Editor's Note
Women’s Associations in Kerala and the Hema Committee Report
Prof (Dr.) Shamshad Hussain K.T
The Women’s Collective in Cinema (WCC) officially announced its launch in 2017. Regarding the history of women’s organization in Kerala, it can be said that it is a very late group. In 1995, when the Kerala Women’s Forum was formed, it had the representation of 28 women’s organizations from various regions of Kerala. Even after that there have been various organizational formations and struggles in Kerala. In 1997, an organization called ‘Nisa’ was formed for Muslim women. An organization called ‘Kerala Sex Workers Forum’ was also formed in 2000. These organizations are formed both in association with and in opposition to existing women’s organizations. Often this has created healthy ideological conflicts in many areas. It has also led to the upsurge of women’s organizations.
‘Sahayatrika’ was started as a 10-month project during 2001-2002. From 2003-2007, it continued operations without any funding. In 2006, an organization called ‘Jwala’/’Vatil’ was formed specifically for sexual minorities. At that time, as Internet use became universal, email groups were also formed. One of them is ‘Kerala Feminist Network’ which was formed in 2007. Dalit Women’s Forum was also formed in 2006 under the name ‘Panjami’. It functioned mainly as a reading group.
There have been a number of campaigns and interesting defenses against violence on women over the years. In 2008, the Pink Jetty Campaign protested by sending underwear to individuals who made statements against women. For this purpose, there was a special person in charge of sewing underwear. We don’t just send the jetties that are sewn as we place the order. They had clearly presented the discomfort of the people who had sent it to the media.
Organizations and different forms of struggle are being formed for women working in various fields. ‘Penkoot’ was a movement for textile workers and AMTU was formed for unorganized sector workers in 2016. In this, women workers and their field were mainly discussed. ‘Abhinetri’ is the women’s group in the field of theater and many other organizations like DHRM, SEWA have played a major role in creating social awareness.
The activities of the organizations in this field led to the change of preconceptions about sexual groups and the correction of the social perspective on heterosexuality that was strong in the society. The continuous activities and views of the organizations in the social media have contributed to the legal changes in favor of sexual minorities to a large extent. Many organizations were formed in relation to a particular field of work or profession. These organizations have been able to intervene strongly to improve the working conditions of women.
It should also be seen in continuation of this that the WCC was formed in 2017. This concerted action also managed to bring the attack on an actress to justice. The role of this association cannot be understated as ICC has activated its work to prevent violence against women on every movie set. Following the formation of the organization, they met the Chief Minister directly and demanded an investigation. Justice Hema Committee is formed under the leadership of Justice Hema. The report was submitted in 2019 but was made available to the public only this year. The report also mentions the obstacles faced by the committee during its sitting and taking evidence. Although certain parts have been omitted for privacy reasons, the results of the currently available report are enormous. The discriminatory nature of wage system in Cine field is one of the main observations. The report of the Committee mentions the nature of work on the set without even facilities to change clothes or perform basic tasks and various power relations that work in the Cine sector. The report has references and suggestions on the need for women to enter the technical field of film and gender justice in film content. There were controversies and discussions only about the sexual exploitation in it. However, this was followed by references to the power group within it and many other revelations that were not included. Although legal action cannot be taken based on the report, there have been many revelations leading to legal action. It can also be seen that legal proceedings have been initiated. Moreover, it also activated the duties of Women and Child welfare Department under the Government of Kerala. Efforts to activate ICC activities in all employment sectors and employment establishments and to ensure that ICC is formed where it does not exist are currently being carried out by each district through ICDS and CDPO. Although a report in the film industry has led to caution in all fields of work for women it can be seen that this has paved the way for changing the understanding and definitions of sexual assaults in Kerala. This is a win for the organization. It also gives us the confidence that organized action in any field can bring about change. So along with WCC, this becomes an achievement that all the organizations in Kerala can be proud of.
കേരളത്തിലെ സ്ത്രീകൂട്ടായ്മകളും ഹേമാ കമ്മിറ്റി റിപ്പോർട്ടും
ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി
2017-ലാണ് women’s collective in cinema (WCC) എന്ന സംഘടന ഔദ്യോഗികമായി അതിന്‍റെ ലോഞ്ചിംഗ് പ്രഖ്യാപിക്കുന്നത്. കേരളത്തിലെ സ്ത്രീ സംഘടനാ ചരിത്രത്തെ സംബന്ധിച്ച് അത് വളരെ വൈകി ഉണ്ടായ ഒരു കൂട്ടായ്മയാണെന്ന് പറയാം. 1995 ല്‍ 'കേരള സ്ത്രീ വേദി' രൂപീകരിക്കുമ്പോള്‍ അതില്‍ കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 28 സ്ത്രീ സംഘടനകളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. അതിനു ശേഷവും പലതരത്തിലുള്ള സംഘടനാ രൂപീകരണങ്ങളും പോരാട്ടങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. 1997ല്‍ മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി 'നിസ' എന്ന സംഘടന രൂപം കൊള്ളുന്നു. 2000 ത്തില്‍ 'കേരള സെക്സ് വര്‍ക്കേഴ്സ് ഫോറം' എന്ന സംഘടനയും രൂപം കൊള്ളുന്നുണ്ട്. നിലവിലെ സ്ത്രീ സംഘടനകളോട് ചേര്‍ന്നും വിയോജിച്ചുമെല്ലാമാണ് ഈ സംഘടനകള്‍ രൂപംകൊള്ളുന്നത്. പലപ്പോഴും ഇത് ആരോഗ്യകരമായ ആശയ സംഘര്‍ഷങ്ങള്‍ പലമേഖലകളിലും ഉണ്ടാക്കിയിട്ടുണ്ട്. അത് സ്ത്രീസംഘടനകളെ പുതുക്കാനും ഇടയാക്കിയിട്ടുണ്ട്.
2001-2002 കാലയളവില്‍ 10 മാസത്തെ പ്രോജക്ട് ആയി ആരംഭിച്ചതാണ് 'സഹയാത്രിക' 2003-2007 വരെ ഫണ്ടൊന്നും ഇല്ലാതെ അത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോയി. 2006-ല്‍ 'ജ്വാല'/'വാതില്‍' എന്ന സംഘടന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സവിശേഷമായി രൂപംകൊണ്ടവയായിരുന്നു. അക്കാലയളവില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം സര്‍വ്വസാര്‍വത്രികമായതോടുകൂടി ഇമെയില്‍ ഗ്രൂപ്പുകളും രൂപപ്പെട്ടുവന്നു. അതിലൊന്നാണ് 2007ല്‍ ഉടലെടുത്ത 'കേരള ഫെമിനിസ്റ്റ് നെറ്റ്വര്‍ക്ക്' 2006-ല്‍ തന്നെ 'പഞ്ചമി' എന്ന പേരില്‍ ദളിത് വിമന്‍സ് ഫോറവും രൂപപ്പെട്ടു. ഇത് പ്രധാനമായും ഒരു റീഡിങ് ഗ്രൂപ്പ് എന്നനിലക്കാണ് പ്രവര്‍ത്തിച്ചത്.
കുറെയധികം കാമ്പയിനുകളും രസകരമായ പ്രതിരോധങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി എക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. 2008-ലുണ്ടായ Pink Jetty Campaign സ്ത്രീകള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തിയ വ്യക്തികള്‍ക്ക് അടിവസ്ത്രങ്ങള്‍ അയച്ചു കൊടുത്തുകൊണ്ടാണ് പ്രതിഷേധിച്ചത്. ഇതിനുവേണ്ടി അടിവസ്ത്രങ്ങള്‍ തയ്ച്ചു കൊടുക്കുന്നതിനും പ്രത്യേക ചുമതലയുള്ള വ്യക്തി ഉണ്ടായിരുന്നു. നമ്മള്‍ ഓര്‍ഡര്‍ കൊടുക്കുന്നതിനനുസരിച്ച് തയ്ച്ചുതരുന്ന ജെട്ടികള്‍ അയച്ചുകൊടുക്കുകയെവേണ്ടൂ. ഇത് അയച്ചുകിട്ടിയ ആളുകള്‍ക്കുണ്ടായ അസ്വസ്ഥത അവര്‍ പ്രകടമായിത്തന്നെ മാധ്യമങ്ങളിര്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയും സംഘടനകളും വ്യത്യസ്ത സമരരീതികളും രൂപപ്പെടുന്നുണ്ട്. ടെക്സ്റ്റെല്‍ തൊഴിലാളികള്‍ക്കുവേണ്ടി 'പെണ്‍കുട്ട്' എന്ന പ്രസ്ഥാനും 2016-ല്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി AMTU എന്ന സംഘടനയും രൂപം കൊണ്ടു. ഇതിലും സ്ത്രീ തൊഴിലാളികളും അവരുടെ മേഖലയുമാണ് പ്രധാനമായും ചര്‍ച്ചയായത്. നാടകരംഗത്തെ പെണ്‍ കൂട്ടായ്മയാണ് 'അഭിനേത്രി' കൂടാതെ DHRM, SEWA തുടങ്ങി അനേകം സംഘടനകള്‍ സാമൂഹിക അവബോധം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചതായി കാണാം.
ലൈംഗിക വിഭാഗങ്ങളെ കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റിയെടുക്കുന്നതിനും സമൂഹത്തില്‍ ശക്തമായുറച്ചിരുന്ന ഭിന്നലൈംഗികതയിലൂന്നിയുള്ള സാമൂഹിക കാഴ്ചപ്പാടിനെ തിരുത്തുന്നതിനും ഇടയാക്കിയത് ഈ മേഖലയിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നിയമ മാറ്റങ്ങള്‍ക്കും സംഘടനകളുടെ സാമൂഹ്യ മധ്യത്തിലുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും കാഴ്ചപ്പെടലുകളും വലിയ അളവില്‍ പങ്കുവഹിച്ചിട്ടുണ്ട്. പല സംഘടനകളും സവിശേഷമായ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടോ പ്രഫഷനുമായി ബന്ധപ്പെട്ടോ ആയിരുന്നു രൂപംകൊണ്ടത്. സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ശക്തമായ രീതിയില്‍ ഇടപെടാന്‍ ഈ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.
ഇതിന്‍റെ തുടര്‍ച്ചയിലാണ് 2017-ലെ WCC യുടെ രൂപീകര രണത്തെയും കാണേണ്ടത്. ഒരു നടിക്കെതിരെയുള്ള ആക്രമണത്തെ നിയമ വഴിയിലേക്ക് എത്തിക്കുന്നതിനും ഈ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന് കഴിഞ്ഞു. ഓരോ സിനിമ സെറ്റിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനു വേണ്ടി കഇഇ പ്രവര്‍ത്തിക്കുന്നത് സജീവമാക്കിയതിലും ഈ കൂട്ടായ്മയുടെ പങ്ക് കുറച്ചു കാണാനാവില്ല. സംഘടന രൂപീകരണത്തെ തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിയെ നേരിട്ട്കണ്ട് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേരള ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ. ഹേമയുടെ നേതൃത്വത്തില്‍ 'ജസ്റ്റിസ് ഹേമ കമ്മിറ്റി' രൂപംകൊള്ളുന്നത്. 2019-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ഈ വര്‍ഷം മാത്രമാണ് അത് പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. അതിന്‍റെ സിറ്റിംങിലും തെളിവെടുപ്പിലൂമെല്ലാം കമ്മിറ്റി അനുഭവിച്ച പ്രതിബന്ധങ്ങളടക്കം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ മുന്‍നിര്‍ത്തി ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണെങ്കിലും നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ട് ഉണ്ടാക്കിയ ഫലം വളരെ വലുതാണ്. സിമിമ മേഖലയിലെ വേതന വ്യവസ്ഥ ഇതിലെ പ്രധാന നിരീക്ഷണമാണ്. വസ്ത്രം മാറാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോഉള്ള സൗകര്യങ്ങള്‍ പോലുമില്ലാത്ത സെറ്റില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതിനെ കുറിച്ചും സിമിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലതരം അധികാര ബന്ധങ്ങളെകുറിച്ചുമെല്ലാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. സിനിമയുടെ സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ കടന്നുവരേണ്ടതിന്‍റെ ആവശ്യകതയും സിനിമയുടെ ഉള്ളടക്കത്തിലെ ലിംഗനീതിയെക്കുറിച്ചുവരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ട്. ഇതിലെ ലൈംഗിക ചൂഷണങ്ങളെകുറിച്ച് മാത്രമാണ് വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടായത്. എങ്കിലും അതിനകത്തെ പവര്‍ ഗ്രൂപ്പിനെ (Power Group) കുറിച്ചുള്ള പരാമര്‍ശങ്ങളും ഇതിലുള്‍പ്പെടാത്ത അനേകം വെളിപ്പെടുത്തലുകളും ഇതേതുടര്‍ന്ന് ഉണ്ടായി. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നിയമനടപടികളിലേക്ക് പോകാനാവില്ലെങ്കിലും നിയമ നടപടിയിലേക്ക് നയിക്കുന്ന അനേകം വെളിപ്പെടുത്തലുകള്‍ ഇതേതുടര്‍ന്നുണ്ടായി. ഇതില്‍ നിയമ നടപടികള്‍ ആരംഭിച്ചതായും കാണാം. മാത്രമല്ല, ഇത് കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള വനിതാ-ശിശു ക്ഷേമ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെയും സജീവമാക്കി. എല്ലാ തൊഴില്‍ മേഖലകളിലും തൊഴില്‍ സ്ഥാപനങ്ങളിലും ICC യുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും ICC നിലവിലില്ലാത്ത ഇടങ്ങളില്‍ അതു രൂപീകരിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ ജില്ലകളും ICDS, CDPO മാര്‍ വഴി ഇപ്പോള്‍ നടന്നുവരുന്നുണ്ട്. സിനിമാ മേഖലയില്‍ ഉണ്ടായ ഒരു റിപ്പോര്‍ട്ട് ആണെങ്കിലും അത് സ്ത്രീകളുടെ എല്ലാ തൊഴില്‍ മേഖലകളിലും ജാഗ്രത കൊണ്ടുവരുന്നതിന് ഇടയാക്കി. കേരളത്തിലെ ലൈംഗികാക്രമണങ്ങളെക്കുറിച്ചുള്ള ധാരണകളും നിര്‍വചനങ്ങളും വരെ മാറ്റി മറിക്കുന്നതിനും ഇത് വഴിയൊരുക്കിയതായി കാണാം. ഇതൊരു സംഘടനയുടെ വിജയമാണ്. ഏത് മേഖലയിലും സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനാവും എന്ന ധൈര്യംകൂടിയാണ് ഇത് നമുക്ക് തരുന്നത്. അതുകൊണ്ട് WCC യോടൊപ്പം തന്നെ ഇത് കേരളത്തിലെ എല്ലാ സംഘടനകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമായിമാറുന്നു.