകള്‍ ആധുനികപൂര്‍വ്വസമൂഹത്തില്‍ ലോകത്തിന്‍റെ പലകോണിലും കാണാം. എന്നാല്‍ ലിംഗോദ്ധാരണക്കുറവെന്ന ശാരീരികാവസ്ഥയെ സാമൂഹികമായ കഴിവില്ലായ്മയാക്കി മാറ്റുന്ന പ്രക്രിയ ശക്തിപ്പെടുന്നത് ആധുനികതയില്‍ (ാീറലൃിശ്യേ) തന്നെയാണ്. പിതൃഅധികാര (ുമൃശേമൃരവ്യ) മൂല്യങ്ങളെ മുതലാളിത്തലാഭേച്ഛ ശക്തിപ്പെടുത്തുന്നതു കൊണ്ടാണിത്.

ആധുനികതയുടെ അടിസ്ഥാനസ്വരൂപം തന്നെ ആ പ്രക്രിയക്കനുകൂലമായിരുന്നു. ആധുനികതയുടെ അടിസ്ഥാന പ്രവണതയായ ദ്വന്ദയുക്തി 'കഴിവില്ലായ്മയെയും' 'കഴിവില്ലാത്ത' ആണുങ്ങളെയും സൃഷ്ടിക്കുന്നതില്‍ പ്രധാനമാകുന്നുണ്ട്. ലിംഗോദ്ധാരണത്തെ ഉണ്‍മ (ഉണ്ടായിരിക്കല്‍)/അഭാവം എന്ന ദ്വന്ദത്തിലാണ് ആധുനികത വിവക്ഷിച്ചത്. ലിംഗോദ്ധാരണത്തിന്‍റെ ഉണ്‍മയെന്നാല്‍ ലൈംഗികതയുടെ ഉണ്‍മ, അഭാവം ലൈംഗികതയുടെ അഭാവം. അതുകൊണ്ട് തന്നെ ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ ഉദ്ധരിച്ച ലിംഗത്തിനപ്പുറമുള്ള ലൈംഗിക സാധ്യതകളെ ആധുനികത നിരാകരിക്കുന്നു. ദ്വന്ദത്തെ അടിസ്ഥാനപ്പെടുത്തി തന്നെ പ്രത്യുല്‍പാദനകേന്ദീകൃത ലൈംഗികതയായ ഭിന്നവര്‍ഗലൈംഗികത സ്വാഭാവികം, ബാക്കിയുള്ളതെല്ലാം അപരമെന്ന യുക്തി നിര്‍മിക്കുന്നു. ഇതിനൊപ്പം പ്രത്യുല്‍പാദനക്ഷമതയില്ലാത്ത ഭിന്നവര്‍ഗലൈംഗികതയുടെ തന്നെ വൈവിധ്യസാധ്യതകളും നിരാകരിക്കപ്പെടുന്നു. ഉദ്ധരിച്ച ലിംഗവുമായി പ്രത്യുല്‍പാദനത്തില്‍ നിര്‍വ്വാഹകത്വം വഹിക്കുന്ന പുരുഷന്‍ കര്‍ത്തൃത്വമുള്ളുവന്‍, അതിന് സാധിക്കാത്തവന്‍ 'കഴിവില്ലാത്തവന്‍' അഥവാ കര്‍ത്തൃത്വമില്ലാത്തവന്‍ എന്നതും ഇതെ ആധുനിക ദ്വന്ദയുക്തിയാണ് ശക്തിപ്പെടുത്തുന്നത്. 

ആധുനികതയുടെ മറ്റൊരു പ്രവണത കേന്ദ്രീകരണത്തമാണ്. അധികാരം ആധുനികതയില്‍ കേന്ദ്രീകരിച്ചത് മുതലാളിത്തസവര്‍ണ്ണപുരുഷന്‍റെ ശരീരത്തിലാണ്. മതത്തിന്‍റെയും പിതൃഅധികാരത്തിന്‍റെയും കമ്പോളത്തിന്‍റെയും ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സന്തതികളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഉദ്ധരിച്ച ലിംഗമുള്ള പുരുഷശരീരങ്ങള്‍ ഇതരശരീരങ്ങള്‍ക്ക് മേല്‍ അസന്തുലിതമായ മൂല്യനിര്‍ണയനത്തിലൂടെ ആധിപത്യം നേടി. ഇവിടെ ലിംഗപരിമിതി 'കഴിവില്ലായ്മ', 'റശമെയശഹശ്യേ' എന്നതിനേക്കാള്‍ 'ഉലയശഹശ്യേ' എന്ന വാക്ക് അര്‍ഹിക്കുന്നു. ഉലയശഹശ്യേ എന്ന വാക്കിന് ശാരീരികവും മാനസികവുമായ ദുര്‍ബലത എന്നതിനപ്പുറത്തേക്ക് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ദുര്‍ബലത എന്നും അര്‍ത്ഥമുണ്ട്. ആഗോളമായി ചില ശരീരങ്ങളുടെ ചിലവില്‍ മറ്റുശരീരങ്ങള്‍ പുരോഗതിയുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയാണിതെന്നും അത് മുതലാളിത്തത്തിന് അനുകൂലമാണെന്നും ജസ്ബിര്‍ പുവാര്‍ നിരീക്ഷിക്കുന്നു (ഖമയെശൃ ുൗമൃ, 2012:153). ആധുനികതയുടെ പല ഘടകങ്ങളും അടിസ്ഥാനപ്പെട്ടിരിക്കുന്നത് ചില ശരീരങ്ങള്‍ക്ക് ഇതര ശരീരങ്ങള്‍ക്ക് മേല്‍ അസന്തുലിതമായ മൂല്യം നിര്‍ണ്ണയിക്കുന്നതിലാണെന്ന സങ്കല്‍പ്പനത്തെ പിന്തുടര്‍ന്ന് അത് എങ്ങനെ സംഭവിക്കുന്നുവെന്ന് പരിമിതിപഠനം അന്വേഷിക്കുന്നു. മുതലാളിത്തസവര്‍ണ്ണമതപുരുഷന്‍ തന്‍റെ ലിംഗോദ്ധാരണശേഷി മുന്‍നിര്‍ത്തി, ശേഷിയില്ലാത്ത പുരുഷനുമേല്‍ ആധിപത്യം സൃഷ്ടിക്കുന്ന കഴിവുള്ളവന്‍/കഴിവില്ലാത്തവന്‍ എന്ന ദ്വന്ദത്തെ സാധ്യമാക്കുന്നത് മുദ്രകുത്തലിലൂടെയാണ് (ശെേഴാമശ്വേമശേീി).  ആധിപത്യമുള്ള സമൂഹത്തിന്‍റെ മൂല്യങ്ങളുടെ വിലയിരുത്തലാകും മുദ്രകുത്തലുകളെന്ന് ലെറിറ്റ എം കോള്‍മാന്‍ പറയുന്നു. (ഘലിിമൃറ ഷ.  ഉമ്ശെ (ഋറശ.), 2006: 141).

ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ കര്‍ത്തൃത്വം നിരാകരിക്കാന്‍ ആധുനികത അതിന്‍റെ ജനകീയ കലാമാധ്യമമായ സിനിമയെയും സാംസ്കാരിക ഉല്‍പ്പാദനത്തെയും ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും മലയാളസിനിമക്കും വേറിട്ടൊരു സ്ഥാനമില്ല. മുദ്രകുത്തലിന്‍റെ ഭാഗമായാണ് ചികിത്സിച്ചു മാറ്റാന്‍ വലിയ സാധ്യതയുള്ള ലിംഗോദ്ധാരണക്കുറവെന്ന രോഗത്തെ മേല്‍ വിശകലനം ചെയ്ത സിനിമകളെല്ലാം മാറാരോഗമായി ചിത്രീകരിക്കുന്നത്, ലിംഗോദ്ധാരണക്കുറവുള്ള പുരുഷന് അനേകം ലൈംഗികാകനന്ദ സാധ്യതകള്‍ ഉണ്ടായിരിക്കെ ലിംഗോദ്ധാരണക്കുറവ് സംഭവിക്കുന്നതോടെ പുരുഷന്‍റെ എല്ലാതരം ലൈംഗികസാധ്യതയും ഇല്ലാതാകുന്നുവെന്നു രൂപപരമായി മുദ്രകുത്തുന്നത്, ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്മാര്‍ ക്രൂരരും കൊലപാതകികളും കൊലപാതകം ചെയ്യപ്പെടേണ്ട വിധം നിന്ദ്യരുമാണെന്നു മുദ്രകുത്തുന്നത്. ഈ മുദ്രകുത്തലുകളിലൂടെ സിനിമ, ലിംഗോദ്ധാരണക്കുറവെന്ന ശാരീരിക പരിമിതിയെ 'കഴിവില്ലായ്മ'യാക്കി മാറ്റുന്ന സാമൂഹികപ്രക്രിയയുടെ ഭാഗമായിത്തീരുന്നു.

ക്രിപ് തിയറി: അപരസ്ഥലിയുടെ അട്ടിമറി 

വിമതലൈംഗികതയുടെ (ൂൗലലൃ) ആശയങ്ങളുമായുള്ള സംവാദാത്മകബന്ധത്തിലൂടെ പരിമിതിയെ വേറിട്ടൊരു കാഴ്ചപ്പാടില്‍ നോക്കാനുള്ള പരിമിതിപഠനത്തിന്‍റെ ശ്രമമാണ് ക്രിപ് തിയറി (രൃശു വേലീൃ്യ). ക്വിയര്‍ തിയറിയുടെ ധാരണകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പരിമിതിയെ (ശാുമശൃാലിേ) വിലയിരുത്താനാണ് ക്രിപ് തിയറി ശ്രമിക്കുന്നത്. ക്രിപ് എന്ന വാക്കില്‍ തന്നെ അതുണ്ട്. 'നൊണ്ടി' എന്നൊക്കെ അര്‍ത്ഥം വരുന്ന ഈ പദം ശാരീരിക പരിമിതികളുള്ളവരെ പരിഹസിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. ആ വാക്കിനെ തന്നെ ശാരീരികമായ വിവേചനങ്ങളെ തടയാനുള്ള സ്വത്വരാഷ്ട്രീയ പ്രതിരോധമായി ഉപയോഗിക്കുന്നു. ലൈംഗികന്യൂനപക്ഷങ്ങളെ പരിഹസിക്കാന്‍ ഉപയോഗിച്ച ക്വിയര്‍ എന്ന പദത്തെ ലൈംഗികന്യൂനപക്ഷങ്ങള്‍ തങ്ങളുടെ രാഷ്ട്രീയപ്രതിരോധ അടയാളമായി സ്വീകരിച്ചതിന് സമാനമാണിതും.

څഇൃശു ഠവലീൃ്യ: ഈഹൗൃമേഹ ടശഴിെ ീള ഝൗലലൃിലൈ മിറ ഉശമെയശഹശ്യേچ എന്ന റോബര്‍ട്ട് മക്രൂവറുടെ പഠനം ക്രിപ് തിയറിയെ വിശദീകരിക്കുന്നുണ്ട്. നിര്‍ബന്ധിത ഭിന്നവര്‍ഗലൈംഗികതയെ (രീാുൗഹീൃ്യെ വലലേൃീലെഃൗമഹശ്യേ) ഉല്‍പ്പാദിപ്പിക്കുന്ന വ്യവസ്ഥ, സമാനമായി നിര്‍ബന്ധിത യുക്തശരീരത്തെയും (രീാുൗഹീൃ്യെ മയഹലയീറശലറിലൈ) ഉല്‍പ്പാദിപ്പിക്കുന്നു. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ക്വിയര്‍ ആവുക എന്നതിനെ ഒരു വ്യക്തിയിലെ വൈകല്യം എന്ന നിലക്കാണ് സമൂഹം കണക്കാക്കുന്നത്. വൈകല്യമുള്ളവരെ ക്വിയര്‍ അഥവാ വിചിത്രം എന്ന നിലക്കാണ് സമൂഹം പരിഗണിക്കുന്നത്. സ്വവര്‍ഗലൈംഗികതയെ (വീാീലെഃൗമഹശ്യേ) ഭിന്നവര്‍ഗലൈംഗികതക്ക് താഴെ പ്രതിഷ്ഠിച്ചു ഭിന്നവര്‍ഗലൈംഗികതയെ സ്വാഭാവികവത്ക്കരിക്കും  (ചീൃാമഹശലെ) പോലെ, പരിമിതിയില്ലാത്ത ശരീരം എന്ന സങ്കല്‍പ്പനത്തിന് അപരസ്ഥാനത്തു പരിമിതിയുള്ള ശരീരത്തെ പ്രതിഷ്ഠിച്ചു, 'നോര്‍മല്‍' എന്നൊരു സാങ്കല്‍പ്പിക വ്യവഹാരത്തിലൂടെ നിര്‍ബന്ധിത യുക്തശരീരത്തെ സൃഷ്ടിക്കുന്നുവെന്നും മക്രുവര്‍ നിരീക്ഷിക്കുന്നു. അഥവാ എല്ലാവരും യുക്തമെന്ന് ഗണിക്കപ്പെടുന്ന 'നോര്‍മല്‍' ശരീരത്തെ നിര്‍ബന്ധമായും സ്വാംശീകരിക്കണമെന്ന നിര്‍ബന്ധിതാവസ്ഥ വ്യവസ്ഥ സൃഷ്ടിക്കുന്നു.

ക്രിപ്പ് തിയറിക്ക് പല പരിമിതികളുണ്ട്. ക്രിപ് തിയറിയെ ക്വിയര്‍ തിയറിക്കു സമാനമായൊരു വ്യവഹാരമായി പരിഗണിക്കുന്നതില്‍ ആശയപരവും പ്രയോഗപരവുമായ പല വൈചിത്ര്യങ്ങളുണ്ട്. ക്വിയര്‍ എന്ന അവസ്ഥയെ പരിമിതി (ശാുമശൃാലിേ) എന്ന നിലക്ക് സമൂഹം വിവക്ഷിക്കുന്നതാണെങ്കില്‍, അംഗപരിമിതരില്‍ പരിമിതി ഭൗതിക യാഥാര്‍ത്ഥ്യമാണ്. എങ്കിലും പരിമിതിയുള്ള ശരീരത്തെ 'നോര്‍മല്‍' എന്ന പൂര്‍ണ്ണ ശരീരസങ്കല്‍പ്പനത്തിന് അപരസ്ഥാനത്ത് നിര്‍ത്തുന്നതിനെ നിരാകരിക്കുന്ന ക്രിപ് നിലപാട് പ്രസക്തമാണ്. നോര്‍മല്‍ എന്ന സങ്കല്‍പ്പനത്തെ റദ്ധ് ചെയ്താണ് മക്രൂവര്‍ ഇതിന് ശ്രമിക്കുന്നത്. നോര്‍മല്‍ എന്ന് വിളിക്കാവുന്ന ശാരീരികാവസ്ഥയില്ലെന്ന് മക്രൂവര്‍ വാദിക്കുന്നു. ഇതിനായി ജൂഡിത്ത് ബട്ട്ലറെ മക്രൂവര്‍ ഉപയോഗിക്കുന്നു. ബട്ട്ലര്‍ ലിംഗപദവിയുടെ കാര്യത്തില്‍ സൂചിപ്പിച്ചത് പോലെ, ശാരീരികശേഷിയുടെ കാര്യത്തിലും ആര്‍ക്കും 'നോര്‍മല്‍' എന്ന അവസ്ഥ സ്വയത്തമാക്കാനാകില്ലെന്നും അതിനുള്ള ശ്രമം കോമഡിയായിപ്പോകുമെന്നും മക്രുവര്‍ നിരീക്ഷിക്കുന്നു.

ബ്യൂട്ടിഫുള്‍: യുക്തശരീര ഭിന്നവര്‍ഗലൈംഗികതയുടെ നിര്‍മിതി 

നിര്‍ബന്ധിത ഭിന്നവര്‍ഗലൈംഗികതയും നിര്‍ബന്ധിതയുക്തശരീരവും ശേഷിയുള്ള ശരീരത്തിനും ഭിന്നവര്‍ഗലൈംഗികതക്കും അധീശപരമായ സ്ഥാനം നിര്‍ണ്ണയിക്കുന്നത് 'ബ്യൂട്ടിഫുള്‍' (2011) എന്ന മലയാളസിനിമയില്‍ കാണാം. നായകരായ സ്റ്റീഫന്‍ ലൂയിസിനും (ജയസൂര്യ) ജോണിനുമിടയില്‍ (അനൂപ് മേനോന്‍) സ്വവര്‍ഗ്ഗാനുരാഗ വ്യവഹാരങ്ങളുടെ അടിയൊഴുക്കുകള്‍ പരോക്ഷമായി സിനിമ ദൃശ്യവത്ക്കരിക്കുന്നുണ്ട്. അംഗപരിമിതിയുള്ള സ്റ്റീഫന് വേണ്ടി പാട്ടുപാടാന്‍, ജോണിനെ സ്റ്റീഫന്‍റെ സഹായി കമലു (നന്ദു) ക്ഷണിക്കുന്നത് ജോണിന് സ്റ്റീഫനോടുള്ള പ്രത്യേക 'ഇഷ്ടം' മുന്‍നിര്‍ത്തിയാണ്. വേറെ പാട്ടുകാരെ കിട്ടാത്തത് കൊണ്ടല്ലെന്നും തന്നോടും തന്‍റെ പാട്ടിനോടും സ്റ്റീഫന് തോന്നിയ ഇഷ്ടം കൊണ്ടാണ് സ്റ്റീഫന്‍ ജോണിനെ തന്‍റെ പാട്ടുകാരനായി ലഭിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സഹായി പറയുന്നു.

സ്റ്റീഫന്‍റെയും ജോണിന്‍റെയും ആദ്യസമാഗമത്തെ സിനിമ അവതരിപ്പിച്ചിരിക്കുന്നത് പ്രണയരംഗാവിഷ്ക്കരണങ്ങളുടെ വാര്‍പ്പ് സിനിമാവ്യാകരണത്തിനകത്താണ്. അവര്‍ ഹസ്തദാനം ചെയ്യുമ്പോള്‍ വിരലുകള്‍ ചേരുന്നതിന്‍റെ, വിരലുകള്‍ വേര്‍പ്പെടുന്നതിന്‍റെ, രണ്ടുപേരുടെയും മുഖത്തെ പുഞ്ചിരിയുടെ, ക്ലോസപ്പ് (രഹീലെ ൗു) ഷോട്ടുകള്‍ കാണാം. പശ്ചാത്തലത്തില്‍ ടിവിയില്‍ 'ഷോലെ' (1975) സിനിമ കളിക്കുന്നുണ്ട്. 'ഷോലെ'യിലെ പരോക്ഷ സ്വവര്‍ഗ്ഗാനുരാഗാവിഷ്ക്കരണമെന്ന രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള, നായകരിലൊരാളായ ജൈയുടെ (അമിതാഭ് ബച്ചന്‍) മരണസമയത്ത് ജൈയും ഇതരനായകനായ വീരുവും (ധര്‍മ്മേന്ദ്ര) പ്രകടിപ്പിക്കുന്ന അതിവൈകാരിക ആലിംഗനത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും രംഗങ്ങള്‍, സ്റ്റീഫന്‍റെയും ജോണിന്‍റെയും ഹസ്തദാനത്തിനിടയില്‍ ഇന്‍സേര്‍ട്ട് (ശിലെൃേ) ഷോട്ടുകളായി വരുന്നു. 'ഷോലെ'യിലെ സ്വവര്‍ഗ്ഗാനുരാഗ സ്വഭാവമുള്ള സൗഹൃദത്തെ പോഷിപ്പിച്ച 'യേ ദോസ്ത്തി' എന്ന ഗാനവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. സിനിമാവ്യാകരണത്തിന്‍റെ ചരിത്രപരതയെ ഉപയോഗപ്പെടുത്തി, സ്റ്റീഫന്‍റെയും ജോണിന്‍റെയും ബന്ധത്തിന് വിമതാനുരാഗ (ൂൗലലൃ) സ്വഭാവങ്ങളുണ്ടെന്ന് പരോക്ഷമായി, എന്നാല്‍ അത്ര പരോക്ഷമല്ലാതെ സിനിമ പ്രഖ്യാപിക്കുന്നു. പിന്നീട് മഴനനഞ്ഞാസ്വദിക്കുന്ന സ്റ്റീഫനെ ജോണ്‍ ആര്‍ദ്രമായി തലോടുന്ന രംഗവും സിനിമയിലുണ്ട്. സിനിമ അവസാനിക്കുന്നതും നായികയെ പഴിച്ച് മഴയാസ്വദിക്കുന്ന ഇവര്‍ രണ്ടുപേരും മാത്രമുള്ള ഫ്രെയിമിലാണ്. ഇരുവരുടെയും നോട്ടങ്ങളെയും ശരീരഭാഗങ്ങളെയും സബ്ജക്ടീവ് ക്യാമറയുടയും ക്ലോസപ്പിന്‍റെയും ഉപയോഗത്തിലൂടെ കാണിക്കും കഥാപാത്രത്തിനും രതിപരമായ നോട്ടത്തിന്‍റെ ആനന്ദം നല്‍കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിനിമ അതിന്‍റെ സഞ്ചാരപഥത്തിലുടനീളം സ്വവര്‍ഗ്ഗവ്യവഹാരങ്ങളെ പരോക്ഷമായി തന്നെ നിര്‍ത്താനും, പരസ്യസഞ്ചാരം ഭിന്നവര്‍ഗലൈംഗികതയിലൂടെയാക്കാനും ശ്രദ്ധിക്കുന്നുണ്ട്. 

സിനിമയില്‍ ഭിന്നവര്‍ഗതാല്‍പ്പര്യം 'നോര്‍മല്‍' എന്നു വിളിക്കപ്പെടുന്ന ശരീരമുള്ള ജോണിന് മാത്രമല്ല, ശാരീരിക പരിമിതിയുള്ള സ്റ്റീഫനുമുണ്ട്. സ്റ്റീഫന്‍റെ ലൈംഗികാവയവം ചലനമറ്റതാണെന്ന് ഒരു ഘട്ടത്തില്‍ സൂചിപ്പിക്കുന്ന സിനിമ, പക്ഷേ സ്റ്റീഫന്‍റെ ഭിന്നവര്‍ഗ ലൈംഗിക താല്‍പര്യങ്ങള്‍ പലപ്പോഴായി അടയാളപ്പെടുത്തുന്നുണ്ട്. സ്റ്റീഫന്‍ വേലക്കാരികളായ സ്ത്രീകളോട് ശൃംഗരിക്കുന്നതിന്‍റെയും അവരുടെ ആകാരവടിവും ഗന്ധവും ആസ്വദിക്കുന്നതിന്‍റെയും നിരവധി ആണ്‍നോട്ട (ാമഹല ഴമ്വല) രംഗങ്ങള്‍ കാണാം. സ്റ്റീഫനു ഭിന്നവര്‍ഗപരമായ ലൈംഗികാസ്വാദനം സാധ്യമെന്ന് വ്യക്തം. സിനിമയുടെ ആദ്യഘട്ടത്തില്‍ നായികയായ അഞ്ജലിയോട് (മേഖനാരാജ്) സ്റ്റീഫനും ജോണിനും താല്‍പ്പര്യമുണ്ട്. അഞ്ജലിയെ കാണുമ്പോഴും അവളുടെ സാമിപ്യത്തിലും ഇരുവരും ഒരുപോലെ പ്രണയപരവശരാകുന്നു. എന്നാല്‍ കഥാവളര്‍ച്ചയില്‍ സിനിമയുടെ സഞ്ചാരപഥം ചെന്നെത്തുന്നത് 'നോര്‍മല്‍' ശരീരമുള്ള ജോണിന്‍റെ പ്രണയത്തെ മാത്രം സാധൂകരിച്ചാണ്. ജോണിന്‍റെ അഞ്ജലിയോടുള്ള താല്‍പ്പര്യം ഉള്‍ക്കൊണ്ട്, അതില്‍ ആനന്ദിച്ചു സ്വയം മാറിനില്‍ക്കുന്ന നിലയിലേക്ക് സ്റ്റീഫന്‍ മാറുന്നു. സിനിമാഭാഷ്യത്തിനകത്ത് മാറിനില്‍ക്കല്‍ ഒരുസംഭവം പോലുമാകാത്ത വിധം സ്വാഭാവികമായാണ് അവതരിപ്പിക്കപ്പെടുന്നത്.  

പ്രണയിക്കാനുള്ള ആത്യന്തികമായ യോഗ്യത ശേഷിയുള്ള 'നോര്‍മല്‍' ശരീരത്തിനുള്ളതാണെന്നും ലൈംഗിക ആനന്ദം ലിംഗോദ്ധാരണശേഷിയുള്ള ശരീരത്തിന് മാത്രം അര്‍ഹതപ്പെട്ടതാണെന്നുമുള്ള ശേഷിവാദപരമായ (മയഹലശാെ) സാംസ്കാരിക യുക്തിയാണ് സിനിമ ഉല്‍പ്പാദിപ്പിക്കുന്നത്. 'അനങ്ങേണ്ടതൊന്നും അനങ്ങാത്ത' സ്റ്റീഫന് പ്രണയ-ലൈംഗിക ആനന്ദത്തിന് അര്‍ഹതയില്ല. വിമതതാല്‍പ്പര്യങ്ങളെ പ്രതലത്തില്‍ ഒതുക്കിയ സിനിമ, ഭിന്നവര്‍ഗലൈംഗിക താല്‍പ്പര്യത്തെ ശേഷിയുള്ള 'നോര്‍മല്‍' ശരീരത്തിന്‍റെ മാത്രം അവകാശമാക്കുകയാണ്. ഒരേ സമയം നിര്‍ബന്ധിത ഭിന്നവര്‍ഗലൈംഗികതയും നിര്‍ബന്ധിതയുക്തശരീരവും ഇവിടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഇവയുടെ സമന്വയത്തില്‍ നിന്നും യുക്തശരീര ഭിന്നവര്‍ഗ ലൈംഗികതയെന്ന (മയഹല യീറശലറ വലലേൃീലെഃൗമഹശ്യേ) അധീശരൂപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

കഴിവില്ലാത്ത പുരുഷന്‍റെ വിമോചനസ്ഥാനങ്ങള്‍

ഹെട്ടറോനോര്‍മേറ്റീവായ ലൈംഗികസങ്കല്‍പ്പനത്തെ അട്ടിമറിക്കുന്ന വിമതലൈംഗികതക്കകത്തും നോര്‍മല്‍ ശരീരത്തെ അപനിര്‍മ്മിക്കുന്ന ക്രിപ് മുന്നേറ്റത്തിലും ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ വിമോചനസ്ഥാനം ആരായാനായേക്കാം. ലിംഗോദ്ധാരണത്തിന്‍റെ അഭാവത്തിലും സാധ്യമാകുന്ന ലൈംഗിക സാധ്യതകളെ കേവലം പരിമിതികള്‍ക്കുള്ളിലെ സാധ്യത എന്നതിനപ്പുറം, വിമതലൈംഗികതയായോ, അതിനു സമാനമായ വ്യവഹാരമായോ പരിഗണിക്കേണ്ടതുണ്ട്. അപ്പോഴാണ് ലിംഗോദ്ധാരണക്കുറവ് സാമൂഹികമായ കഴിവില്ലായ്മ ആകാതെയും കര്‍ത്തൃനിരാസത്തിനുള്ള ഉപാധിയാകാതെയും മാറുക. ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ ലൈംഗികാനന്ദത്തിന് സാധുത കൈവരിക. ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍ ലിംഗോദ്ധാരണശേഷിയുള്ള പുരുഷന്‍റെ അപരമാകാത്ത തരം ലൈംഗികനിര്‍വാഹകത്വം സ്വാംശീകരിക്കുക.

പരിമിതിയുള്ള (ശാുമശൃാലിേ) ശരീരത്തെ, 'നോര്‍മല്‍' എന്ന് വിളിക്കപ്പെടുന്ന ശരീരസങ്കല്‍പ്പനത്തിന്‍റെ കീഴാളതയില്‍നിന്നും അപരസ്ഥാനത്തുനിന്നും വിമോചിപ്പിച്ചു കൊണ്ടുള്ള നോട്ടങ്ങള്‍ നിര്‍ബന്ധിത യുക്തശരീര(രീാുൗഹീൃ്യെ മയഹലയീറശലറിലൈ)ത്തെ ശിഥിലീകരിക്കും. അത്തരം ശ്രമങ്ങള്‍ പുരുഷന്‍റെ ലിംഗോദ്ധാരണക്കുറവുമായി നേരിട്ട് സംവദിക്കുന്ന രീതിയില്‍ മലയാള സിനിമയില്‍ കാര്യമാത്രപ്രസക്തിയോടെ സംഭവിച്ചിട്ടില്ല. എങ്കിലും അതിന്‍റെ പ്രാരംഭരൂപങ്ങളായി പരിഗണിക്കാവുന്ന ചില പ്രവണതകള്‍ 'ലീല'(2016)യിലുണ്ട്. നായകനായ കുട്ടിയപ്പന്‍ (ബിജുമേനോന്‍) ഉദ്ധരിക്കാത്ത തന്‍റെ ലിംഗത്തിനപ്പുറത്തേക്ക് ലൈംഗികാനന്ദ സാധ്യതകള്‍ ആരായുന്നു. വേശ്യയായ പെണ്‍കുട്ടിയെ ഭോഗിക്കാനായി വിളിച്ചുവരുത്തി, മരിച്ചു കിടക്കുന്ന അച്ഛന്‍റെ കരയുന്ന മകളായി അഭിനയിപ്പിക്കുന്ന, അച്ഛനായി സ്വയം അഭിനയിക്കുന്ന, ഉഷയെ (കവിതാനായര്‍) മേലുമുഴുവന്‍ എണ്ണതേപ്പിച്ച് തുണിയില്ലാതെ നൃത്തം ചെയ്യിപ്പിക്കുന്ന കുട്ടിയപ്പന്‍, റോള്‍പ്ളേയിലൂടെ (ൃീഹലുഹമ്യ) ലൈംഗികാനന്ദം നേടാനാണ് ശ്രമിക്കുന്നത്. ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ ലൈംഗികസാധ്യതകളുടെ അടയാളപ്പെടുത്തലാണിത്. എങ്കിലും ഇതിനെയും ലിംഗോദ്ധാരണക്കുറവുള്ള മനുഷ്യരുടെ ലൈംഗികസാധ്യതകളുടെ പൂര്‍ണ്ണമായ ദൃശ്യപ്പെടുത്തലെന്ന് ഗണിക്കാനാകില്ല. ലിംഗോദ്ധാരണക്കുറവുള്ള മനുഷ്യരുടെ വേഴ്ചയില്‍ നിന്നും കാണിയിലേക്ക് ആനന്ദത്തെ ഉല്‍പ്പാദിപ്പിക്കാനുതകുന്ന രൂപപരമായ സാധ്യത ആ രംഗങ്ങള്‍ക്കില്ലാത്തതു കൊണ്ടാണിത്. സബ്ജക്ടീവ് ഷോട്ടുകളോ ക്ലോസപ്പുകളോ ഉപയോഗിച്ച് ഈ രംഗങ്ങളില്‍ നിന്നും കാണിക്ക് ആനന്ദം നല്‍കാനും നായകനുമായി താദാത്മ്യം കണ്ടെത്താനുമുള്ള രൂപപരമായ സാധ്യത ഒരുക്കാന്‍ സിനിമകള്‍ക്കാകേണ്ടതുണ്ട്.

ലിംഗോദ്ധാരണക്കുറവുള്ള മനുഷ്യരുടെ ലൈംഗികസാധ്യതകള്‍ ദൃശ്യവത്ക്കരിക്കപ്പെടുകയും അത് സാംസ്കാരികതയിലേക്ക് ആനന്ദത്തെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുമ്പോഴാണ് സിനിമയിലെ ലിംഗോദ്ധാരണക്കുറവുള്ള പുരുഷന് കര്‍ത്തൃത്വമുണ്ടാകുന്നത്. പ്രത്യുല്‍പാദനേതരലൈംഗികതയെ പ്രത്യുല്‍പാദന കേന്ദ്രീകൃതമായ ഭിന്നവര്‍ഗലൈംഗികതക്ക് അപരസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന, നോമര്‍മലെന്ന സങ്കല്‍പ്പനശരീരത്തിന് അപരസ്ഥാനത്ത് പരിമിതിയുള്ള ശരീരത്തെ പ്രതിഷ്ഠിക്കുന്ന, സങ്കീര്‍ണമായ സാമൂഹിക-സാംസ്ക്കാരിക അധികാര ബന്ധത്തെ അപനിര്‍മിക്കുമ്പോഴാണ് അത് സംഭവ്യമാവുക. പരിമിതി ഒരു 'കഴിവില്ലായ്മ' ആകാതിരിക്കുക. 

പുരുഷലൈംഗികതയെ പ്രശ്നവല്‍ക്കരിച്ചുകൊണ്ട് പിതൃഅധികാരപരവും മുതലാളിത്ത അധിഷ്ഠിതവുമായ സമൂഹത്തിന്‍റെ വൈരുദ്ധ്യങ്ങള്‍ക്കുള്ള പ്രതീകാത്മക പരിഹാരം കാണാനുള്ള ശ്രമമാണ് മലയാളസിനിമകളില്‍ കാണുന്നത്. ആ നിലയ്ക്ക് പ്രസ്തുത വൈരുദ്ധ്യങ്ങള്‍ക്കുള്ള വ്യവസ്ഥാപിത പരിഹാരങ്ങളോടനുബന്ധിച്ച് മാത്രമാണ് മേല്‍ വിശദീകരിച്ച വിമോചനസ്ഥാനങ്ങള്‍ക്ക് സാധുതയുള്ളത്.

ഉപസംഹാരം 

മലയാളസിനിമ എക്കാലത്തും ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ കര്‍ത്തൃത്വത്തെ നിരാകരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ അത് സാധ്യമാക്കിയത് ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍മാരെ അദൃശ്യവല്‍ക്കരിച്ചായിരുന്നു. പില്‍ക്കാലത്തുണ്ടായ രാഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങള്‍ മൂലം ലിംഗോദ്ധാരണക്കുറവുള്ള പുരുഷന് 2010 -ന് ശേഷമുള്ള മലയാള സിനിമയില്‍ താരതമ്യേന കൂടുതല്‍ ദൃശ്യത ലഭിച്ചു. ഈ ഘട്ടത്തിലും ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍ മലയാള സിനിമയില്‍ കര്‍ത്തൃനിരാസിതനാണ്. ലിംഗോദ്ധാരണക്കുറവ് ചികിത്സയില്ലാത്ത മാറാരോഗമാണ്, ലിംഗോദ്ധാരണക്കുറവുള്ള പുരുഷന് ലൈംഗികാനന്ദം സാധ്യമല്ല, ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍മാര്‍ കൊലപാതകികളും ക്രൂരന്‍മാരുമാണെന്നെല്ലാമുള്ള മുദ്രകുത്തലിലൂടെയാണ് കര്‍ത്തൃനിരാസം സാധ്യമാക്കുന്നത്. പുരുഷകാണിയില്‍ ലിംഗച്ഛേദനാഭയം ഉണര്‍ത്തുന്ന തരത്തിലാണ് ലിംഗോദ്ധാരണക്കുറവുള്ള പുരുഷനെ സിനിമ രൂപപരമായി പ്രതിഷ്ഠിക്കുന്നുത്. ഹെട്ടറോനോര്‍മേറ്റീവിറ്റിയുടെയും മുതലാളിത്ത ആധുനികതയുടേയും അധികാരയുക്തികളാണ് ഈ നിരാസത്തെ നിര്‍ണയിക്കുന്നത്. 

ലിംഗോദ്ധാരണക്കുറവുള്ള പുരുഷന് മലയാള സിനിമയില്‍ കര്‍ത്തൃത്വവും വിമോചനസ്ഥാനവും ലഭിക്കുക, ലിംഗോദ്ധാരണക്കുറവുള്ള പുരുഷന്‍റെ  സിനിമയിലെ പ്രകടനങ്ങളില്‍ നിന്നും കാണിക്ക് ആനന്ദം ലഭിക്കുന്ന നിലയില്‍ സിനിമ രൂപപരമായി നവീകരിക്കപ്പെടുമ്പോഴാണ്. അതിന്‍റെ പ്രാരംഭ ദിശയില്‍ മാത്രമാണ് മലയാളസിനിമ നിലവില്‍ എത്തിയിട്ടുള്ളത്.

കുറിപ്പുകള്‍ 

1 ദൃശ്യാനന്ദവും ആഖ്യാന സിനിമയും (്ശൗമെഹ ുഹലമൗൃലെ മിറ ിമൃൃമശ്ലേ രശിലാമ) എന്ന ലേഖനത്തില്‍ ലക്കാന്‍റെ കണ്ണാടി ഘട്ടത്തിലെ കുട്ടികളെ സംബന്ധിക്കുന്ന മനഃശാസ്ത്ര സിദ്ധാന്തങ്ങളെ ഉപയോഗിച്ച് എങ്ങനെയാണ് സിനിമയിലെ നായകന്‍ കാണിയുടെ ആദര്‍ശ ബിംബമാകുന്നതെന്ന് ലോറ മല്‍വി വിശദീകരിക്കുന്നു. 6-18 മാസം പ്രായമുള്ള കുട്ടികള്‍ കണ്ണാടിയില്‍ തന്‍റെ പ്രതിബിംബം കണ്ട് രസിക്കുന്നു, തന്നെ തിരിച്ചറിയുന്നു. തന്‍റെ തന്നെ ആദര്‍ശ ബിംബമാണതെന്നും തനിക്ക് സാധ്യമല്ലാത്തത് അതിന് ചെയ്യാനാകുമെന്നും കരുതി ആത്മരതിയോടെ ആദര്‍ശബിംബമായി കണ്ട് പ്രതിബിംബത്തോട് കുട്ടി താദാത്മ്യപ്പെടുന്നു.
സമാനമായി കാണി നായകനെ ആദര്‍ശബിംബമായി കണ്ട് ആത്മരതിയോടെ താദാത്മ്യം പ്രാപിക്കുന്നു.
സിനിമയിലെ മൂന്ന് തരം നോട്ടങ്ങിലൂടെ സ്ത്രീയെ വസ്തുവത്ക്കരിച്ച് ുമശ്ലൈ ആയും പുരുഷനെ നിര്‍വാഹകത്വമുള്ള മരശ്ലേ ആയും അവതരിപ്പിക്കുന്നതായും ലോറ മല്‍വി വിശദീകരിക്കുന്നു (ഘമൗൃമ ങൗഹ്ല്യ,  1989).
2 സിനിമ കാണുന്ന കാണിക്ക് ഒരു തരം ഒളിഞ്ഞു നോട്ടത്തിന്‍റെ ആനന്ദമാണ് ലഭിക്കുന്നതെന്ന് ലോറ മല്‍വി നിരീക്ഷിക്കുന്നു. ഫ്രോയിഡിന്‍റെ സ്കോപോഫീലിയ എന്ന സങ്കല്പനത്തെ ഇതിനായി ഉപയോഗിക്കുന്നു. തിയ്യേറ്ററിലെ ഇരുട്ടിലിരുന്ന് ഒളിഞ്ഞു നോട്ടത്തിന്‍റെ ആനന്ദത്തോടെ വെളിച്ചമുള്ള സ്ക്രീനിലെ ചിത്രങ്ങള്‍ കാണി കാണുന്നു. ഇതൊരു തരം ലൈംഗിക ആനന്ദം കൂടിയാണ് (ഘമൗൃമ ങൗഹ്ല്യ,  1989).
3 സ്ത്രീയുടെ സാന്നിധ്യം പുരുഷനില്‍ ലിംഗഛേദനാഭയം ഉണര്‍ത്തുമെന്നും പുരുഷന്‍ ഇത് മറികടക്കുന്നത് സ്ത്രീയെ കുറ്റാന്വേഷണം ചെയ്തും നിഗൂഢതകള്‍നീക്കിയും നിയന്ത്രിച്ചും പരപീഡനാത്മകമായ (മെറശശെേര) ആനന്ദം കണ്ടെത്തിയാണെന്നും ലോറ മല്‍വി നിരീക്ഷിക്കുന്നു. ലിംഗഛേദനാഭയം (castration fear)  ഫ്രോയിഡ് അവതരിപ്പിച്ച മനഃശാസ്ത്ര സങ്കല്‍പ്പമാണ്. തന്‍റെ ലിംഗം പിതാവ് ഛേദിക്കുമോ എന്ന കുട്ടിയുടെ ഭയമാണിത്. ആണധികാരസമൂഹത്തില്‍ തന്‍റെ നിര്‍വാഹകത്വം നിരസിക്കപ്പെടുമോ എന്ന ഭയം തന്നെയാണിത് (Laura Mulvey,  1989).

ഗ്രന്ഥസൂചി

ജെനി റൊവീന, 2011, തെമ്മാടികളും തമ്പുരാക്കന്‍മാരും മലയാളസിനിമയും ആണത്തങ്ങളും, സബ്ജക്ട്സ് ആന്‍ഡ് ലാംഗ്വേജ് പ്രസ്, കോട്ടയം.
സുനില്‍, പി ഇളയിടം, 2009, ദമിതം -ആധുനികതാവാദത്തിന്‍റെ രാഷ്ട്രീയ അബോധം, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 
സുധാകരന്‍, സി. ബി, 2021, ഫ്രഡറിക് ജെയിംസണ്‍, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം 
എതിരന്‍ കതിരവന്‍, 2016, ڇആനത്തം കൊണ്ട് ആണത്തത്തിന് മറയിടുന്ന മലയാളിڈ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 94, ലക്കം 13, പുറം 50-59.
രാധാകൃഷ്ണന്‍, എം ജി, 2017, ڇഇത് മലയാളസിനിമയിലെ നവപ്രസ്ഥാനം, നവതരംഗംڈ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 95, ലക്കം 22, പുറം 10-21.
Artaud Antonin,1958,The Theatre and it’s Double,Grove press, New York. 
Butler Judith,1999, Gender Trouble, Routledge, New York.
Davis,Lennard J(Edi), 2006, The Disability Studies Reader, Routledge, London.
Jameson Friedrich, 2002, The Political Unconscious, Routledge, London.
Kathiravan Ethiran, 2016, “Aanatham kond Aannathathinu Marayidunna Malayali”, Mathrubhumi Azhchappathipp, Book 94, Issue 13, Page 50-59.
Mcruer, Robert, 2006, Crip theory; Cultural Signs of Queerness and Disability, NYU Press, New York.
Mulvey Laura, 1989, Visual and Other Pleasures, Palgrave.
Puar Jasbir, 2017, The Right to Maim: Debility, Capacity, Duke University Press, Durham.
Rich Adrenne, 2003, “ Compulsory Heterosexuality and Lesbian existence”, Journal of Women’s History, Volume 15, Number 3 , Autumn 2003,pp .11-48.
Stiker, Henri Jacques, 1999, A History of Disability, The University of Michigan Press.
Shafi P
Research scholar malayalam
Sree sankaracharya university of sanskrit
kalady
Pin: 683574
India
Ph: +91 7558912656
Email: shafipoovathingal54@gmail.com
ORCID: 0009-0003-3437-3884